Follow KVARTHA on Google news Follow Us!
ad

ജുവനൈല്‍ ഹോമില്‍ നിന്നും ചാടിപ്പോയ കുട്ടിയെ കണ്ടെത്തി

തലശ്ശേരി പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ എരഞ്ഞോളി ജുവനൈല്‍ ഹോമില്‍ നിന്നും കാണാതായ കുട്ടിയെ മധ്യപ്രദേശില്‍ കണ്ടെത്തി Kerala, News, Kannur, Child, Thalassery, Police Station, madhyapradesh, bangalore, flight, Child found fleeing the juvenile home
കണ്ണൂര്‍: (www.kvartha.com 10.09.2019) തലശ്ശേരി പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ എരഞ്ഞോളി ജുവനൈല്‍ ഹോമില്‍ നിന്നും കാണാതായ കുട്ടിയെ മധ്യപ്രദേശില്‍ കണ്ടെത്തി. ബാല്‍ഘഡ് ജില്ലയിലെ വരാശിവാനി സ്‌റ്റേഷന്‍ പരിധിയില്‍ നിന്നാണ് ഊമയായ ആണ്‍കുട്ടിയെ കണ്ടെത്തിയത്.

കഴിഞ്ഞ മാസമാണ് കുട്ടിയെ കാണാതായതായി ജുവനൈല്‍ അധികൃതര്‍ പോലീസില്‍ പരാതിപ്പെട്ടത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കുട്ടി മധ്യപ്രദേശില്‍ എത്തിയതായി അറിഞ്ഞതോടെ തലശ്ശേരി പോലീസ് സ്ഥലത്തെത്തി. ഇവിടെ നിന്നും ബംഗളൂരുവിലേക്ക് വിമാന മാര്‍ഗവും അവിടെ നിന്നു ബസ് മാര്‍ഗവുമാണ് കുട്ടിയെ നാട്ടില്‍ എത്തിച്ചത്.
പോലീസുകാരായ ലിംനേഷും ഇസ്മാഈലും ചേര്‍ന്നാണ് മധ്യപ്രദേശിലെത്തി കുട്ടിയെ തലശ്ശേരിയിലെത്തിച്ചത്.


Keywords: Kerala, News, Kannur, Child, Thalassery, Police Station, madhyapradesh, bangalore, flight, Child found fleeing the juvenile home