Follow KVARTHA on Google news Follow Us!
ad

'ബ്രാഹ്മണര്‍ ജന്മംകൊണ്ട് തന്നെ ഉയര്‍ന്നവരെന്ന് ലോക്‌സഭാ സ്പീക്കര്‍; ചന്ദ്രനിലേക്കും ചൊവ്വയിലേക്കും റോക്കറ്റ് വിട്ട് കളിക്കുമ്പോഴും രാജ്യത്തിന് അപമാനമായി നാലുനൂറ്റാണ്ടപ്പുറം ജീവിക്കുന്ന രാഷ്ട്രനേതാക്കള്‍

ബ്രാഹ്മണര്‍ ജന്മംകൊണ്ട് തന്നെ ഉയര്‍ന്നവരെന്ന് ലോക്‌സഭാ സ്പീക്കര്‍National, Rajasthan, News, Parliament, Leader, Controversy, Speaker, 'Brahmins are held in high regard by virtue of birth': Loksabha speaker
കോട്ട: (www.kvartha.com 11.09.2019) ബ്രാഹ്മണര്‍ ജന്മംകൊണ്ട് തന്നെ ഉയര്‍ന്നവരെന്ന് ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള. ബ്രാഹ്മണസമുദായം മറ്റുസമുദായങ്ങള്‍ക്ക് വഴികാട്ടിയാണെന്നും സ്പീക്കര്‍ പറഞ്ഞു. ഞായറാഴ്ച രാജസ്ഥാനിലെ കോട്ടയില്‍ നടന്ന അഖില ബ്രാഹ്മണ മഹാസഭയുടെ സമ്മേളനത്തിനിടെയാണ് സ്പീക്കര്‍ വിവാദപ്രംസംഗം നടത്തിയത്. സാമൂഹ്യമാധ്യമങ്ങളിലടക്കം കനത്ത പ്രതിഷേധമാണ് സ്പീക്കറുടെ പരാമര്‍ശത്തിനെതിരെ ഉയര്‍ന്നുകൊണ്ടിരിക്കുന്നത്.

മറ്റു സമുദായങ്ങള്‍ക്ക് വഴി കാട്ടുന്നതില്‍ ബ്രാഹ്മണ സമുദായം എന്നും മുന്നിലായിരുന്നു. ഈ രാജ്യത്തെ മുന്നോട്ട് നയിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചത് അവരാണ്. അവര്‍ സേവന മനോഭാവവും അര്‍പ്പണബോധവും ഉള്ളവരാണ്. സമൂഹത്തില്‍ വിദ്യാഭ്യാസവും മൂല്യങ്ങളും വര്‍ധിക്കുന്നതിന് കാരണമായത് ബ്രാഹ്മണരാണെന്നും അവര്‍ ജന്മനാ ഉയര്‍ന്ന മൂല്യമുള്ളവരാണെന്നും സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു. ഫേസ്ബുക്കിലും ട്വിറ്ററിലും ബ്രാഹ്മണരെ വാഴ്ത്തി ബിര്‍ള പോസ്റ്റുകളിട്ടിരുന്നു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: National, Rajasthan, News, Parliament, Leader, Controversy, Speaker, 'Brahmins are held in high regard by virtue of birth': Loksabha speaker