Follow KVARTHA on Google news Follow Us!
ad

ജാതി - മത ചിന്തകള്‍ വേണ്ട; പ്രാധാന്യം ജനസംഖ്യ കുറയ്ക്കുന്നതിന്, ദേശീയതയുടെ ആവിഷ്‌കരണമാണ് അണുകുടുംബങ്ങളെന്നും യോഗി ആദിത്യനാഥ്

ഇവിടെ മത ജാതി ചിന്തകള്‍ വേണ്ട, പ്രാധാന്യം ജനസംഖ്യ കുറയ്ക്കുന്നതിന് നല്‍കണമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അദ്ദേഹത്തിന്റെ News, National, Lucknow, UP, Yogi Adityanath, Freedom, Government, Twitter, Chief Minister, Yogi Adityanath on population control: Rise above religion, sect and think
ലക്‌നൗ: (www.kvartha.com 16.08.2019) ഇവിടെ മത ജാതി ചിന്തകള്‍ വേണ്ട, പ്രാധാന്യം ജനസംഖ്യ കുറയ്ക്കുന്നതിന് നല്‍കണമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അദ്ദേഹത്തിന്റെ സ്വാതന്ത്ര്യദിന സന്ദേശത്തിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

ദേശീയതയുടെ ആവിഷ്‌കരണമാണ് അണുകുടുംബങ്ങളെന്നും സന്ദേശത്തില്‍ യുപി മുഖ്യമന്ത്രി പറയുന്നു. ഈ നിര്‍ദേശം പ്രചരിപ്പിക്കുകയും ജനസംഖ്യ കുറയ്ക്കുന്നതിനുള്ള മുന്നേറ്റത്തില്‍ പങ്കാളിയാവുകയും വേണം. എല്ലാ വിഭവങ്ങളും എല്ലാവരില്‍ എത്തിച്ച് ഓരോരുത്തരുടെയും ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തണമെന്നാണ് സര്‍ക്കാരിന്റെ യോഗി ആദിത്യനാഥ് പറഞ്ഞു.

സ്വാതന്ത്ര്യദിനത്തിലെ ട്വീറ്റിലാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ഇക്കാര്യങ്ങള്‍ ആഹ്വാനം ചെയ്തത്. പ്രധാനമന്ത്രിയുടെ സന്ദേശത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളാന്‍ ഉത്തര്‍പ്രദേശിലെ 23 കോടി ജനങ്ങളോട് ഞാന്‍ അപേക്ഷിക്കുകയാണ് എന്നു പറഞ്ഞാണ് യോഗി ആദ്യത്യനാഥിന്റെ ട്വീറ്റ് ആരംഭിക്കുന്നത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, National, Lucknow, UP, Yogi Adityanath, Freedom, Government, Twitter, Chief Minister, Yogi Adityanath on population control: Rise above religion, sect and think