Follow KVARTHA on Google news Follow Us!
ad

മാനസികാസ്വാസ്ഥ്യമുള്ള മധ്യവയസ്‌ക്കയെ കാട്ടാന തൂക്കിയെറിഞ്ഞു; രക്ഷിക്കാന്‍ ശ്രമിച്ച യുവാവിനെ ആന ചവിട്ടിക്കൊന്നു

തമിഴ്‌നാട്ടിലെ ഈറോഡ് ജില്ലയിലെ ഭവാനിസാഗറില്‍ കാട്ടാനയുടെ വിളയാട്ടം. മദമിളകിയ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് മരിച്ചു. ഭവാനിസാഗര്‍ നാല് റോഡില്‍ News, India, Tamilnadu, Mental Patient, Wild Elephants, attack, Youth, Killed, Wild Elephant Attack Women and Kills Youth at Erode Tamil Nadu

ചെന്നൈ: (www.kvartha.com 07.08.2019) തമിഴ്‌നാട്ടിലെ ഈറോഡ് ജില്ലയിലെ ഭവാനിസാഗറില്‍ കാട്ടാനയുടെ വിളയാട്ടം. മദമിളകിയ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് മരിച്ചു. ഭവാനിസാഗര്‍ നാല് റോഡില്‍ താമസിക്കുന്ന കുമാര്‍ (29) ആണ് മരിച്ചത്. മാനസികാസ്വാസ്ഥ്യമുള്ള മധ്യവയസ്‌ക്കയെ ആക്രമിക്കുന്നത് കണ്ട് രക്ഷിക്കാന്‍ ചെന്നപ്പോഴാണ് ആന കുമാറിന് നേരെ തിരിഞ്ഞത്.

News, India, Tamilnadu, Mental Patient, Wild Elephants, attack, Youth, Killed, Wild Elephant Attack Women and Kills Youth at Erode Tamil Nadu

ഏറെ നേരം പരിഭ്രാന്തി പരത്തിയ ആന മധ്യവയസ്‌ക്കയുടെ നേര്‍ക്ക് പാഞ്ഞു വരികയായിരുന്നു. സംഭവം കണ്ട് വന്ന പ്രദേശവാസികള്‍ ഇവരെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും വിളറി പിടിച്ച കാട്ടാന അക്രമാസക്തമായിരുന്നു.

പേടിച്ച് വഴിയരികില്‍ വീണ 55 വയസ്സുള്ള മധ്യവയസ്‌ക്കയെ/ കാട്ടാന തൂക്കിയെറിഞ്ഞു. ഇവരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കുമാറിനെ ചവിട്ടിക്കൊന്നത്. പരിക്കേറ്റ സ്ത്രീ സത്യമംഗലം സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കുമാറിന്റെ മൃതദേഹം സത്യമംഗലം ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. സംഭവത്തിനു ശേഷം പ്രദേശവാസികള്‍ റോഡുപരോധിച്ചു. പിന്നീട് തഹസില്‍ദാര്‍, വനപാലകര്‍, പോലീസ് എന്നിവര്‍ സ്ഥലത്തെത്തി സമരക്കാരുമായി ചര്‍ച്ച നടത്തി സമരം അവസാനിപ്പിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, India, Tamilnadu, Mental Patient, Wild Elephants, attack, Youth, Killed, Wild Elephant Attack Women and Kills Youth at Erode Tamil Nadu