» » » » » » » » » ഇന്ത്യയുടെ ആണവനയത്തില്‍ നിര്‍ണായകമാറ്റം പ്രഖ്യാപിച്ച് രാജ്‌നാഥ് സിംഗ്; ആദ്യം ആണവായുധം തൊടുക്കില്ലെന്ന തീരുമാനത്തില്‍ മാറ്റം വരാമെന്നും പ്രതിരോധമന്ത്രി

ന്യൂഡല്‍ഹി: (www.kvartha.com 16.08.2019) ആണവായുധം ഇന്ത്യ ആദ്യം ഉപയോഗിക്കില്ല എന്ന നയത്തില്‍ ഭാവിയില്‍ മാറ്റമുണ്ടായേക്കാമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. ഇന്ത്യ രണ്ടു തവണ ആണവ പരീക്ഷണം നടത്തിയ രാജസ്ഥാനിലെ പൊഖ്‌റാനിലായിരുന്നു പ്രതിരോധ മന്ത്രിയുടെ നിര്‍ണായക പ്രസ്താവന. കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞത് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പാകിസ്ഥാന്‍ പ്രകോപനം തുടരുന്ന സാഹചര്യത്തില്‍ രാജ്‌നാഥിന്റെ പ്രസ്താവനയ്ക്കു മാനങ്ങളേറെയാണ്.

'ഇന്ത്യ ആണവശക്തിയുള്ള രാജ്യമാണ്. സംഘര്‍ഷമുണ്ടായാല്‍ ആദ്യം പ്രയോഗിക്കില്ല എന്ന പ്രമാണമാണു രാജ്യത്തിനുള്ളത്. ഇതുവരെയും ആ പ്രമാണം മുറുകെപ്പിടിച്ചിട്ടുണ്ട്. ഭാവിയില്‍ ഇങ്ങനെത്തന്നെയാകുമോ എന്നു പറയാനാകില്ല. സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് ആണവനയത്തില്‍ മാറ്റം വരാം' രാജ്‌നാഥ് പറഞ്ഞു. പൊഖ്‌റാനില്‍ സ്‌കൗട്ട് മാസ്റ്റര്‍ മത്സരത്തിന്റെ സമാപനത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം.

What happens in future depends on circumstances: Rajnath Singh on India's nuclear policy, Pakistan, News, Politics, Trending, Technology, National, Video

അടല്‍ ബിഹാരി വാജ്പേയിയുടെ കാലത്ത് ഇന്ത്യ ആണവശക്തിയാണെന്ന് പ്രഖ്യാപിച്ച സ്ഥലമാണ് പൊഖ്റാന്‍. വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിന്റെ കാലത്താണ് (1998) രണ്ടാം പൊഖ്‌റാന്‍ ആണവ പരീക്ഷണം ഇന്ത്യ നടത്തിയത്. വാജ്പേയിയുടെ ഒന്നാം ചരമവാര്‍ഷികദിനത്തില്‍ അദ്ദേഹത്തിന് രാജ്നാഥ് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ഇന്ന് ഇവിടെ എത്തി എന്നത് യാദൃച്ഛികമാണെന്നും രാജ്നാഥ് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: What happens in future depends on circumstances: Rajnath Singh on India's nuclear policy, Pakistan, News, Politics, Trending, Technology, National, Video.

About kvartha pre

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal