» » » » » » » » » ലാലുപ്രസാദ് യാദവിന്റെ മകന്‍ തേജ്പ്രതാപ് യാദവിനെതിരെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായി ഐശ്വര്യ റായ്

പട്ന: (www.kvartha.com 07.08.2019) ലാലുപ്രസാദ് യാദവിന്റെ മകനും ബിഹാര്‍ മുന്‍ ആരോഗ്യമന്ത്രിയുമായ തേജ്പ്രതാപ് യാദവിനെതിരെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായി ഭാര്യ ഐശ്വര്യ റായ്. തേജ് പ്രതാപ് കഞ്ചാവിന് അടിമയായിരുന്നുവെന്നും സ്ഥിരമായി പീഡിപ്പിച്ചിരുന്നുവെന്നും ഭാര്യ കോടതിയില്‍ മൊഴി നല്‍കി.

വിവാഹമോചനക്കേസില്‍ നല്‍കിയ മറുപടി സത്യവാങ്മൂലത്തിലാണ് ഭാര്യ ഐശ്വര്യ റായ് തേജ് പ്രതാപിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ത്തിയിരിക്കുന്നത്. ഗാര്‍ഹികപീഡന സംരക്ഷണ നിയമപ്രകാരം തനിക്കു സുരക്ഷ ഒരുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

Tej Pratap Yadav is a drug addict, dresses up like Radha and Krishna, alleges wife Aishwarya Rai, Patna, News, Politics, Allegation, Complaint, Protection, National

തേജ്പ്രതാപ് മയക്കുമരുന്നിന് അടിമയാണെന്ന് വിവാഹത്തിനു തൊട്ടുപിന്നാലെയാണു താന്‍ തിരിച്ചറിഞ്ഞത്. മയക്കുമരുന്നിന്റെ ലഹരിയില്‍ താന്‍ ശിവഭഗവാന്റെ അവതാരമാണെന്നാണ് തേജ് അവകാശപ്പെട്ടിരുന്നത്.
ചില സമയങ്ങളില്‍ ശ്രീകൃഷ്ണന്റെയും രാധയുടെയും വേഷം ധരിക്കുകയും ചെയ്തിരുന്നു. മിക്കപ്പോഴും ദൈവങ്ങളുടെ വേഷമണിയുന്നതും കണ്ടിട്ടുണ്ട്.

ഒരിക്കല്‍ തലയില്‍ നീണ്ട മുടി വെച്ച് രാധയുടെ വേഷം കെട്ടിയെന്നും ഐശ്വര്യയുടെ കുറിപ്പില്‍ പറയുന്നു. തേജിന്റെ മാതാപിതാക്കളെ വിവരം അറിയിച്ചെങ്കിലും അവരുടെ ഭാഗത്തുനിന്ന് യാതൊരു സഹായവും ഉണ്ടായിട്ടില്ലെന്നും ഐശ്വര്യ പറയുന്നു.

ലാലുപ്രസാദ് യാദവിന്റെയും റാബ്റി ദേവിയുടെയും മൂത്തമകനായ തേജ് 2018-ലാണ് വിവാഹം കഴിക്കുന്നത്. ഭാര്യ പാചകം ചെയ്യാനും കുടുംബം രൂപപ്പെടുത്താനും മാത്രമുള്ളതാണെന്ന ചിന്താഗതിയാണ് തേജിനുള്ളതെന്നും ഐശ്വര്യ കുറ്റപ്പെടുത്തുന്നു. വിവാഹം കഴിഞ്ഞ് അഞ്ചു മാസം കഴിഞ്ഞപ്പോള്‍ തന്നെ തേജ് പട്ന കോടതിയില്‍ വിവാഹമോചന ഹര്‍ജി നല്‍കിയിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Tej Pratap Yadav is a drug addict, dresses up like Radha and Krishna, alleges wife Aishwarya Rai, Patna, News, Politics, Allegation, Complaint, Protection, National.

About kvartha pre

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal