» » » » » » » » ഇത്തവണയും കേരളത്തിന് കൈതാങ്ങായി സഹോദരങ്ങളായ സൂര്യയും കാര്‍ത്തിയും; ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നല്‍കിയത് 10ലക്ഷം

ചെന്നൈ: (www.kvartha.com 16.08.2019) രണ്ടാം വട്ടവും കേരളത്തെ പ്രളയം ബാധിച്ചപ്പോള്‍ സഹായ ഹസ്തവുമായി താരസഹോദരന്മാരായ സൂര്യയും കാര്‍ത്തിയും രംഗത്ത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹോദരങ്ങള്‍ നല്‍കിയത് 10 ലക്ഷം രൂപയാണ് .

കേരളത്തിലും ഒപ്പം പ്രളയം രൂക്ഷമായി ബാധിച്ച കര്‍ണാടകത്തിനും ഇവര്‍ ധനസഹായം നല്‍കുന്നുണ്ട്. സൂര്യയുടെ സിനിമാ നിര്‍മ്മാണ കമ്പനിയായ 2ഡി എന്റര്‍ടൈന്‍മെന്റിന്റെ തലവന്‍ രാജശേഖര്‍ പാണ്ഡ്യന്‍ അധികൃതര്‍ക്ക് ചെക്ക് കൈമാറുമെന്നാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Suriya and Karthi donate Rs 10 lakhs for the flood affected people of Kerala and Karnataka, chennai, News, Cinema, Actor, Flood, Compensation

കഴിഞ്ഞ വര്‍ഷമുണ്ടായ മഹാപ്രളയത്തിലും സഹായവുമായി ഇരുവരും എത്തിയിരുന്നു. അന്ന് 25 ലക്ഷം രൂപയായിരുന്നു ഇരുവരും ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്. കാര്‍ത്തി മുഖ്യമന്ത്രിയുടെ ഓഫീസില്‍ നേരിട്ടെത്തിയായിരുന്നു സഹായം കൈമാറിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Suriya and Karthi donate Rs 10 lakhs for the flood affected people of Kerala and Karnataka, chennai, News, Cinema, Actor, Flood, Compensation.

About kvartha pre

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal