Follow KVARTHA on Google news Follow Us!
ad

ശ്രീശാന്തിന് ആജീവനാന്ത ശിക്ഷയില്ല; വിലക്ക് ഏഴ് വര്‍ഷമായി വെട്ടിക്കുറച്ചു, 2020 മുതല്‍ കളിച്ചു തുടങ്ങാമെന്ന് ബിസിസിഐ ഓംബുഡ്‌സ്മാന്‍

ഒത്തുകളി വിവാദത്തില്‍പ്പെട്ട ഇന്ത്യന്‍ ബൗളര്‍ എസ് ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് വിലക്ക് ഏഴ് വര്‍ഷമായി വെട്ടിക്കുറച്ച് News, National, Cricket, Sports, Supreme Court of India, BCCI, Controversy, Ban, Sreesanth's Life Ban Reduced to Seven Years, Eligible to Play in September 2020
ന്യൂഡല്‍ഹി: (www.kvartha.com 20.08.2019) ഒത്തുകളി വിവാദത്തില്‍പ്പെട്ട ഇന്ത്യന്‍ ബൗളര്‍ എസ് ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് വിലക്ക് ഏഴ് വര്‍ഷമായി വെട്ടിക്കുറച്ച് ബിസിസിഐ. 2013 ആഗസ്റ്റിലാണ് ഐപിഎല്ലില്‍ ഒത്തുകളി ആരോപണം ഉണ്ടായതും ശ്രീശാന്തിന് ബിസിസിഐ വിലക്കേര്‍പ്പെടുത്തിയതും. ശ്രീശാന്തിനു പുറമേ രാജസ്ഥാന്‍ റോയല്‍സ് താരങ്ങളായ അജിത് ചണ്ഡ്യാല, അങ്കിത് ചവാന്‍ എന്നിവര്‍ക്കും നേരത്തെ വിലക്കേര്‍പ്പെടുത്തിയിരുന്നു. ബിസിസിഐ ഓംബുഡ്‌സ്മാന്‍ ഡി കെ ജെയ്‌നിന്റേതാണ് പുതിയ ഉത്തരവ്.

പുതിയ സാഹചര്യത്തില്‍ 2020 സെപ്റ്റംബറില്‍ ശ്രീശാന്തിന്റെ വിലക്ക് അവസാനിക്കും. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ താരമായിരുന്ന ശ്രീശാന്ത്. സുപ്രീം കോടതി ഇവരെ വെറുതെ വിട്ടെങ്കിലും ബിസിസിഐ വിലക്ക് തുടരുകയായിരുന്നു. 36 കാരനായ ശ്രീശാന്തിന് എത്രകാലം കളിക്കാനാകുമെന്ന കാര്യത്തില്‍ സംശയമാണെങ്കിലും പുതിയ തീരുമാനം താരത്തിന് ഏറെ ആശാവഹമാണ്.

News, National, Cricket, Sports, Supreme Court of India, BCCI, Controversy, Ban, Sreesanth's Life Ban Reduced to Seven Years, Eligible to Play in September 2020

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, National, Cricket, Sports, Supreme Court of India, BCCI, Controversy, Ban, Sreesanth's Life Ban Reduced to Seven Years, Eligible to Play in September 2020