Follow KVARTHA on Google news Follow Us!
ad

കനത്ത മഴ: സംസ്ഥാനത്ത് മരണ സംഖ്യ ഉയരുന്നു; വീടിന് മുകളില്‍ മണ്ണിടിഞ്ഞ് വീണ് ഒരു വയസുകാരി മരിച്ചതോടെ കനത്തമഴയെ തുടര്‍ന്ന് സംസ്ഥാനത്ത് മരിക്കുന്നവരുടെ എണ്ണം നാലായി

വീടിന് മുകളില്‍ മണ്ണിടിഞ്ഞ് വീണ് ഒരു വയസുകാരി മരിച്ചു. രാജേശരന്‍ - നിത്യ ദമ്പതികളുടെ മകള്‍ News, Idukki, Kerala, New Born Child, Rain,
ഇടുക്കി:(www.kvartha.com 08/08/2019) വീടിന് മുകളില്‍ മണ്ണിടിഞ്ഞ് വീണ് ഒരു വയസുകാരി മരിച്ചു. രാജേശരന്‍ - നിത്യ ദമ്പതികളുടെ മകള്‍ മഞ്ജുശ്രീയാണ് മരിച്ചത്. മണ്ണിനടിയിലായ കുട്ടിയെ ജെസിബി ഉപയോഗിച്ചാണ് പുറത്തെടുത്തത്. കനത്തമഴയെ തുടര്‍ന്നാണ് മണ്ണിടിച്ചിലുണ്ടായത്. ഇടുക്കി ചിന്നക്കനാലില്‍ ലയത്തിന് മുകളിലേക്കാണ് മണ്ണിടിഞ്ഞ് വീണത്. ഉടന്‍ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും കുട്ടി മരിച്ചിരുന്നു. ഇതോടെ കനത്തമഴയെ തുടര്‍ന്ന് സംസ്ഥാനത്ത് മരിക്കുന്നവരുടെ എണ്ണം നാലായി ഉയര്‍ന്നു.

News, Idukki, Kerala, New Born Child, Rain, New born baby dies after land slide

മൂന്ന് ദിവസം കൂടി സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ കനത്ത മഴ തുടരുമെന്ന് ദുരന്തനിവാരണ സമിതി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ വാസയോഗ്യമല്ലാത്ത പ്രദേശങ്ങളിലും വീടുകളിലും താമസിക്കുന്നവര്‍ എന്ന് ജി എസ് ഐ കണ്ടെത്തിയ കുടുംബങ്ങളെ മാറ്റേണ്ട സാഹചര്യമുണ്ടെങ്കില്‍ അതാത് വില്ലേജുകളില്‍ ക്യാമ്പുകള്‍ തുടങ്ങാന്‍ വേണ്ട ക്രമീകരണങ്ങള്‍ നടത്തേണ്ടതാണെന്നും മുന്നറിയിപ്പില്‍ പറയുന്നു.

കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, പാലക്കാട്, മലപ്പുറം ജില്ലകളിലെല്ലാം ശക്തമായ മഴയും കാറ്റും തുടരുകയാണ്. മേഖലയിലെ മലയോര പ്രദേശങ്ങളില്‍ മണ്ണിടിച്ചില്‍ രൂക്ഷമാണ്. ചിലയിടങ്ങളില്‍ ഉരുള്‍പ്പൊട്ടലും ഉണ്ടായിട്ടുണ്ട്.

സംസ്ഥാനത്ത് ഇതുവരെ 29 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. 1,385 പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് ജില്ലാ ഭരണകൂടങ്ങള്‍ മാറ്റിപ്പാര്‍പ്പിച്ചു. ജലാശയങ്ങളെല്ലാം കരകവിഞ്ഞത് ഒഴുകുന്നത് കനത്ത ആശങ്ക പരത്തുന്നുണ്ട്. ഡാമുകളിലും വന്‍ തോതില്‍ ജലനിരപ്പ് ഉയരുന്നതിനാല്‍ ആളുകള്‍ ജാഗ്രത പാലിക്കണമെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കനത്ത മഴയില്‍ സംസ്ഥാനത്ത് 1,992 വീടുകള്‍ ഭാഗികമായും 139 വീടുകള്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. 5,675 ഹെക്ടര്‍ കൃഷിയും നശിച്ചു. കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം, ഇടുക്കി ജില്ലകളിലാണ് നാശനഷ്ടം കൂടുതലുള്ളത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Idukki, Kerala, New Born Child, Rain, New born baby dies after land slide