Follow KVARTHA on Google news Follow Us!
ad

മികച്ച ഗോളിനുള്ള പുഷ്‌കാസ് അവാര്‍ഡ് പട്ടികയില്‍ വീണ്ടും ഇടംപിടിച്ച് മെസ്സി; റൊസാരിയോയിലെ കാല്‍പ്പന്തുമാന്ത്രികന്‍ അത്ഭുതഗോളിനുള്ള ഫിഫയുടെ അവാര്‍ഡ് ലിസ്റ്റിലെത്തുന്നത് ഇത് ഏഴാംതവണ

മികച്ച ഗോളിനുള്ള പുഷ്‌കാസ് അവാര്‍ഡ് പട്ടികയില്‍ വീണ്ടും ഇടംപിടിച്ച്Sports, Football, Football Player, News, Spain, Barcelona, Messi has been nominated for the Puskas Award a record SEVEN times
ബാഴ്‌സലോണ: (www.kvartha.com 20.08.2019) മികച്ച ഗോളിനുള്ള പുഷ്‌കാസ് അവാര്‍ഡ് പട്ടികയില്‍ വീണ്ടും ഇടംപിടിച്ച് മെസ്സി. ലാ ലിഗയില്‍ റയല്‍ ബെറ്റിസിനെതിരെ നേടിയ ഗോളാണ് പട്ടികയിലുള്ളത്. അന്തിമഘട്ട വോട്ടെടുപ്പിന് ശേഷമായിരിക്കും വിജയിയെ പ്രഖ്യാപിക്കുക.

2009ല്‍ അവാര്‍ഡ് ആരംഭിച്ച ശേഷം ഇത് ഏഴാംതവണയാണ് മെസ്സി ഫിഫയുടെ മികച്ച ഗോളിനുള്ള ലിസ്റ്റില്‍ ഇടംപിടിക്കുന്നത്. എന്നാല്‍ ഇതുവരെ മെസ്സിക്ക് അവാര്‍ഡ് ലഭിച്ചിട്ടില്ല. മെസ്സിക്ക് പുറമേ സ്ലാറ്റന്‍ ഇബ്രാഹിമോവിച്ച്, സാംപ്‌ദോറിയയുടെ ഫാബിയോ ഖ്വാഗ്ലിയറെല്ല, ക്രിസ്റ്റല്‍ പാലസിന്റെ ആന്‍ഡ്രോസ് ടൗണ്‍സെന്‍ഡ് തുടങ്ങിയവരും പത്തുപേരുടെ ഷോര്‍ട്ട്‌ലിസ്റ്റിലുണ്ട്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Sports, Football, Football Player, News, Spain, Barcelona, Messi has been nominated for the Puskas Award a record SEVEN times