Follow KVARTHA on Google news Follow Us!
ad

ജമ്മു കശ്മീര്‍ വിഷയത്തില്‍ ബിജെപിക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച സിപിഎമ്മിനെ പ്രശംസിച്ച് മെഹ്ബൂബ മുഫ്തി, അമര്‍നാഥ് യാത്രയില്‍ ആക്രമണമുണ്ടാകുമെന്ന് കഥ മെനഞ്ഞുണ്ടാക്കി കശ്മീരി ജനതയുടെ കണ്ണു മൂടികെട്ടിയ ശേഷമാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം നടപ്പിലാക്കിയതെന്ന് ആരോപണം

ജമ്മു കശ്മീര്‍ വിഷയത്തില്‍ ബിജെപിക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച സിപിഎമ്മിനെ News, Kashmir, National, PDP, CPM,
ശ്രീനഗര്‍:(www.kvartha.com 07/08/2019) ജമ്മു കശ്മീര്‍ വിഷയത്തില്‍ ബിജെപിക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച സിപിഎമ്മിനെ പ്രശംസിച്ച് പിഡിപി നേതാവ് മെഹ്ബൂബ മുഫ്തി. ഔദ്യാഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയായിരുന്നു മെഹ്ബൂബ മുഫ്തിയുടെ പ്രതികരണം. ഭീരുക്കളേപോലെയാണ് സര്‍ക്കാര്‍ ജനാധിപത്യ ലംഘനം നടത്തിയതെന്നും അമര്‍നാഥ് യാത്രയില്‍ ആക്രമണമുണ്ടാകുമെന്ന് കഥ മെനഞ്ഞുണ്ടാക്കി കശ്മീരി ജനതയുടെ കണ്ണു മൂടികെട്ടിയ ശേഷമായിരുന്നു കേന്ദ്ര സര്‍ക്കാര്‍ ആര്‍ട്ടിക്കിള്‍ 370 വകുപ്പ് പിന്‍വലിച്ചതെന്നും മെഹ്ബൂബ മഫ്തി പറഞ്ഞു.

News, Kashmir, National, PDP, CPM, Kashmir issue: Thankful to CPI(M) for speaking up, Tweeted by Mehbooba Mufti

നേരത്തെ ജമ്മു കശ്മീര്‍ വിഷയത്തില്‍ സിപിഎം ഇരുസഭകളിലും ശക്തമായ എതിര്‍പ്പ് ഉന്നയിച്ചിരുന്നു. ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചപ്പോള്‍ സിപിഎം എംപി ടി കെ രംഘരാജന്‍ ബില്ലിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ജനാധിപത്യത്തിന്റെ കറുത്ത ദിനമാണെന്നായിരുന്നു രംഘരാജന്റെ വിമര്‍ശനം. ബിജെപി സര്‍ക്കാര്‍ ജനാധിപത്യത്തെ ബലാല്‍ക്കാരം ചെയ്തുവെന്നും ജമ്മു കശ്മീരിലെ ജനങ്ങളോട് ചോദിച്ചായിരുന്നു ഇതില്‍ തീരുമാനം എടുക്കേണ്ടതെന്നും രംഘരാജന്‍ സഭയില്‍ പറഞ്ഞിരുന്നു.

കശ്മീര്‍ വിഷയത്തില്‍ രാജ്യത്തെ ആദ്യ പ്രതിഷേധവും സിപിഎമ്മിന്റെ യുവജനസംഘടനയായ ഡിവൈഎഫ്‌ഐ വകയായിരുന്നു. ഇപ്പോഴും വിഷയത്തില്‍ നിരന്തരമായി പ്രക്ഷോഭത്തിലാണ് സിപിഎം. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടിയില്‍ പ്രതിഷേധിച്ച് ബുധനാഴ്ച രാജ്യവ്യാപക പ്രതിഷേധത്തിന് സിപിഎം ആഹ്വാനം ചെയ്തിട്ടുമുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kashmir, National, PDP, CPM, Kashmir issue: Thankful to CPI(M) for speaking up, Tweeted by Mehbooba Mufti