Follow KVARTHA on Google news Follow Us!
ad

കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും നാലേകാല്‍ കോടിയുടെ സ്വര്‍ണ ബിസ്‌കറ്റുകള്‍ പിടികൂടി, പ്രവര്‍ത്തനമാരംഭിച്ചിട്ട് എട്ടുമാസത്തിനിടെ പിടിച്ചെടുത്തത് കോടിക്കണക്കിന് രൂപയുടെ സ്വര്‍ണം; പ്രതികളിലേറെയും കോഴിക്കോട്, കാസര്‍കോട് സ്വദേശികള്‍

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കോടികള്‍ വിലമതിപ്പുള്ള സ്വര്‍ണ ബിസ്‌കറ്റുകള്‍ പിടികൂടി. പKerala, Mattannur, News, Kannur, Airport, Gold, Seized, Gold biscuits seized by DRI from Kannur International Airport worth Rs. 4.25 Crore
മട്ടന്നൂര്‍: (www.kvartha.com 19.08.2019) കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കോടികള്‍ വിലമതിപ്പുള്ള സ്വര്‍ണ ബിസ്‌കറ്റുകള്‍ പിടികൂടി. പതിനൊന്ന് കിലോ സ്വര്‍ണവുമായി നാല് യുവാക്കളെയാണ് കസ്റ്റംസ് പരിശോധനയില്‍ പിടികൂടിയത്. നാല് കോടി പതിനഞ്ച് ലക്ഷം രൂപയോളം വില വരുന്ന സ്വര്‍ണമാണ് തിങ്കളാഴ്ച രാവിലെ നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്തത്.

കൂത്തുപറമ്പ് പാട്യം മൊകേരി സ്വദേശി അംസീര്‍, വയനാട് ജില്ലയിലെ പൊഴുതാന സ്വദേശി അര്‍ഷാദ്, കോഴിക്കോട് പുതുപ്പാടി സ്വദേശി അബ്ദുല്ല, ബെംഗളൂരു സ്വദേശി മുഹമ്മദ് ബഷീര്‍ എന്നിവരാണ് പിടിയിലായത്.

ഗൃഹോപകരണങ്ങളായ മൈക്രോവേവ് ഓവന്‍, മിക്‌സി, ചിക്കന്‍ കട്ടിങ്ങ് മെഷീന്‍ എന്നിവയില്‍ ഒളിപ്പിച്ചാണ് ഇവര്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. പ്രവര്‍ത്തനമാരംഭിച്ചിട്ട് എട്ടുമാസം കഴിഞ്ഞപ്പോള്‍ കണ്ണൂര്‍ വിമാനത്താവളത്തിലൂടെ കടത്താന്‍ ശ്രമിച്ച കോടിക്കണക്കിന് രൂപയുടെ സ്വര്‍ണമാണ് പിടികൂടിയത്. പിടിയിലായവരില്‍ ഏറെയും കോഴിക്കോട്, കാസര്‍കോട് സ്വദേശികളാണ്.




Keywords: Kerala, Mattannur, News, Kannur, Airport, Gold, Seized, Gold biscuits seized by DRI from Kannur International Airport worth Rs. 4.25 Crore