Follow KVARTHA on Google news Follow Us!
ad

ഐഎന്‍എല്‍ കൗണ്‍സിലര്‍ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വ്യാജപ്രചാരണം; പ്രളയസാധനങ്ങള്‍ കടത്തിയെന്ന്

പ്രളയ ദുരിതാശ്വാസ ക്യാമ്പില്‍ നിന്നും സാധനങ്ങള്‍ കടത്തിയെന്നാരോപിച്ച് കണ്ണൂര്‍ കോKerala, Kannur, News, INL, Politics, Fake, Message, Social Network, Case, Fake Message against INL Leader
കണ്ണൂര്‍: (www.kvartha.com 13.08.2019) പ്രളയ ദുരിതാശ്വാസ ക്യാമ്പില്‍ നിന്നും സാധനങ്ങള്‍ കടത്തിയെന്നാരോപിച്ച് കണ്ണൂര്‍ കോര്‍പറേഷനിലെ എല്‍ഡിഎഫ് കൗണ്‍സിലര്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ വ്യാജ പ്രചരണം. ഐഎന്‍എല്‍ സ്വതന്ത്രനും ശാദുലിപ്പള്ളി വാര്‍ഡ് കൗണ്‍സിലറുമായ ടി കെ അഷറഫിനെതിരേയാണ് പ്രചരണം.

അത്താഴക്കുന്ന് സ്‌കൂളിലെ ഒരു ദുരിതാശ്വാസ ക്യാമ്പില്‍ വെച്ച് ചൂലും മറ്റ് ശുചീകരണ സാമഗ്രികളും എടുത്തു പോകുന്ന രീതിയില്‍ ഇദ്ദേഹത്തിന്റെ ചിത്രം സഹിതമാണ് പ്രചരണം. അഷറഫിനെ നാട്ടുകാരും പോലീസും കൈയ്യോടെ പിടികൂടിയെന്നും പോലീസ് കേസെടുത്തുമെന്നും പ്രചരിപ്പിക്കുന്നുണ്ട്. ക്യാമ്പിന്റെ ചുമതലക്കാരനായ വില്ലേജ് ഓഫീസര്‍ സാധനങ്ങള്‍ കൊണ്ടുപോകരുതെന്നു പറഞ്ഞിട്ടും ധിക്കരിച്ചു കൊണ്ടു പോയപ്പോള്‍ പോലീസ് ഇടപെടേണ്ടി വന്നതായും പറയുന്നു.

എന്നാല്‍ ഇത്തരം ഒരു സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും പോലിസ് ഇടപെട്ടിട്ടില്ലെന്നും കണ്ണൂര്‍ ടൗണ്‍ പോലിസ് അറിയിച്ചു. സമൂഹമാധ്യമങ്ങളില്‍ വ്യാജപ്രചാരണം നടത്തിയവര്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നു അഷ്‌റഫ് അറിയിച്ചു.

Kerala, Kannur, News, INL, Politics, Fake, Message, Social Network, Case, Fake Message against INL Leader

Keywords: Kerala, Kannur, News, INL, Politics, Fake, Message, Social Network, Case, Fake Message against INL Leader