Follow KVARTHA on Google news Follow Us!
ad

ഔദ്യോഗിക വസതികള്‍ ഒഴിയാന്‍ മുന്‍ എംപിമാര്‍ക്ക് മടി; ഒരാഴ്ച്ചക്കകം ഒഴിഞ്ഞില്ലെങ്കില്‍ വെള്ളവും വൈദ്യുതിയും വിച്ഛേദിക്കും

മുന്‍ എംപിമാര്‍ ഔദ്യോഗിക വസതികള്‍ ഒരാഴ്ചയ്ക്കം ഒഴിയണമെന്ന് National, New Delhi, News, MPs, Parliament, Ex-MPs asked to vacate official bungalows within a week

ന്യൂഡല്‍ഹി: (www.kvartha.com 20.08.2019) മുന്‍ എംപിമാര്‍ ഔദ്യോഗിക വസതികള്‍ ഒരാഴ്ചയ്ക്കം ഒഴിയണമെന്ന് നിര്‍ദ്ദേശം. ഒഴിഞ്ഞില്ലെങ്കില്‍ ബംഗ്ലാവുകളിലെ വെള്ളവും വൈദ്യുതിയും പാചക വാതക കണക്ഷനും വിച്ഛേദിക്കാന്‍ സിആര്‍ പാട്ടീല്‍ അധ്യക്ഷനായ ലോക്‌സഭാ ഹൗസിങ് കമ്മിറ്റി തീരുമാനിച്ചു.

മുന്‍ എംപിമാരായ 200ലേറെപ്പേരാണ് ഇനിയും ഔദ്യോഗിക വസതികള്‍ ഒഴിയാന്‍ ബാക്കിയുള്ളത്. ലോക്‌സഭ പിരിച്ചുവിട്ട് ഒരു മാസത്തിനകം എംപിമാര്‍ ഔദ്യോഗിക ബംഗ്ലാവുകള്‍ ഒഴിയണമെന്നാണ് ചട്ടം. രണ്ടാം മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് കഴിഞ്ഞ മെയ് 25ന് 16ാം ലോക്‌സഭ പിരിച്ചുവിട്ടിരുന്നു. 


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: National, New Delhi, News, MPs, Parliament, Ex-MPs asked to vacate official bungalows within a week