» » » » » » » » » » » » » ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ പത്തംഗ ചങ്ങാതിക്കൂട്ടത്തിന് 10ലക്ഷം ഡോളര്‍ സമ്മാനം; തുക തുല്യമായി പങ്കിട്ടെടുക്കുമെന്ന് കണ്ണൂര്‍ സ്വദേശി നീരജ് ഹരി

ദുബൈ: (www.kvratha.com 08.08.2019) ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ പത്തംഗ ചങ്ങാതിക്കൂട്ടത്തിനു 10 ലക്ഷം ഡോളര്‍ (7 കോടിയിലേറെ രൂപ) സമ്മാനം. കണ്ണൂര്‍ പഴയങ്ങാടി ഏഴോം സ്വദേശി നീരജ് ഹരിയും(29) ചങ്ങാതികളുമെടുത്ത ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. സമ്മാനത്തുക തുല്യമായി പങ്കിട്ടെടുക്കുമെന്ന് ജബല്‍ അലിയിലെ ലോജിസ്റ്റിക് കമ്പനിയില്‍ സോഫ്റ്റ്വെയര്‍ എഞ്ചിനീയറായ ഹരി പറഞ്ഞു. കണ്ണൂരിലെ ഹരിദാസ് -ശോഭന ദമ്പതികളുടെ മകനാണ് നീരജ്. സിജിയാണ് ഭാര്യ.


ഒരാള്‍ക്ക് 71 ലക്ഷം രൂപയോളം കിട്ടും. തൃശൂര്‍ സ്വദേശി റിഹാന്‍, കണ്ണൂര്‍ സ്വദേശികളായ ധനേഷ്, ചന്ദ്രന്‍, സുനില്‍, ഉല്ലാസ്, രതീഷ് കുമാര്‍, കൃഷ്ണപ്രസാദ്, തമിഴ്‌നാട് സ്വദേശി ഷണ്‍മുഖം, പശ്ചിമ ബംഗാള്‍ സ്വദേശി സിദ്ദ് സരോവര്‍ എന്നിവരുമായി ചേര്‍ന്നാണ് ടിക്കറ്റെടുത്തത്. ഒരാള്‍ 100 ദിര്‍ഹം വീതമിട്ട് 1000 ദിര്‍ഹം ടിക്കറ്റിനായി ചെലവഴിച്ചു.


കഴിഞ്ഞ നാലു വര്‍ഷമായി യുഎഇയില്‍ ജോലി ചെയ്യുന്ന താന്‍ ഇടയ്ക്കിടെ കൂട്ടുകാരുമായി ചേര്‍ന്ന് ടിക്കറ്റെടുക്കുമായിരുന്നുവെന്ന് നീരജ് പറഞ്ഞു. കഴിഞ്ഞമാസം ആദ്യമാണ് 306 സീരീസിലെ 2711 നമ്പര്‍ ടിക്കറ്റെടുത്തത്. സമ്മാനത്തുകയില്‍ നിന്ന് ആദ്യം നാട്ടിലെ ബാങ്ക് വായ്പ അടച്ചു തീര്‍ക്കുമെന്നും നീരജ് പറഞ്ഞു.

Dubai Duty Free: Two Indian expats win million dollars each at DDF, Dubai, News, Lottery, Winner, Trending, Malayalees, Kannur, Gulf, World

അതിനിടെ ഡ്യൂട്ടി ഫ്രീയിലെ 307 സീരീസ് നറുക്കെടുപ്പിലും ഇന്ത്യക്കാരനാണ് ജേതാവ്. റാസല്‍ഖൈമയില്‍ പവര്‍ പ്ലാന്റ് മാനേജരായി ജോലി ചെയ്യുന്ന കര്‍ണാടകയിലെ പുത്തൂര്‍ മാന്യ സ്വദേശി ബണ്ട്വാല്‍ അണ്ണു സുധാകറാണ് വിജയി. ഇദ്ദേഹത്തിന് 10 ലക്ഷം ഡോളറാണ് ലഭിച്ചത്. 42 സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്നെടുത്ത ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Dubai Duty Free: Two Indian expats win million dollars each at DDF, Dubai, News, Lottery, Winner, Trending, Malayalees, Kannur, Gulf, World.

About kvartha pre

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal