Follow KVARTHA on Google news Follow Us!
ad

മഴയെ തുടര്‍ന്നുള്ള ദുരിതങ്ങള്‍; ചൊവ്വാഴ്ച(ആഗസ്ത് 13) സംസ്ഥാനത്തെ 5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

വെള്ളക്കെട്ട് നിലനില്‍ക്കുന്ന സാഹചര്യത്തിലും, സ്‌കൂളുകളില്‍ ദുരിതാശ്വാസThiruvananthapuram, News, Holidays, school, Rain, Education, Kerala,
തിരുവനന്തപുരം : (www.kvartha.com 12.08.2019) വെള്ളക്കെട്ട് നിലനില്‍ക്കുന്ന സാഹചര്യത്തിലും, സ്‌കൂളുകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നതിനാലും ആഗസ്ത് 13ന് ചൊവ്വാഴ്ച സംസ്ഥാനത്തെ അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് അതത് കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. തൃശൂര്‍, കോഴിക്കോട്, മലപ്പുറം, എറണാകുളം, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി.

Collector announces holiday for educational Institutions in 5 districts, Thiruvananthapuram, News, Holidays, school, Rain, Education, Kerala

ഈ ജില്ലകളിലെ പ്രൊഫഷണല്‍ കോളജുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സി.ബി.എസ്.ഇ/ ഐ.സി.എസ്.സി ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. ആരോഗ്യ വിദ്യാഭ്യാസ കാര്യാലയം ചൊവ്വാഴ്ചയും ബുധനാഴ്ചയും നടത്താനിരുന്ന പാരാമെഡിക്കല്‍ ഡിപ്ലോമ പരീക്ഷകളും മാറ്റിവച്ചു, പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Collector announces holiday for educational Institutions in 5 districts, Thiruvananthapuram, News, Holidays, school, Rain, Education, Kerala.