» » » » » » » » » » » തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി മരുമകളെ പീഡിപ്പിച്ചു; മുന്‍ ബിജെപി എംഎല്‍എ മനോജ് ഷോകീനെതിരെ കേസ്

ന്യൂഡല്‍ഹി: (www.kvartha.com 10.08.2019) തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി മരുമകളെ പീഡിപ്പിച്ചെന്ന പരാതിയില്‍ മുന്‍ ബിജെപി എംഎല്‍എ മനോജ് ഷോകീനെതിരെ പോലീസ് കേസെടുത്തു. വ്യാഴാഴ്ചയാണു യുവതി ഇതുസംബന്ധിച്ച് പരാതി നല്‍കിയത്. തുടര്‍ന്ന് പോലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു.

2018 ഡിസംബര്‍ 31ന് ആണ് കേസിനാസ്പദമായ സംഭവമുണ്ടായതെന്നു ഡെല്‍ഹി പോലീസ് പറഞ്ഞു. നംഗോളി മണ്ഡലത്തില്‍നിന്നു രണ്ടുതവണ എംഎല്‍എ ആയി തെരഞ്ഞെടുത്തിട്ടുള്ള വ്യക്തിയാണു മനോജ് ഷോകീന്‍.

Case Filed Against Ex-BJP MLA For Allegedly molesting Daughter-In-Law, New Delhi, News, Local-News, Crime, Criminal Case, Molestation, Complaint, Police, National

വിവാഹശേഷം അമ്മ വീട്ടില്‍നിന്നു ഭര്‍ത്താവിനും സഹോദരനും ബന്ധുവിനുമൊപ്പം മീരാ ബാഗ് പ്രദേശത്തെ വീട്ടിലേക്കു പുറപ്പെട്ടതായിരുന്നു യുവതി. എന്നാല്‍ പശ്ചിം വിഹാറിലെ ഒരു ഹോട്ടലിലേക്കാണു ഭര്‍ത്താവ് കൊണ്ടുപോയത്. അവിടെ പുതുവര്‍ഷം ആഘോഷിക്കാനായി ചില ബന്ധുക്കള്‍ കാത്തുനിന്നിരുന്നു.

ആഘോഷത്തിനുശേഷം ജനുവരി ഒന്നിന് പുലര്‍ച്ചെ പന്ത്രണ്ടരമണിയോടെ മീരാ ബാഗ് പ്രദേശത്തെ വീട്ടിലേക്കു പോയി. താനുറങ്ങാന്‍ കിടന്നപ്പോള്‍ ഭര്‍ത്താവ് സുഹൃത്തുക്കള്‍ക്കൊപ്പം പുറത്തേക്കിറങ്ങിയെന്നു യുവതി പറഞ്ഞു.

പുലര്‍ച്ചെ ഒന്നരമണിയോടെ ഭര്‍തൃപിതാവ് മനോജ് ഷോകീന്‍ വാതില്‍ തുറക്കാന്‍ ആവശ്യപ്പെടുകയും കുറച്ചുകാര്യങ്ങള്‍ സംസാരിക്കാനുണ്ടെന്നു പറഞ്ഞ് അകത്തുകയറുകയും ചെയ്തു. അകത്തു കയറിയ ഉടന്‍ മോശമായി രീതിയില്‍ സ്പര്‍ശിക്കാന്‍ തുടങ്ങി.

ഇതോടെ നിങ്ങള്‍ മദ്യപിച്ചിട്ടുണ്ടെന്നും പുറത്തുപോയി ഉറങ്ങണമെന്നും യുവതി ആവശ്യപ്പെട്ടു. അപ്പോള്‍ ഭര്‍തൃപിതാവ് തോക്ക് പുറത്തെടുക്കുകയും യുവതിയെ അടിക്കുകയും ശബ്ദമുയര്‍ത്തിയാല്‍ സഹോദരനെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്നു ബലപ്രയോഗം നടത്തി പീഡിപ്പിക്കുകയായിരുന്നുവെന്ന് യുവതി വിശദീകരിച്ചു.

അതേസമയം വിവാഹബന്ധം തകരാതിരിക്കാനും സഹോദരന് ആപത്തു വരാതിരിക്കാനുമാണ് ഇത്രയും നാള്‍ പരാതിപ്പെടാതിരുന്നതെന്നു യുവതി പറഞ്ഞു. ഭര്‍തൃവീട്ടുകാര്‍ക്ക് എതിരെ ഗാര്‍ഹിക പീഡനപരാതി നേരത്തേ നല്‍കിയിരുന്നുവെന്നും യുവതി വെളിപ്പെടുത്തി. ഐപിസി 376, 506 വകുപ്പുകള്‍ പ്രകാരം ബിജെപി നേതാവിനെതിരെ കേസ് എടുത്തെന്നും അന്വേഷണം നടക്കുകയാണെന്നും ഡിസിപി സെജു പി.കുരുവിള പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Case Filed Against Ex-BJP MLA For Allegedly molesting Daughter-In-Law, New Delhi, News, Local-News, Crime, Criminal Case, Molestation, Complaint, Police, National.

About kvartha pre

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal