Follow KVARTHA on Google news Follow Us!
ad

റൂഫ് വര്‍ക്ക് ചെയ്തതിന്റെ പണം കൊടുത്തില്ല; വീട്ടില്‍ കയറി വെടിയുതിര്‍ത്ത യുവാവ് അറസ്റ്റില്‍, 4 പേര്‍ക്ക് പരിക്ക്

റൂഫ് വര്‍ക്ക് ചെയ്തതിന്റെ പണം കൊടുത്തില്ലെന്ന് ആരോപിച്ച് യുവാവ് വീട്ടില്‍ കയറി വെടിയുതിര്‍ത്തു. ഞായറാഴ്ച Idukki, News, Kerala, Youth, Arrest, Police, Injured, hospital
കരിമണ്ണൂര്‍: (www.kvartha.com 15.07.2019) റൂഫ് വര്‍ക്ക് ചെയ്തതിന്റെ പണം കൊടുത്തില്ലെന്ന് ആരോപിച്ച് യുവാവ് വീട്ടില്‍ കയറി വെടിയുതിര്‍ത്തു. ഞായറാഴ്ച രാത്രി 9.30നാണ് സംഭവം. മാതാളിക്കുന്നേല്‍ റിജോയാണ് വീട്ടില്‍ കയറി നാടന്‍തോക്ക് ഉപയോഗിച്ച് വെടിയുതിര്‍ത്തത്. സംഭവത്തെ തുടര്‍ന്ന് കുട്ടിയടക്കം ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് പരിക്കേറ്റു.

തട്ടക്കുഴ രണ്ടുപാലം സ്വദേശി രതീഷ്, ഭാര്യ സജിത, അമ്മ ശാരദ, ഒന്‍പതുവയസ്സുള്ള മകള്‍ ആര്‍ച്ച എന്നിവര്‍ക്കാണ് തോക്കില്‍ നിന്നുള്ള ചീളുതെറിച്ച് പരിക്കേറ്റത്. ഇവരെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തുടര്‍ന്ന് കരിമണ്ണൂര്‍ പോലീസ് റിജോയെ അറസ്റ്റ് ചെയ്തു.

Idukki, News, Kerala, Youth, Arrest, Police, Injured, hospital, Youth arrested to shoot family in karimannoor

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Idukki, News, Kerala, Youth, Arrest, Police, Injured, hospital, Youth arrested to shoot family in karimannoor