Follow KVARTHA on Google news Follow Us!
ad

ഡോക്ടറായി ആണ്‍ വേഷമിട്ട് തട്ടിപ്പ് നടത്തിയ യുവതി അറസ്റ്റില്‍; ചോദ്യം ചെയ്തപ്പോള്‍ അറിയാന്‍ കഴിഞ്ഞത് ഞെട്ടിപ്പിക്കുന്ന വിവരം

ഡോക്ടറായി ആണ്‍ വേഷമിട്ട് തട്ടിപ്പ് നടത്തിയ യുവതി അറസ്റ്റില്‍. യുവതിയെ ചോദ്യം Kottayam, News, Local-News, Humor, Woman, Arrested, Cheating, Police, Complaint, Kerala,
കോട്ടയം: (www.kvartha.com 16.07.2019) ഡോക്ടറായി ആണ്‍ വേഷമിട്ട് തട്ടിപ്പ് നടത്തിയ യുവതി അറസ്റ്റില്‍. യുവതിയെ ചോദ്യം ചെയ്തപ്പോള്‍ അറിയാന്‍ കഴിഞ്ഞത് ഞെട്ടിപ്പിക്കുന്ന വിവരം. ആലപ്പുഴ സ്വദേശിനിയായ മേഴ്‌സി ജോര്‍ജ് (30) ആണ് അറസ്റ്റിലായത്.

ആലപ്പുഴയിലെ ഒരു കോണ്‍വന്റിലാണ് മേഴ്‌സി താമസിച്ചിരുന്നത്. ഇതിനിടയില്‍ കോട്ടയത്തെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന വണ്ടിപ്പെരിയാര്‍ സ്വദേശിയുമായി അടുപ്പത്തിലാവുകയും ഒന്നിച്ചുതാമസിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. ഇതോടെ കോണ്‍വന്റിലെ താമസം മതിയാക്കി കോട്ടയത്ത് എത്തിയ മേഴ്‌സി, കാമുകനൊപ്പം കാരാപ്പുഴയില്‍ ഒരു വീട് വാടകക്ക് എടുത്ത് ഭാര്യാഭര്‍ത്താക്കന്മാരായി താമസം തുടങ്ങി.

Woman arrested on cheating charge, Kottayam, News, Local-News, Humor, Woman, Arrested, Cheating, Police, Complaint, Kerala

ഇതിനിടെ ആണാകണമെന്ന ആഗ്രഹം കലശലായി. തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തി ഡോക്ടര്‍മാരെ കണ്ടു. എന്നാല്‍ ലിംഗ മാറ്റത്തിന് വര്‍ഷങ്ങളുടെ ചികിത്സ വേണ്ടിവരുമെന്നും ലക്ഷങ്ങള്‍ ചെലവ് വരുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. ഇതോടെ നിരാശയായ മേഴ്‌സി ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ പുരുഷനാകാനുള്ള പണം കണ്ടെത്താന്‍ തട്ടിപ്പിന്റെ വഴി സ്വീകരിക്കുകയായിരുന്നു.

തട്ടിപ്പ് നടത്താനായി ആദ്യം എത്തിയത് വയസ്‌കരക്കുന്നിലെ ആയുര്‍വേദ ആശുപത്രിയിലാണ്. ആണ്‍വേഷം കെട്ടിയായിരുന്നു രംഗപ്രവേശനം. തിരിച്ചറിയല്‍ കാര്‍ഡ് സ്വയം നിര്‍മിച്ചു. ഒപ്പം സ്റ്റെതസ്‌കോപ്പും വാങ്ങി. രണ്ടും കഴുത്തില്‍ തൂക്കിയാണ് ആശുപത്രിയില്‍ എത്തിയത്.

അവിടെ വെച്ച് നല്ല ചികിത്സ നല്‍കാമെന്ന് പറഞ്ഞ് രോഗികളില്‍ നിന്നും പണം തട്ടിയെടുത്തു. എന്നാല്‍ അധികം വൈകാതെ തന്നെ തട്ടിപ്പു പുറത്തായി. രോഗികളുടെ പരാതിയെ തുടര്‍ന്ന് ആശുപത്രി അധികൃതര്‍ കോട്ടയം വെസ്റ്റ് പോലീസില്‍ മേഴ്‌സിക്കെതിരെ പരാതി നല്കി. തുടര്‍ന്ന് പിടിച്ചുനില്‍ക്കാന്‍ കഴിയാതെ വന്നതോടെ മേഴ്‌സി തട്ടിപ്പിന് മറ്റൊരു സ്ഥലം തെരഞ്ഞെടുത്തു.

ആയൂര്‍വേദ ആശുപത്രിയില്‍ നിന്നും നേരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു മേഴ്‌സി എത്തിയത്. അവിടെയും തിരിച്ചറിയല്‍ കാര്‍ഡ് കഴുത്തില്‍ അണിഞ്ഞ് രോഗികളില്‍ നിന്നും കൂട്ടിരുപ്പുകാരില്‍ നിന്നും പണം തട്ടിയെടുത്തു. എന്നാല്‍ ഇവിടെ മേഴ്‌സിയെ ആര്‍ക്കും തിരിച്ചറിയാന്‍ പറ്റിയില്ല.

ഇതിനിടെ കഴിഞ്ഞദിവസം ഉച്ചയോടെ തട്ടിപ്പിനിരയായ ഒരാള്‍ കോട്ടയം ടൗണില്‍ മേഴ്‌സിയെ കണ്ടതാണ് പുലിവാല്‍ പിടിച്ചത്. മേഴ്‌സി തന്നെയെന്ന് ഉറപ്പിച്ചതോടെ ഇയാള്‍ കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് വെസ്റ്റ് സി.ഐ നിര്‍മല്‍ ബോസ് എത്തി പിങ്ക് പോലീസിന്റെ സഹായത്തോടെ മേഴ്‌സിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കള്ളക്കളി പുറത്തായത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Woman arrested on cheating charge, Kottayam, News, Local-News, Humor, Woman, Arrested, Cheating, Police, Complaint, Kerala.