Follow KVARTHA on Google news Follow Us!
ad

പിന്നോക്ക വിഭാഗത്തില്‍പെട്ടയാളെ വിവാഹം കഴിച്ച ബി ജെ പി എം എല്‍ എയുടെ മകളേയും ഭര്‍ത്താവിനേയും കോടതി വളപ്പില്‍ തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; സംരക്ഷണം നല്‍കണമെന്ന് അലഹബാദ് ഹൈക്കോടതി

പിന്നോക്ക വിഭാഗത്തില്‍പെട്ടയാളെ വിവാഹം കഴിച്ച ബി ജെ പി എം എല്‍ എയുടെ മകളേയുംNews, Trending, Religion, Politics, BJP, Threatened, Kidnap, Police, Protection, National,
അലഹബാദ്: (www.kvartha.com 15.07.2019) പിന്നോക്ക വിഭാഗത്തില്‍പെട്ടയാളെ വിവാഹം കഴിച്ച ബി ജെ പി എം എല്‍ എയുടെ മകളേയും ഭര്‍ത്താവിനേയും കോടതി വളപ്പില്‍ തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. ഇതേ തുടര്‍ന്ന് ദമ്പതികള്‍ക്ക് സംരക്ഷണം നല്‍കണമെന്ന് അലഹബാദ് ഹൈക്കോടതി പോലീസിനോട് നിര്‍ദേശിച്ചു.

തിങ്കളാഴ്ച രാവിലെ 8.30 മണിയോടെയാണ് സംഭവം. ബറേലി എം.എല്‍.എ രാജേഷ് മിശ്രയുടെ മകള്‍ സാക്ഷി മിശ്രയേയും(23) ഭര്‍ത്താവ് അജിതേഷ് കുമാറിനെ(29) യും അലഹബാദ് ഹൈക്കോടതി പരിസരത്തുനിന്നും തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുകയായിരുന്നു.

 UP BJP MLA’s daughter, husband get police cover after attack outside court, News, Trending, Religion, Politics, BJP, Threatened, Kidnap, Police, Protection, National

പിന്നോക്ക വിഭാഗത്തില്‍പെട്ടയാളെ വിവാഹം കഴിച്ചതിന്റെ പേരില്‍ പിതാവില്‍ നിന്നും ഭീഷണി നേരിടുന്നുണ്ടെന്നും തങ്ങള്‍ക്ക് പോലീസ് സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് എം.എല്‍.എയുടെ മകള്‍ സാക്ഷി മിശ്രയും ഭര്‍ത്താവ് അജിതേഷ് കുമാറും കോടതിയെ സമീപിച്ചിരുന്നു. ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കാനിരിക്കേയാണ് കോടതി പരിസരത്തുവെച്ച് ഇരുവരെയും തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടന്നത്.

കോടതിയുടെ മൂന്നാം നമ്പര്‍ ഗേറ്റില്‍ നിന്നിരുന്ന ദമ്പതികളെ കറുത്ത എസ്.യു.വിയില്‍ എത്തിയ സംഘം തോക്കുചൂണ്ടി വാഹനത്തിനുള്ളിലേക്ക് കയറ്റിക്കൊണ്ടുപോകുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. യുപി80 എന്ന രജിസ്റ്റര്‍ നമ്പറിലുള്ളതാണ് വാഹനമെന്നും പിന്നില്‍ 'ചെയര്‍മാന്‍' എന്ന് എഴുതിയിട്ടുണ്ടെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. ദൃക്‌സാക്ഷികളുടെ വിവരണത്തെ തുടര്‍ന്ന് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വാഹനം കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.

അതിനിടെ, തട്ടിക്കൊണ്ടുപോയ ദമ്പതികളെ അക്രമികള്‍ മോചിപ്പിച്ചതായാണ് ഒടുവില്‍ പുറത്തുവരുന്ന വിവരം. അജിതേഷിന് സംഘത്തിന്റെ മര്‍ദനം ഏറ്റതായും ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമല്ലെന്നും ഇവരുടെ അഭിഭാഷകന്‍ പറഞ്ഞു. ദമ്പതികളുടെ ജീവന് ഭീഷണിയുണ്ടെന്നും അതുകൊണ്ടുതന്നെയാണ് അവര്‍ സംരക്ഷണം ആവശ്യപ്പെട്ട് കോടതിയില്‍ എത്തിയതെന്നും അഭിഭാഷകന്‍ പറഞ്ഞു.

അതേസമയം, ദമ്പതികളുടെ സഹായത്തിന് എല്ലാ ഒത്താശയും ചെയ്തുകൊടുത്ത ഇവരുടെ സുഹൃത്തിനെ 2018ലെ ഒരു കേസുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റു ചെയ്തു. എം.എല്‍.എ രാജേഷ് മിശ്രയുടെ അടുപ്പക്കാരന്‍ കൂടിയാണ് ഇയാള്‍. ഇക്കഴിഞ്ഞ ജൂലായ് നാലിനാണ് സാക്ഷിയും അജിതേഷും രാം ജാനകി ക്ഷേത്രത്തില്‍ വിവാഹിതരായത്.

എന്നാല്‍ ഇവരുടെ വിവാഹം സാധുവല്ലെന്ന് കാണിച്ച് ജൂണ്‍ 12ന് ക്ഷേത്രത്തിലെ പൂജാരി രംഗത്തെത്തിയിരുന്നു. മകന്‍ എവിടെയാണെന്ന് അറിയില്ലെന്നു അജിതേഷിന്റെ പിതാവ് ഹരീഷ് കുമാറും വ്യക്തമാക്കി. എം.എല്‍.എയുടെ ഗുണ്ടകളെ ഭയന്ന് താനും കുടുംബവും ബറേലിയില്‍ നിന്ന് താമസം മാറിയതായും അദ്ദേഹം പറയുന്നു.

എന്നാല്‍ മകളുടെ പ്രണയ വിവാഹത്തില്‍ തനിക്ക് പ്രശ്നമില്ലെന്നും അവര്‍ തമ്മിലുള്ള പ്രായവ്യത്യാസവും അജിതേഷിന് കാര്യമായ വരുമാനമില്ലാത്തതുമാണ് തന്നെ അലട്ടുന്ന വിഷയമെന്നും രാജേഷ് മിശ്ര കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മകളെ താന്‍ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ആഴ്ച സാക്ഷി സോഷ്യല്‍ മീഡിയയില്‍ ഒരു വീഡിയോ അപ്ലോഡ് ചെയ്തിരുന്നു. തങ്ങളുടെ ജീവന്‍ അപകടത്തിലാണെന്നും പിതാവില്‍ നിന്നും ഭീഷണി ഉണ്ടെന്നും തങ്ങളെ വധിക്കാന്‍ പിതാവ് ഗുണ്ടകളെ അയച്ചിട്ടുണ്ടെന്നും അവര്‍ തീര്‍ച്ചയായും തങ്ങളെ വധിക്കുമെന്നുമായിരുന്നു സാക്ഷി വീഡിയോയില്‍ പറഞ്ഞിരുന്നത്. അതുകൊണ്ടുതന്നെ പോലീസ് സംരക്ഷണം വേണമെന്നും സാക്ഷി പറഞ്ഞിരുന്നു. വീഡിയോ ചെയ്യുമ്പോള്‍ തൊട്ടരികില്‍ ഭര്‍ത്താവ് അജിതേഷും ഉണ്ടായിരുന്നു.

സാക്ഷിയ്‌ക്കൊപ്പം കുമാറും വീഡിയോയില്‍ വന്നിരുന്നു. ഇന്ന് രാവിലെ തങ്ങള്‍ താമസിക്കുന്ന ഹോട്ടലില്‍ ഗുണ്ടകള്‍ എത്തിയെന്നും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്നുമായിരുന്നു അജിതേഷ് പറഞ്ഞത്. താന്‍ ദളിതനായതിനാല്‍ സാക്ഷിയുടെ കുടുംബത്തിന് അത് അപമാനമാണെന്നും അതുകൊണ്ടുതന്നെ അവരില്‍ നിന്നും ഏതുനിമിഷവും അക്രമം പ്രതീക്ഷിക്കാമെന്നും അജിതേഷ് പറഞ്ഞിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: UP BJP MLA’s daughter, husband get police cover after attack outside court, News, Trending, Religion, Politics, BJP, Threatened, Kidnap, Police, Protection, National.