Follow KVARTHA on Google news Follow Us!
ad

യൂണിവേഴ്‌സിറ്റി കോളജിലെ സംഘര്‍ഷം; പ്രതികള്‍ക്ക് പരീക്ഷാകേന്ദ്രം അനുവദിക്കുന്ന കാര്യത്തില്‍ ആനുകൂല്യം നല്‍കുകയോ പരീക്ഷ എഴുതാന്‍ സഹായിക്കുകയോ ചെയ്തിട്ടില്ല; സംഭവത്തെ കുറിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കിയ ശേഷം മാത്രം നിയമനമെന്ന് പി എസ് സി ചെയര്‍മാന്‍

യൂണിവേഴ്‌സിറ്റി കോളജിലെ വധശ്രമക്കേസിലെ പ്രതികള്‍ക്ക് പരീക്ഷാകേന്ദ്രംThiruvananthapuram, News, Education, PSC, Allegation, Press meet, Trending, Kerala,
തിരുവനന്തപുരം: (www.kvartha.com 15.07.2019) യൂണിവേഴ്‌സിറ്റി കോളജിലെ വധശ്രമക്കേസിലെ പ്രതികള്‍ക്ക് പരീക്ഷാകേന്ദ്രം അനുവദിക്കുന്ന കാര്യത്തില്‍ ആനുകൂല്യം നല്‍കുകയോ പരീക്ഷ എഴുതാന്‍ സഹായിക്കുകയോ ചെയ്തിട്ടില്ലെന്ന് പി എസ് സി ചെയര്‍മാന്‍ എം കെ സക്കീര്‍.

വധശ്രമക്കേസില്‍ പ്രതികളായ രണ്ട് പേരും യൂണിയന്‍ ഭാരവാഹിയായിരുന്ന മറ്റൊരാളും നാലാം പോലീസ് ബറ്റാലിയനിലേക്കുള്ള റിക്രൂട്ട്‌മെന്റില്‍ ആദ്യ റാങ്കുകളില്‍ ഇടംപിടിച്ച സംഭവം വിവാദമായതോടെ വിശദീകരണവുമായെത്തിയതാണ് സക്കീര്‍ . ആരോപണ വിധേയരായ ശിവരഞ്ജിത്ത്, പ്രണവ്, നസീം എന്നിവര്‍ തങ്ങളുടെ അപേക്ഷ സമര്‍പ്പിച്ചപ്പോള്‍ തന്നെ തിരുവനന്തപുരം ജില്ലയില്‍ പരീക്ഷാ കേന്ദ്രം വേണമെന്ന് കാണിച്ചിരുന്നു. മൂന്ന് പേരും തിരുവനന്തപുരത്തെ വ്യത്യസ്ഥ കേന്ദ്രങ്ങളിലാണ് പരീക്ഷ എഴുതിയത്.

University college incident; PSC ordered inquiry on police, Thiruvananthapuram, News, Education, PSC, Allegation, Press meet, Trending, Kerala

എന്നാല്‍ ആരോപിക്കപ്പെടുന്നതുപോലെ ഇവര്‍ക്ക് പരീക്ഷാകേന്ദ്രം അനുവദിക്കുന്ന കാര്യത്തില്‍ ആനുകൂല്യം നല്‍കുകയോ പരീക്ഷ എഴുതാന്‍ സഹായിക്കുകയോ ചെയ്തിട്ടില്ല. പി.എസ്.സിയുടെ വിശ്വാസ്യത നശിപ്പിക്കുന്ന രീതിയിലുള്ള പ്രചാരണമാണ് ഇപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എന്നാല്‍ ഇക്കാര്യത്തില്‍ സംശയ നിവാരണത്തിനായി അന്വേഷണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

പി.എസ്.സി ആഭ്യന്തര വിജിലന്‍സ് സംഘമാണ് അന്വേഷണം നടത്തുക. ഇവരുടെ അന്വേഷണ റിപ്പോര്‍ട്ട് ലഭിക്കുന്നത് വരെ പ്രസ്തുത ലിസ്റ്റില്‍ നിന്നുള്ള നിയമനങ്ങള്‍ നിറുത്തിവച്ചതായും അദ്ദേഹം അറിയിച്ചു.

തിരുവനന്തപുരം ജില്ലയിലെ 16,540 ഉദ്യോഗാര്‍ത്ഥികളാണ് മറ്റ് ജില്ലകളിലെ പോലീസ് ബറ്റാലിയനുകളിലേക്ക് അപേക്ഷിച്ചത്. ഇവര്‍ക്ക് സംസ്ഥാനത്തെ ഏത് ജില്ലയില്‍ വേണമെങ്കിലും പരീക്ഷ സെന്റര്‍ തെരഞ്ഞെടുക്കാവുന്നതാണ്. സെന്റര്‍ അനുവദിക്കുന്ന കാര്യത്തില്‍ ആര്‍ക്കും കൈകടത്താന്‍ കഴിയില്ല. ആരോപിക്കപ്പെടുന്ന അപേക്ഷകര്‍ തങ്ങള്‍ക്ക് നിശ്ചിത സെന്റര്‍ വേണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. ഇവര്‍ പരീക്ഷ എഴുതിയ സെന്ററുകളില്‍ അസ്വാഭാവികമായി ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടുമില്ല.

അതുകൊണ്ട് തന്നെ പരീക്ഷയില്‍ ക്രമക്കേട് നടന്നതായുള്ള ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിവിധ സര്‍ക്കാര്‍ വകുപ്പുകളിലേക്ക് നിയമന ശുപാര്‍ശ നല്‍കുന്ന ചുമതല മാത്രമാണ് പി.എസ്.എസിക്കുള്ളത്. നിയമന ശുപാര്‍ശ കൈപ്പറ്റി ഉദ്യോഗാര്‍ത്ഥിക്കെതിരെ ക്രിമിനല്‍ കേസുണ്ടോയെന്ന് പരിശോധിക്കേണ്ടത് സര്‍ക്കാരിന്റെ ചുമതലയാണെന്നും അദ്ദേഹം വ്യക്തമാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: University college incident; PSC ordered inquiry on police, Thiruvananthapuram, News, Education, PSC, Allegation, Press meet, Trending, Kerala.