» » » » » » » » » സലഫി നേതാവ് സകരിയ സ്വലാഹി വാഹനാപകടത്തില്‍ മരിച്ചു, അപകടം സ്‌കൂട്ടറില്‍ ബസിടിച്ച്

കണ്ണൂര്‍: (www.kvartha.com 14.07.2019) സ്‌കൂട്ടറില്‍ ബസിടിച്ച് സലഫി നേതാവും മതപ്രഭാഷകനുമായ ഡോ. കെ കെ സക്കരിയ്യ സ്വലാഹി (54) മരിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം. കണ്ണൂര്‍ കൂത്തുപറമ്പ് മനേക്കരയില്‍ വെച്ച് സകരിയ സ്വലാഹി സഞ്ചരിച്ച ആക്ടിവ സ്‌കൂട്ടറില്‍ എതിരെ വന്ന ബസ് അടിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ഉടന്‍ തലശ്ശേരി ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

പാലക്കാട് ജില്ലയിലെ എടത്തനാട്ടുകര പാലക്കാഴി സ്വദേശിയാണ്. 20 വര്‍ഷത്തിലധികമായി കണ്ണൂരിലെ കടവത്തൂര്‍ ഇരഞ്ഞിന്‍കീഴില്‍ മംഗലശ്ശേരിയിലാണ് താമസം. എടവണ്ണ ജാമിഅഃ നദ്‌വിയ്യയില്‍ നിന്ന് ബിരുദവും അലീഗഢ് മുസ്‌ലിം യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ഡോക്ടറേറ്റും നേടിയിരുന്നു.


കേരളത്തിലെ മുജാഹിദ് സംഘടനാ നേതൃത്വത്തില്‍ സജീവമായിരുന്ന അദ്ദേഹം പിളര്‍പ്പിനെ തുടര്‍ന്ന് വിസ്ഡം ഗ്ലോബല്‍ ഇസ്‌ലാമിക് മിഷന്റെ ഭാഗമായി. പിന്നീട് അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് സംഘടനാ രംഗത്തുനിന്ന് മാറി സ്വതന്ത്രമായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. ഇടക്കാലത്ത് സൗദി അറേബ്യയിലേക്ക് പോയ അദ്ദേഹം മാസങ്ങള്‍ക്കു മുമ്പാണ് നാട്ടില്‍ തിരിച്ചെത്തിയത്. ഞായറാഴ്ച രാത്രി 10 ന് കടവത്തൂര്‍ എരിഞ്ഞിന്‍കീഴില്‍ പള്ളിയില്‍ മയ്യിത്ത് നമസ്‌കാരം ഉണ്ടായിരിക്കുന്നതാണ്.

Keywords: Kannur, Kerala, News, Religion, Leader, Accident, Death, Salafi leader Sakariya Swalahi dies in accident. 

About Web Desk

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal