» » » » » » സാജന്റെ കുടുംബത്തെ അപകീര്‍ത്തിപ്പെടുത്തല്‍: സിപിഎമ്മിലും അമര്‍ഷം പുകയുന്നു

കണ്ണൂര്‍:(www.kvartha.com 14/07/2019) ആത്മഹത്യ ചെയ്ത പാറയില്‍ സാജന്റെ കുടുംബത്തെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ വാര്‍ത്ത നല്‍കിയ സിപിഎം മുഖപത്രം ദേശാഭിമാനിക്കെതിരെ നിയമനടപടിക്കൊരുങ്ങി കുടുംബം. ഇതുസംബന്ധിച്ചു നിയമവിദഗ്ദ്ധരുമായി കൂടിയാലോചിച്ച് ദേശാഭിമാനി പത്രത്തിനെതിരെ വക്കീല്‍ നോട്ടിസ് അയക്കും. വാര്‍ത്ത തിരുത്തിയില്ലെങ്കില്‍ മാനനഷ്ടക്കേസ് കൊടുക്കുമെന്നും സാജന്റെ കുടുംബാംഗങ്ങള്‍ പറഞ്ഞു.

News, Kannur, Kerala, CPM, News against Sajan's family make Controversy


ഇതിനിടെ ദേശാഭിമാനിയില്‍ വന്ന വാര്‍ത്തയെ ചൊല്ലി സിപിഎം പ്രവര്‍ത്തകരിലും ഭിന്നാഭിപ്രായമുണ്ട്. ദയനീയാവസ്ഥയിലുള്ള ഒരു കുടുംബത്തിനെതിരെ ഇത്തരം വാര്‍ത്തകള്‍ കൊടുക്കുന്നതില്‍ നൈതികതയില്ലെന്നാണ് ഒരു പ്രമുഖ സിപിഎം നേതാവ് ഇതേക്കുറിച്ചു അഭിപ്രായം പറഞ്ഞത്. ഇതിനിടെ സത്യം തുറന്ന് പറഞ്ഞതിന്റെ പേരില്‍ തന്റെയും കുടുംബത്തിന്റെയും പേരില്‍ വ്യാപകമായി അപവാദപ്രചാരണങ്ങള്‍ നടക്കുകയാണെന്ന് സാജന്റെ ഭാര്യ ബീന കൊറ്റാളിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി ലഭിക്കാതിരുന്നത് കൊണ്ടല്ല, വ്യക്തിപരമായ പ്രശ്‌നങ്ങളുടെ പേരിലാണ് സാജന്‍ ആത്മഹത്യ ചെയ്തതെന്ന് സൂചനകളുള്ള വാര്‍ത്തയാണ് ദേശാഭിമാനി പ്രസിദ്ധീകരിച്ചത്. ഇതിനാല്‍ വലിയ മാനസിക സമ്മര്‍ദത്തിലാണ് താനെന്നും, ഇത് തുടര്‍ന്നാല്‍ കുട്ടികളെയും കൊണ്ട് താനും ആത്മഹത്യ ചെയ്യുമെന്നും ബീന പറഞ്ഞു. രണ്ട് മക്കളെയും കൂട്ടിയായിരുന്നു ബീന മാധ്യമങ്ങളെ കണ്ടത്.

സാജന്റെ ഫോണില്‍ നിന്നുള്ള കോളുകള്‍ ചെയ്തത് താനാണെന്ന് മകന്‍ പറഞ്ഞു. കൂട്ടുകാരോടൊപ്പം കോണ്‍ഫറന്‍സ് ഗെയിം കളിക്കാറുണ്ട്. അതിനായി വിളിക്കാറുണ്ട്. ആ കോളുകളെയാണ് മറ്റ് പേരുകളില്‍ പ്രചരിപ്പിക്കുന്നതെന്നും മകന്‍ മാധ്യമങ്ങളോട് പറഞ്ഞു. അന്വേഷണം വഴി തിരിച്ചുവിടുകയെന്നതാണ് ഇത്തരം വാര്‍ത്തകളുടെ ലക്ഷ്യം. കുടുംബ പ്രശ്‌നങ്ങളുണ്ടായിരുന്നതായി മകള്‍ മൊഴി നല്‍കിയെന്ന് വരെ വ്യാജ വാര്‍ത്ത വന്നുവെന്നും ബീന പറഞ്ഞു.

ഇത്തരമൊരു മൊഴിയും താന്‍ ആര്‍ക്കും നല്‍കിയിട്ടില്ലെന്ന് മകളും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 'എനിക്കിനി ഇങ്ങനെ മുന്നോട്ടു പോകാന്‍ കഴിയില്ല. എത്ര കാലമാണ് ഇത്തരം ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞ് ഞാന്‍ ജീവിക്കുക? എന്നെ ഈ ഗതിയിലാക്കിയവരാണ് ഇതിനെല്ലാം പിന്നില്‍. അന്വേഷണം മുന്നോട്ടു പോകുന്നതിനിടെ, ഇത്തരത്തിലുള്ള ആരോപണങ്ങള്‍ ഉന്നയിക്കുന്നവരുടെ ലക്ഷ്യമെന്താണ്? കൃത്യമായി എന്താണുണ്ടായത് എന്ന് മാത്രമാണ് മോള്‍ മൊഴി നല്‍കിയത്. എന്നാലിപ്പോള്‍ അവള്‍ പറയാത്ത എന്തൊക്കെയോ ആണ് ചില മാധ്യമങ്ങളിലൂടെ പുറത്തു വരുന്നത്. മോള് അത് കണ്ടു, ഇത് കണ്ടു... എന്ന തരത്തിലൊക്കെ.. പറയാത്ത എന്തൊക്കെയോ ഇവരെങ്ങനെയാ പറയുന്നത് അമ്മേ എന്ന് അവളെന്നോട് ചോദിക്കുന്നു. ഞാനെന്ത് മറുപടി പറയും?', ബീന ചോദിക്കുന്നു.

സാജന്റെ ഫോണിലേക്ക് വന്ന ഫോണ്‍കോളുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ഇപ്പോള്‍ പുരോഗമിക്കുന്നതെന്നും, സാജന്റെ പേരിലേക്ക് 2400 തവണ മന്‍സൂര്‍ എന്നയാള്‍ വിളിച്ചെന്നും, വിളിച്ചയാള്‍ എല്ലാം സമ്മതിച്ചെന്നുമായിരുന്നു ദേശാഭിമാനിയില്‍ കെ ടി ശശിയെഴുതിയ വാര്‍ത്ത. സാജന്റെ ആത്മഹത്യക്ക് തൊട്ടുമുമ്പും ഈ സിമ്മില്‍ നിന്ന് വിളിച്ചെന്നും വാര്‍ത്തയില്‍ പറയുന്നു. എന്നാല്‍ ഈ ഫോണ്‍ താനാണ് ഉപയോഗിച്ചിരുന്നതെന്നും മന്‍സൂറുമായി നല്ല സൗഹൃദം അച്ഛനെ പോലെ തനിക്കുമുണ്ടായിരുന്നുവെന്നും സാജന്റെ മകന്‍ വ്യക്തമാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kannur, Kerala, CPM, News against Sajan's family make Controversy 

About Web Desk

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal