» » » » » 200 രൂപ മടക്കിനല്‍കാന്‍ കടലും കടന്നെത്തി; കെനിയയിലെ എംപി ഇന്ത്യയിലെത്തിയത് 30 വര്‍ഷം മുമ്പ് വാങ്ങിയ 200 രൂപയുടെ കടം വീട്ടാന്‍

മുംബൈ:(www.kvartha.com 11/07/2019) 30 വര്‍ഷം മുമ്പ് വാങ്ങിയ 200 രൂപയുടെ കടം വീട്ടാന്‍ കെനിയയിലെ എംപി ഇന്ത്യയിലെത്തി. ആഫ്രിക്കന്‍ രാജ്യമായ കെനിയയിലെ എംപിയായ റിച്ചാര്‍ഡ് ടോംഗിയാണ് 200 രൂപ മടക്കിനല്‍കാനായി മഹാരാഷ്ട്രയിലെ ഔറംഗാബാദിലെത്തിയത്. നിലവില്‍ കെനിയയിലെ ന്യാരിബാരി ചാച്ചെ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എംപിയാണ് റിച്ചാര്‍ഡ്. മഹാരാഷ്ട്രയിലെ കാശിനാഥ് ഗോള്‍ എന്നയാള്‍ക്ക് നല്‍കാനുള്ള 200 രൂപ മടക്കിനല്‍കാനാണ് റിച്ചാര്‍ഡ് എത്തിയത്.

News, Mumbai, National, MP. Keniya, Kenyan MP returns to India after 30 years to repay Rs 200 debt to Aurangabad grocer


1985- 89കാലഘട്ടത്തിലാണ് സംഭവം. ഔറംഗബാദിനു സമീപമുള്ള കോളജില്‍ മാനേജ്‌മെന്റ് സ്റ്റഡീസ് പഠിക്കുകയായിരുന്നു റിച്ചാര്‍ഡ്. അന്ന് റിച്ചാര്‍ഡ് താമസിച്ചിരുന്ന വാംഖ്‌ഡെ നഗറില്‍ പലചരക്കുകട നടത്തുകയായിരുന്നു കാശിനാഥ്. അന്ന് അവശേഷിച്ച കടമാണ് ഇത്.

'എന്റെ ജീവിതത്തിലെ ഏറ്റവും മോശം സമയമായിരുന്നു അത്. അന്ന് കാശിനാഥാണ് എന്നെ സഹായിച്ചത്. എന്നെങ്കിലും ഒരിക്കല്‍ തിരികെയെത്തി ഇവരുടെ കടം വീട്ടണമെന്ന് അന്നു ഞാന്‍ വിചാരിച്ചിരുന്നു - തിങ്കളാഴ്ച കാശിനാഥിനെ കണ്ടതിനുശേഷം റിച്ചാര്‍ഡ് മാധ്യമങ്ങളോടു പറഞ്ഞു. ഭാര്യ മിഷേലിനൊപ്പമാണ് റിച്ചാര്‍ഡ് എത്തിയത്.

എനിക്കെന്റെ കണ്ണുകളെ വിശ്വസിക്കാന്‍ സാധിക്കുന്നില്ല. കാശിനാഥിനെയും അദ്ദേഹത്തിന്റെ മക്കളെയും ഈശ്വരന്‍ അനുഗ്രഹിക്കട്ടെ. പുറത്ത് ഹോട്ടലില്‍ കൊണ്ടുപോയി ഭക്ഷണം കഴിപ്പിക്കാന്‍ അവര്‍ ശ്രമിച്ചു. എന്നാല്‍ അവര്‍ക്കൊപ്പം വീട്ടിലിരുന്നു കഴിക്കാമെന്ന് ഞാന്‍ നിര്‍ബന്ധം പിടിക്കുകയായിരുന്നു. റിച്ചാര്‍ഡ് കൂട്ടിച്ചേര്‍ത്തു. കാശിനാഥിനെയും മക്കളെയും കെനിയ സന്ദര്‍ശിക്കാന്‍ ക്ഷണിച്ചതിനു ശേഷമാണ് റിച്ചാര്‍ഡ് മടങ്ങിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Mumbai, National, MP. Keniya, Kenyan MP returns to India after 30 years to repay Rs 200 debt to Aurangabad grocer 

About Web Desk

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal