» » » » » » » » » » കര്‍ണാടക രാഷ്ട്രീയത്തില്‍ വീണ്ടും നാടകീയ നീക്കങ്ങള്‍; രാജി പിന്‍വലിക്കാമെന്നേറ്റ വിമത എം എല്‍ എ നാഗരാജിനേയും കൊണ്ട് യെദ്യൂരപ്പയുടെ പി എ മുംബൈക്ക് പറന്നു

ബംഗളൂരു: (www.kvartha.com 14.07.2019) കര്‍ണാടക രാഷ്ട്രീയത്തിലെ നാടകീയ നീക്കങ്ങള്‍ക്ക് അവസാനമില്ല. കഴിഞ്ഞദിവസം കോണ്‍ഗ്രസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം രാജി പിന്‍വലിക്കാമെന്നേറ്റ മുന്‍ മന്ത്രിയും വിമത എംഎല്‍എയുമായ എം.ടി.ബി.നാഗരാജ് മുംബൈയിലേക്ക് പറന്നു. ബിജെപി നേതാവ് യെദ്യൂരപ്പയുടെ പി.എ.സന്തോഷിനൊപ്പമാണ് നാഗരാജ് മുംബൈയിലേക്ക് പറന്നത്. എച്ച്.എ.എല്‍ വിമാനത്താവളത്തില്‍ നിന്ന് പ്രത്യേക വിമാനത്തിലായിരുന്നു യാത്ര.

കഴിഞ്ഞ ദിവസം ഡി.കെ.ശിവകുമാര്‍, മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി, സിദ്ധരാമയ്യ തുടങ്ങിയ നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം തന്റെ രാജി പിന്‍വലിക്കുമെന്നും കോണ്‍ഗ്രസില്‍ തുടരുമെന്നും നാഗരാജ് അറിയിച്ചിരുന്നു. രാജിവെച്ച മറ്റൊരു എംഎല്‍എ സുധാകര്‍ റാവുവും തന്നോടൊപ്പം രാജി പിന്‍വലിക്കുമെന്നാണ് അദ്ദേഹം അറിയിച്ചിരുന്നത്. മാത്രമല്ല മറ്റ് അഞ്ചുപേര്‍ കൂടി രാജി പിന്‍വലിക്കാന്‍ തയ്യാറായി രംഗത്തെത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.

Karnataka crisis: Rebel Congress MLA MTB Nagaraj leaves for Mumbai, Bangalore, News, Politics, Trending, Karnataka, Mumbai, Flight, National

ഇത് കഴിഞ്ഞ് മണിക്കൂറുകള്‍ക്കകമാണ് നാഗരാജ് യെദ്യൂരപ്പയുടെ പിഎക്കൊപ്പം മുംബൈയിലേക്ക് തിരിച്ചിരിക്കുന്നത്. മുംബൈയില്‍ താമസിക്കുന്ന മറ്റു വിമത എംഎല്‍എമാര്‍ക്കൊപ്പം നാഗരാജും ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വിശ്വാസ വോട്ടെടുപ്പിന് മുഖ്യമന്ത്രി കുമാരസ്വാമി തയ്യാറാണെന്ന് അറിയിച്ച സാഹചര്യത്തില്‍ വരും മണിക്കൂറുകളില്‍ കൂടുതല്‍ നാടീയ നീക്കങ്ങളാകും കര്‍ണടകത്തില്‍ നടക്കുക.

അതേസമയം സംഭവത്തെ കുറിച്ച് ഡി.കെ.ശിവകുമാര്‍ പ്രതികരിച്ചത് ഇങ്ങനെയാണ്;

കോണ്‍ഗ്രസില്‍ വിജയിച്ച് കയറിയ എല്ലാ എംഎല്‍എമാരിലും തനിക്ക് വിശ്വാസമുണ്ട്. അവര്‍ ദീര്‍ഘകാലം പാര്‍ട്ടിക്കായി പടപൊരുതിയവരാണ്. നിയമം വളരെ വ്യക്തമാണ്. വിശ്വാസവോട്ടെടുപ്പില്‍ എതിരെ വോട്ട് ചെയ്യുന്നവരുടെ അംഗത്വം നഷ്ടപ്പെടും. വിമതരുടെ എല്ലാ ആവശ്യങ്ങളും അംഗീകരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാണെന്നും ശിവകുമാര്‍ പറഞ്ഞു. അതേ സമയം നാഗരാജ് തിരികെ വിമതരുടെ പക്ഷത്തേക്ക് പോയതിനെ സംബന്ധിച്ച് ശിവകുമാര്‍ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Karnataka crisis: Rebel Congress MLA MTB Nagaraj leaves for Mumbai, Bangalore, News, Politics, Trending, Karnataka, Mumbai, Flight, National.

About kvartha pre

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal