Follow KVARTHA on Google news Follow Us!
ad

രാജ്യത്തെ നിരത്തുകളില്‍ ഇനി ഇലക്ട്രിക് ഓട്ടോ കാലം; വില്‍പ്പനയില്‍ വന്‍കുതിപ്പ്, ഒരു വര്‍ഷത്തിനിടെ വിറ്റഴിച്ചത് 6 ലക്ഷത്തിലധികം വൈദ്യുത ഓട്ടോറിക്ഷകള്‍

വൈദ്യുത വാഹനങ്ങളോട് രാജ്യത്ത് പ്രിയമേറുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. വൈദ്യുതവാഹന വില്‍പ്പനയില്‍ News, National, Electricity, Auto & Vehicles, Automobile, Mumbai, diesel, Petrol, Electric Auto sales increased in India
മുംബൈ: (www.kvartha.com 14.07.2019) വൈദ്യുത വാഹനങ്ങളോട് രാജ്യത്ത് പ്രിയമേറുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. വൈദ്യുതവാഹന വില്‍പ്പനയില്‍ രാജ്യം വളരെ മുന്നോട്ടെന്നാണ് വാര്‍ത്തകള്‍. ഒരു വര്‍ഷത്തിനിടെ ഇന്ത്യയില്‍ വിറ്റഴിച്ചത് 6.30 ലക്ഷം വൈദ്യുത ഓട്ടോറിക്ഷകളാണെന്നാണ് റിപ്പോര്‍ട്ട്. രാജ്യത്തെ നിരത്തുകളില്‍ സമ്പൂര്‍ണ ഇലക്ട്രിക് വാഹനമെന്ന കേന്ദ്ര സര്‍ക്കാരിന്റെ സ്വപ്‌നത്തിന് കരുത്തുപകരുന്നതാണ് പുതിയ വാര്‍ത്തകള്‍. കഴിഞ്ഞ വര്‍ഷം ഒരെണ്ണംപോലും വിറ്റഴിച്ചിരുന്നില്ല. എന്നാല്‍ ഈ വര്‍ഷം വില്‍പ്പന ആറ് ലക്ഷം കടന്നു.


ഓട്ടോറിക്ഷകളിലാണ് വില്‍പന സജീവം. രാജ്യത്തെ നിരത്തുകളില്‍നിന്ന് ആദ്യം ഒഴിവാകുന്ന പെട്രാള്‍, ഡീസല്‍ വാഹനവും ഓട്ടോറിക്ഷകളാവാനാണ് സാധ്യത. ഇലക്ട്രിക് ഓട്ടോറിക്ഷകളുടെ ഉല്‍പാദനത്തിനും ഉപഭോഗത്തിനും മുന്‍ഗണന ലഭിക്കുന്നുണ്ട്.

ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ക്ക് പുറമേ എല്ലാത്തരത്തിലുമുള്ള ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പനയിലും ഈ വര്‍ഷം വര്‍ധനയുണ്ടായി. ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പന ആകെ 56,000ല്‍ നിന്നും 7,59,000 ആയി ഉയര്‍ന്നു. അതായത് 130 ശതമാനത്തോളമാണ് വര്‍ധന രേഖപ്പെടുത്തിയത്.

2017-18 സാമ്പത്തികവര്‍ഷത്തില്‍ 54,800 ഇലക്ട്രിക് ഇരുചക്രവാഹനങ്ങള്‍ വിറ്റപ്പോള്‍ 2018-19ല്‍ ഇത് 1,26,000 ആയി ഉയര്‍ന്നു. നാലുചക്രവാഹനങ്ങള്‍ 1200-ല്‍ നിന്നും 3600 ആയും ഉയര്‍ന്നെന്നാണ് കണക്കുകള്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, National, Electricity, Auto & Vehicles, Automobile, Mumbai, diesel, Petrol, Electric Auto sales increased in India