Follow KVARTHA on Google news Follow Us!
ad

യൂണിവേഴ്സിറ്റി കോളജില്‍ സംഘര്‍ഷം; വിദ്യാര്‍ത്ഥിക്ക് കുത്തേറ്റു; എസ് എഫ് ഐക്കെതിരെ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള Thiruvananthapuram, News, Education, Students, attack, Crime, Criminal Case, Stabbed, Injured, hospital, Treatment, Kerala,
തിരുവനന്തപുരം: (www.kvartha.com 12.07.2019) തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള സംഘര്‍ഷത്തിനിടെ ഒരു വിദ്യാര്‍ത്ഥിക്ക് കുത്തേറ്റു. സംഭവത്തില്‍ എസ്എഫ്ഐക്കെതിരെ കോളജില്‍ മറ്റു വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിക്കുന്നു.


വെള്ളിയാഴ്ച രാവിലെയാണ് സംഭവം. മൂന്നാം വര്‍ഷ ബിഎ പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ത്ഥി അഖിലിനാണ് കുത്തേറ്റത്. കുത്തേറ്റ അഖിലിനെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ അത്യാഹിതവിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില നിരീക്ഷിച്ചുവരികയാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. അഖിലിന് രണ്ടു കുത്തേറ്റതായും ഇതില്‍ ഒരു മുറിവ് ആഴത്തിലുളളതാണെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

Conflict between students in university college Thiruvananthapuram, Thiruvananthapuram, News, Education, Students, Attack, Crime, Criminal Case, Stabbed, Injured, hospital, Treatment, Kerala

എസ്എഫ്ഐ പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. എസ്എഫ്ഐ യൂണിറ്റിന് മുന്‍പില്‍ പാട്ടുപാടിയതിനെ ചൊല്ലി തര്‍ക്കം ഉടലെടുത്തിരുന്നു. ഒടുവില്‍ ഇത് സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നുവെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. അതേസമയം എസ് എഫ് ഐ യൂണിറ്റിന് മുന്നിലല്ല കാന്റീനിലിരുന്നാണ് പാട്ടുപാടിയതെന്നും റിപ്പോര്‍ട്ടുണ്ട്.

അഖിലും ഒരു സംഘം വിദ്യാര്‍ത്ഥികളും ചേര്‍ന്നാണ് കോളജിലെ എസ്എഫ്ഐ യൂണിറ്റിന് മുന്‍പില്‍ നിന്ന് പാട്ടുപാടിയതെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. ഇത് എസ്എഫ്ഐയിലെ ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ ചോദ്യം ചെയ്യുകയായിരുന്നു. തുടര്‍ന്നാണ് അക്രമസംഭവം അരങ്ങേറിയതെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. പുറത്തുനിന്നുളള ഗുണ്ടകളും അക്രമത്തില്‍ പങ്കാളികളായി. ഒരു സംഘം ആളുകള്‍ ചേര്‍ന്ന് അഖിലിനെ ആക്രമിക്കുകയായിരുന്നുവെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Conflict between students in university college Thiruvananthapuram, Thiruvananthapuram, News, Education, Students, Attack, Crime, Criminal Case, Stabbed, Injured, hospital, Treatment, Kerala.