Follow KVARTHA on Google news Follow Us!
ad

വാഗ്ദാന ലംഘന കേസ് ഒത്തുതീര്‍പ്പിലെത്തി; സര്‍ക്കാര്‍ അനുമതി നല്‍കിയ ഭവനപദ്ധതിയില്‍ 10 ലക്ഷം രൂപ സംഭാവനയായി നല്‍കാം, ഇനിയും തന്നെ അപമാനിക്കരുതെന്ന് നടി മഞ്ജു വാര്യര്‍

ആദിവാസി കുടുംബങ്ങള്‍ക്ക് വീടുവച്ചു നല്‍കാമെന്ന് വാഗ്ദാനം നല്‍കി വഞ്ചിച്ചുവെന്ന പേരില്‍ നടി മഞ്ജു വാര്യര്‍ക്കെതിരെ നല്‍കിയ വാഗ്ദാന ലംഘന കേസ് ഒത്തുതീര്‍പ്പിലെത്തിWayanad, News, Kerala, Cheating, Case, Manju Warrier, Cinema
വയനാട്: (www.kvartha.com 16.07.2019) ആദിവാസി കുടുംബങ്ങള്‍ക്ക് വീടുവച്ചു നല്‍കാമെന്ന് വാഗ്ദാനം നല്‍കി വഞ്ചിച്ചുവെന്ന പേരില്‍ നടി മഞ്ജു വാര്യര്‍ക്കെതിരെ നല്‍കിയ വാഗ്ദാന ലംഘന കേസ് ഒത്തുതീര്‍പ്പിലെത്തി. പത്തുലക്ഷം രൂപ സര്‍ക്കാര്‍ അനുമതി നല്‍കിയ ഭവനപദ്ധതിയില്‍ പത്തുലക്ഷം രൂപ സംഭാവനയായി നല്‍കാമെന്ന് നടി അറിയിച്ചു.

ഇനിയും തന്നെ ഈ വിഷയത്തിലേക്ക് വലിച്ചിഴച്ച് അപമാനിക്കുകയോ അക്ഷേപിക്കുകയോ ചെയ്യരുതെന്നും മഞ്ജു വാര്യര്‍ കത്തിലൂടെ അഭ്യര്‍ത്ഥിച്ചു. പണിയ വിഭാഗത്തിലെ 57 ആദിവാസി കുടുംബങ്ങള്‍ക്ക് വീട് വച്ചു നല്‍കാമെന്ന് നടി രക്ഷാധികാരിയായ മഞ്ജുവാര്യര്‍ ഫൗണ്ടേഷന്‍ വാഗ്ദാനം നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് വാഗ്ദാനത്തില്‍ നിന്നും ഫൗണ്ടേഷന്‍ പിന്‍മാറുകയായിരുന്നു. തുടര്‍ന്നാണ് വയനാട് ജില്ലാ ലീഗല്‍ സര്‍വ്വീസ് സെല്ലില്‍ പരാതിയെത്തിയത്.

Wayanad, News, Kerala, Cheating, Case, Manju Warrier, Wayanad, News, Kerala, Cheating, Case, Manju Warrier, Cinema, Cheating case against actress manju warrier

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Wayanad, News, Kerala, Cheating, Case, Manju Warrier, Wayanad, News, Kerala, Cheating, Case, Manju Warrier, Cinema, Cheating case against actress manju warrier