Follow KVARTHA on Google news Follow Us!
ad

മെഡിക്കല്‍ കോളജ് ആശുപത്രി പരിസരത്ത് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം ലോട്ടറി വില്‍പ്പനക്കാരിയുടേതെന്ന് സ്ഥിരീകരണം; മരണം സംഭവിച്ചത് തലയ്ക്കടിയേറ്റ്; ഒരാള്‍ കസ്റ്റഡിയില്‍

മെഡിക്കല്‍ കോളജ് ആശുപത്രി പരിസരത്ത് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ Kottayam, News, Local-News, Dead Body, Report, Police, Custody, Kerala,
കോട്ടയം: (www.kvartha.com 15.07.2019) മെഡിക്കല്‍ കോളജ് ആശുപത്രി പരിസരത്ത് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം ലോട്ടറി വില്‍പ്പനക്കാരി പൊന്നമ്മയുടേതാണെന്ന് സ്ഥിരീകരിച്ചു. അതേസമയം മരണം സംഭവിച്ചത് തലയ്ക്ക് അടിയേറ്റാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് പൊന്നമ്മയോടൊപ്പം ലോട്ടറി വില്‍പന നടത്തുന്ന ആളെ കസ്റ്റഡിയിലെടുത്ത് പോലീസ് ചോദ്യം ചെയ്തുവരുന്നു.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ക്യാന്‍സര്‍ വാര്‍ഡിന് സമീപത്തെ മാലിന്യകൂമ്പാരത്തില്‍ നിന്നും അഴുകി ദ്രവിച്ച നിലയില്‍ പൊന്നമ്മയുടെ മൃതദേഹം കണ്ടെത്തിയത്. കല്ലോ ഭാരമേറിയ വസ്തുവോ കൊണ്ട് തലയ്ക്കടിയേറ്റാണ് പൊന്നമ്മ മരിച്ചതെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. തലയോട്ടിക്ക് സാരമായി ക്ഷതവും സംഭവിച്ചിരുന്നു. എന്നാല്‍, രക്തം പുരണ്ട കല്ലോ മറ്റ് ആയുധങ്ങളോ സംഭവ സ്ഥലത്ത് നിന്നും പോലീസിന് കണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല.

Body found in Kottayam medical college compound, Kottayam, News, Local-News, Dead Body, Report, Police, Custody, Kerala

മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം പൊന്നമ്മയുടെ മകളാണ് കഴിഞ്ഞ ദിവസം തിരിച്ചറിഞ്ഞത്. മൃതദേഹം ദ്രവിച്ച് പോയതിനാല്‍ ചില ശാസ്ത്രീയ പരിശോധനകള്‍ കൂടി നടത്തിയാണ് മരിച്ചത് പൊന്നമ്മയാണെന്ന് സ്ഥിരീകരിച്ചത്.

Body found in Kottayam medical college compound, Kottayam, News, Local-News, Dead Body, Report, Police, Custody, Kerala

വര്‍ഷങ്ങളായി മെഡിക്കല്‍ കോളജ് പരിസരത്ത് ലോട്ടറി കച്ചവടം നടത്തി വരികയായിരുന്ന പൊന്നമ്മ ആഴ്ചയിലൊരിക്കല്‍ മാത്രമാണ് തൃക്കൊടിത്താനത്തെ മകളുടെ വീട്ടിലേക്ക് പോയിരുന്നത്. കാണാതാവുന്ന സമയത്ത് നാല്‍പ്പതിനായിരും രൂപയും പത്ത് പവനും പൊന്നമ്മയുടെ പക്കലുണ്ടായിരുന്നതായി മകള്‍ പോലീസിന് മൊഴി നല്‍കി.

എന്നാല്‍ മൃതദേഹത്തില്‍ സ്വര്‍ണാഭരണങ്ങള്‍ ഉണ്ടായിരുന്നില്ല. ഇത് മോഷ്ടിക്കപ്പെട്ടിരിക്കാമെന്നാണ് പോലീസിന്റെ നിഗമനം. പൊന്നമ്മയും ഇവരോടൊപ്പം ലോട്ടറി വിറ്റിരുന്നയാളും തമ്മില്‍ പണത്തെച്ചൊല്ലി തര്‍ക്കമുണ്ടായതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇയാളെയാണ് പോലീസ് ഇപ്പോള്‍ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്.

18 വര്‍ഷം മുന്‍പ് കാണാതായ മകന്‍ സന്തോഷിനെത്തേടി വര്‍ഷങ്ങള്‍ക്ക് മുമ്പാണ് പൊന്നമ്മ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിയത്. പിന്നീട് ലോട്ടറിക്കച്ചവടം നടത്തി അവിടെത്തന്നെ കഴിയാന്‍ തീരുമാനിക്കുകയായിരുന്നു. സന്നദ്ധസംഘടനകള്‍ നല്‍കുന്ന ഭക്ഷണം കഴിച്ചായിരുന്നു ഇവര്‍ ജീവിതം മുന്നോട്ടുനീക്കിയിരുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Body found in Kottayam medical college compound, Kottayam, News, Local-News, Dead Body, Report, Police, Custody, Kerala.