» » » » » » » » » » » » ക്ഷേത്രത്തിനകത്ത് സ്ത്രീകളുടേത് ഉള്‍പ്പെടെ 3 പേരുടെ മൃതദേഹങ്ങള്‍ കഴുത്തറുത്ത നിലയില്‍; ശിവാലയത്തിനകത്ത് രക്തം തളം കെട്ടിയ നിലയില്‍; നരബലിയെന്ന് സംശയം

അനന്തപുര്‍: (www.kvartha.com 16.07.2019) സ്ത്രീകളുടേത് ഉള്‍പ്പെടെ മൂന്നുപേരുടെ മൃതദേഹം കഴുത്തറുത്ത നിലയില്‍ ക്ഷേത്രത്തിനകത്ത് കണ്ടെത്തി. ആന്ധ്രപ്രദേശിലെ അനന്തപുര്‍ ജില്ലയിലെ കോര്‍ത്തിക്കോട്ട ഗ്രാമത്തിലെ ശിവക്ഷേത്രത്തിലാണ് മനുഷ്യ മന:സാക്ഷിയെ ഞെട്ടിക്കുന്ന സംഭവം. നരബലിയുടെ ഭാഗമായോ മന്ത്രവാദത്തിന്റെ ഭാഗമായോ ആണ് കൊലപാതകങ്ങള്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ ഈ ക്ഷേത്രത്തിനകത്ത് നരബലി നടന്ന ചരിത്രമില്ല. ക്ഷേത്രത്തിനകത്ത് അവിടെയും ഇവിടെയുമായി രക്ത തുള്ളികള്‍ കാണാം. പൂജാ കര്‍മങ്ങള്‍ നടന്നതിന് ഒരു തെളിവും കണ്ടെത്തിയിട്ടില്ല. പൂക്കളോ മഞ്ഞക്കുറിയോ ഭസ്മമോ ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് പോലീസ് പറയുന്നു.

News, Local-News, Religion, Temple, Murder, Crime, Criminal Case, Police, Dead Body, National,

സാധാരണ നരബലി നടത്താന്‍ ചെറിയ ആണ്‍കുട്ടികളെയോ പെണ്‍കുട്ടികളേയോ ആണ് ഉപയോഗിക്കുന്നത്. ഒരിക്കലും മുതിര്‍ന്നവരെ നരബലി നടത്താറില്ലെന്നും പോലീസ് പറയുന്നു. എന്നാല്‍ മോഷണ ശ്രമത്തിന്റെ ഭാഗമാണ് കൊലപാതകമെന്ന സംശയവും പോലീസ് നിഷേധിച്ചു. കാരണം മരിച്ച ഒരു സ്ത്രീയുടെ ശരീരത്തില്‍ നൂറു ഗ്രാം സ്വര്‍ണം ഉണ്ടായിരുന്നു. മോഷണ ശ്രമമാണെങ്കില്‍ അത് എടുത്തുകൊണ്ടുപോകുമായിരുന്നുവെന്നും പോലീസ് പറയുന്നു.

ക്ഷേത്രത്തിലെ പൂജാരി ശിവരാമണി റെഡ്ഡി(70), ഇദ്ദേഹത്തിന്റെ സഹോദരി കമലമ്മ(75), അതേ ഗ്രാമത്തില്‍ തന്നെയുള്ള സത്യലക്ഷ്മിയമ്മ(70) എന്നിവരുടെ മൃതദേഹങ്ങളാണ് കഴുത്തറുത്ത നിലയില്‍ കണ്ടെത്തിയത്. ക്ഷേത്രത്തിന് ഉള്‍ഭാഗം രക്തം തളം കെട്ടിയ നിലയിലാണ്. തിങ്കളാഴ്ച രാവിലെ ക്ഷേത്ര ദര്‍ശനത്തിനെത്തിയ ഭക്തരാണ് പണി നടക്കുന്ന ശിവ ക്ഷേത്രത്തിനകത്ത് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ഇവര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ഞായറാഴ്ച രാത്രിയായിരിക്കാം കൊലനടന്നത്.

നിധിവേട്ടക്കാരാണ് സംഭവത്തിന് പിന്നിലെന്നാണ് നിഗമനമെന്ന് പോലീസ് പറയുന്നു. 15-ാം നൂറ്റാണ്ടിലുള്ള ക്ഷേത്രം അടുത്തിടെയാണ് പുതുക്കിപ്പണിയാന്‍ തുടങ്ങിയത്. ശിവരാമണിയും കൊല്ലപ്പെട്ട മറ്റു രണ്ട് സ്ത്രീകളും ക്ഷേത്രത്തില്‍ തന്നെയാണ് കിടന്നുറങ്ങാറുള്ളത്. മൂവരെയും കൊലപ്പെടുത്തിയ ശേഷം നിധിവേട്ടക്കാര്‍ രക്തം തളിച്ചതാകാമെന്നാണ് പോലീസ് കരുതുന്നത്. കൊലപാതക കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് സംഭവത്തില്‍ ഉള്‍പ്പെട്ടവര്‍ക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: 3 Found Dead In Shiva Temple In Andhra; Cops Rule Out Human Sacrifice, News, Local-News, Religion, Temple, Murder, Crime, Criminal Case, Police, Dead Body, National.

About kvartha pre

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal