» » » » » » » » » » » ബീച്ചില്‍ തിരമാലയിലകപ്പെട്ട കാറില്‍ നിന്ന് രക്ഷപ്പെട്ട് ഓടുന്ന യാത്രക്കാരന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു; അപകടം നടന്നത് കടല്‍തീരത്ത് കൂടി കാര്‍ ഓടിച്ചു പോകുന്നതിനിടെ കാറിന്റെ ടയര്‍ മണ്ണില്‍ പൂണ്ടതിനാല്‍

മുംബൈ: (www.kvartha.com 12.06.2019) മഹാരാഷ്ട്രയിലെ വിരാര്‍ നഗര്‍ പാല്‍ഘര്‍ ബീച്ചില്‍ തിരമാലയിലകപ്പെട്ട കാറില്‍ നിന്ന് രക്ഷപ്പെട്ട് ഓടുന്ന യാത്രക്കാരന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. കടല്‍തീരത്ത് കൂടി കാര്‍ ഓടിച്ചു പോകുന്നതിനിടെ കാറിന്റെ ടയര്‍ മണ്ണില്‍ പൂണ്ടുപോവുകയായിരുന്നു. തിങ്കളാഴ്ചയാണ് സംഭവം.

കരയിലേക്ക് കാര്‍ ഓടിക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. അതിനിടയില്‍ ഭീമന്‍ തിരമാലയിലകപ്പെട്ട് കാര്‍ കടലിലേക്ക് ഒലിച്ച് പോകുകയായിരുന്നു. ഇതോടെ രക്ഷയില്ലെന്ന് കണ്ട് കാറിന്റെ ഡോര്‍ തുറന്ന് കരയിലേക്ക് ഓടിരക്ഷപ്പെടുന്ന യാത്രക്കാരനെയും വീഡിയോയില്‍ കാണാം.

Video: Car stuck in beach sand is rocked by strong waves, passengers manage quick escape, Mumbai, News, Video, Police, Car accident, Sea, Passengers, National, Humor

കാറില്‍ നിന്ന് യാത്രക്കാരന്‍ ഇറങ്ങി ഓടുന്നത് കണ്ട ചിലര്‍ രക്ഷാപ്രവര്‍ത്തനത്തിനായി ഓടിയെത്തുന്നതും ദൃശ്യങ്ങളില്‍ കാണാം. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെന്ന് പാല്‍ഘര്‍ പോലീസ് വ്യക്തമാക്കി.

കടല്‍ത്തീരങ്ങളിലും മറ്റും ആളുകള്‍ ഇത്തരത്തില്‍ വാഹനങ്ങള്‍ കൊണ്ടുപോയി ഓടിക്കുന്നത് പതിവാണെന്നും ഇത് അപകടം വരുത്തിവെക്കുമെന്നും പറഞ്ഞ പോലീസ്  ഭാഗ്യം ഒന്നുകൊണ്ട് മാത്രമാണ് യാത്രക്കാരന്‍ രക്ഷപ്പെട്ടതെന്നും കൂട്ടിച്ചേര്‍ത്തു.(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Video: Car stuck in beach sand is rocked by strong waves, passengers manage quick escape, Mumbai, News, Video, Police, Car accident, Sea, Passengers, National, Humor.

About kvartha pre

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal