Follow KVARTHA on Google news Follow Us!
ad

വിവാഹം കഴിഞ്ഞ് നാലാം മാസത്തില്‍ പ്രസവം; അധ്യാപികയെ സ്‌കൂളില്‍ നിന്നും പുറത്താക്കി അധികൃതര്‍

വിവാഹശേഷം നാലാം മാസത്തില്‍ പ്രസവിച്ച അധ്യാപികയെ സ്‌കൂളില്‍ നിന്നും News, Local-News, Teacher, Complaint, Police, Humor, Pregnant Woman, Kerala,
കോട്ടയ്ക്കല്‍: (www.kvartha.com 19.06.2019) വിവാഹശേഷം നാലാം മാസത്തില്‍ പ്രസവിച്ച അധ്യാപികയെ സ്‌കൂളില്‍ നിന്നും പുറത്താക്കി . മലപ്പുറം കോട്ടയ്ക്കലിലുള്ള സര്‍ക്കാര്‍ യു.പി സ്‌കൂളിലെ പ്രീ പ്രൈമറി അധ്യാപികയെയാണ് ജോലിയില്‍ നിന്നും സ്‌കൂള്‍ അധികൃതരും അധ്യാപക-രക്ഷകര്‍തൃ സമിതിയും ചേര്‍ന്ന് പുറത്താക്കിയത്.

പ്രസവാവധി കഴിഞ്ഞ് തിരികെ ജോലിയില്‍ പ്രവേശിക്കാനെത്തിയപ്പോഴാണ് തന്നെ പുറത്താക്കിയ വിവരം അധ്യാപിക അറിയുന്നത്. ഇതോടെ അന്യായമായാണ് തന്നെ പുറത്താക്കിയതെന്ന് കാണിച്ച് 33കാരിയായ അധ്യാപിക പോലീസിന് പരാതി നല്‍കിയിട്ടുണ്ട്.

Teacher complaint against school, News, Local-News, Teacher, Complaint, Police, Humor, Pregnant Woman, Kerala

സ്‌കൂളിലെ പി.ടി.എ മീറ്റിംഗിനിടയില്‍ സ്‌കൂള്‍ അധികൃതരും രക്ഷിതാക്കളും ചേര്‍ന്ന് തന്നെ അധിക്ഷേപിച്ചതായും അധ്യാപിക തന്റെ പരാതിയില്‍ പറയുന്നു. ഈ കാര്യത്തില്‍ ഡി.ഡി.ഇയുടെ അഭിപ്രായം തനിക്ക് അറിയണം എന്ന് പറഞ്ഞപ്പോഴായിരുന്നു തനിക്ക് അധിക്ഷേപം നേരിടേണ്ടി വന്നതെന്നും ഇവര്‍ വ്യക്തമാക്കുന്നു.

തന്റെ വ്യക്തിപരമായ കാര്യങ്ങളില്‍ സ്‌കൂള്‍ അധികൃതര്‍ക്കും രക്ഷിതാക്കള്‍ക്കും ഇടപെടാന്‍ യാതൊരു അവകാശവുമില്ലെന്നും അധ്യാപിക തന്റെ പരാതിയില്‍ സൂചിപ്പിച്ചിട്ടുണ്ട്. പ്രസവകാര്യം പറഞ്ഞ് എന്തിനിങ്ങനെ ബുദ്ധിമുട്ടിക്കുന്നു എന്നും അവര്‍ ചോദിക്കുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഇവര്‍ അധ്യാപികയായി ഇവിടെ സേവനം അനുഷ്ഠിക്കുന്നുണ്ട്.

തന്റെ മുന്‍ ഭര്‍ത്താവുമായി ബന്ധം വേര്‍പെടുത്താന്‍ ഇരിക്കുകയായിരുന്ന അധ്യാപിക മറ്റൊരാളുമായി പ്രണയത്തിലായിരുന്നു. ഇവര്‍ തമ്മില്‍ വിവാഹം കഴിക്കാനും തീരുമാനിച്ചിരുന്നു. എന്നാല്‍ മുന്‍ഭര്‍ത്താവുമായുള്ള വിവാഹബന്ധം വേര്‍പെടുത്താനുള്ള സാങ്കേതിക തടസം കാരണം, കാമുകനുമായുള്ള വിവാഹം വൈകുകയായിരുന്നു.

എന്നാല്‍ കാമുകനോടൊപ്പം താമസിച്ചിരുന്ന യുവതി ഇതിനിടെ ഗര്‍ഭിണിയാവുകയും ചെയ്തു. പ്രസവാവധിയ്ക്ക് അപേക്ഷിച്ച അധ്യാപിക അവധിയുടെ രണ്ടാം ദിവസമാണ് പ്രസവിച്ചത്. വിഷയത്തില്‍ അധ്യാപിക ബാലാവകാശ കമ്മീഷനെ സമീപിക്കുകയും വിഷയത്തില്‍ കമ്മീഷന്‍ ഡി.ഡി.ഇയോട് റിപ്പോര്‍ട്ട് തേടുകയും ചെയ്തു.

ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് എഡ്യുക്കേഷന്‍ നല്‍കിയ റിപ്പോര്‍ട്ട് അനുസരിച്ച് അധ്യാപികയെ തിരികെ സ്‌കൂളില്‍ പ്രവേശിപ്പിക്കാനും കമ്മീഷന്‍ ഉത്തരവിട്ടു. എന്നാല്‍ അധ്യാപികയെ തിരികെ പ്രവേശിപ്പിക്കാനുള്ള ഡി.ഡി.ഇയുടെ നിര്‍ദേശം സ്‌കൂള്‍ അധികൃതരും രക്ഷിതാക്കളും ഇനിയും ചെവികൊണ്ടിട്ടില്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Teacher complaint against school, News, Local-News, Teacher, Complaint, Police, Humor, Pregnant Woman, Kerala.