» » » » » » » » » » ലൈംഗിക താത്പര്യങ്ങള്‍ക്ക് വഴങ്ങിയില്ല; രണ്ട് പുരുഷന്മാരുടെ ജനനേന്ദ്രിയം മുറിച്ചെടുത്ത് സ്വവര്‍ഗാനുരാഗിയായ യുവാവ്; ആക്രമണത്തിനിരയായ ഒരാള്‍ മരിച്ചു, മറ്റേയാള്‍ ഗുരുതരാവസ്ഥയില്‍; പ്രതി അറസ്റ്റില്‍

ചെന്നൈ: (www.kvartha.com 14.06.2019) തന്റെ ലൈംഗിക താത്പര്യങ്ങള്‍ക്ക് വഴങ്ങാതിരുന്നതിനെ തുടര്‍ന്ന് രണ്ട് പുരുഷന്മാരുടെ ജനനേന്ദ്രിയം മുറിച്ചെടുത്ത് സ്വവര്‍ഗാനുരാഗിയായ യുവാവ്. ആക്രമണത്തിന് ഇരയായ ഒരാള്‍ മരിച്ചു. മറ്റേയാള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നു. ചെന്നൈയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. സംഭവത്തില്‍ ബുധനാഴ്ചയാണ് പ്രതിയായ വെല്ലൂര്‍ സ്വദേശി മുനുസ്വാമിയെ(35) പോലീസ് അറസ്റ്റ് ചെയ്യുന്നത്. ഇയാള്‍ സ്ഥിരം മദ്യപാനിയാണ്.

സംഭവത്തിന് ശേഷം പ്രതിയെ പിടിക്കാന്‍ പോലീസ് നടത്തിയ അന്വേഷണത്തിനിടെ സ്ഥലത്തെ സിസി ടിവി ദൃശ്യങ്ങളില്‍ നിന്നും പ്രതിയെ തിരിച്ചറിയുകയായിരുന്നു. വില്ലിവാക്കത്തെ മത്സ്യ മാര്‍ക്കറ്റിലാണ് മുനുസ്വാമി ജോലി ചെയ്തിരുന്നത്. ഇതിന്റെ ഉടമയാണ് പോലീസ് പുറത്തുവിട്ട ദൃശ്യങ്ങള്‍ കണ്ട് പ്രതിയെ തിരിച്ചറിഞ്ഞ് അധികൃതരെ വിവരം അറിയിച്ചത്.

Chennai man arrested for chopping off genitals of inebriated duo who rejected his advances, Chennai, News, Local-News, Crime, Criminal Case, Police, Arrested, National

ഇക്കഴിഞ്ഞ മെയ് 26ന് ആണ് റെട്ടേരി മേല്‍പാലത്തിന് സമീപത്ത് നിന്നും ജനനേന്ദ്രിയം മുറിഞ്ഞ നിലയില്‍ ബോധരഹിതനായ മധ്യവയസ്‌ക്കനെ പോലീസ് കണ്ടെത്തുന്നത്. അസ് ലം ബാഷ എന്ന യുവാവ് ആശുപത്രിയില്‍ ചികിത്സയ്ക്കിടെ രണ്ടുദിവസം കഴിഞ്ഞ് മരിച്ചു. ഈ സംഭവം കഴിഞ്ഞ് രണ്ട് ദിവസം കഴിഞ്ഞപ്പോഴാണ് അതേ സ്ഥലത്ത് നിന്നും 50 മീറ്റര്‍ അകലെ വെച്ച് മറ്റൊരാളെയും സമാന രീതിയില്‍ കണ്ടെത്തിയത്. കൂടംകുളം സ്വദേശിയായ നാരായണ പെരുമാള്‍ ആയിരുന്നു അത്. ഇയാളെയും ഉടന്‍ തന്നെ പോലീസ് ആശുപത്രിയില്‍ എത്തിച്ചു. സമാന സംഭവമായതിനാല്‍ രണ്ടു പേരെയും അക്രമിച്ചത് ഒരാള്‍ തന്നെയെന്ന നിഗമനത്തില്‍ പോലീസ് എത്തിച്ചേര്‍ന്നു.

തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ സമീപത്തെ സിസി ടിവി ദൃശ്യങ്ങളില്‍ നിന്നും പ്രതിയെ തിരിച്ചറിഞ്ഞു. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് തന്റെ ലൈംഗിക താത്പര്യങ്ങള്‍ക്ക് വഴങ്ങാതിരുന്നതിനെ തുടര്‍ന്നാണ് ഒരാളെ ബ്ലേഡ് ഉപയോഗിച്ചും മറ്റെയാളെ പൊട്ടിയ കുപ്പിയുടെ ഭാഗം ഉപയോഗിച്ചും അക്രമിച്ചതെന്ന സത്യം വെളിപ്പെടുത്തിയത്.

വെല്ലൂരിലെ റെട്ടേരി മേല്‍പ്പാലം സ്വവര്‍ഗാനുരാഗികളുടെ താവളമാണെന്ന് പോലീസ് പറയുന്നു. രാത്രികാലത്ത് അതുവഴി വരുന്ന പുരുഷന്മാരെ വശീകരിച്ച് ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് പതിവാണ്. ഒമ്പതുവര്‍ഷം മുമ്പ് വിവാഹിതനായ മുനുസ്വാമിക്ക് രണ്ട് മക്കളുമുണ്ട്. ജോലി തേടി ഒരു വര്‍ഷം മുന്‍പാണ് മുനുസ്വാമി ചെന്നൈയിലെത്തുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Chennai man arrested for chopping off genitals of inebriated duo who rejected his advances, Chennai, News, Local-News, Crime, Criminal Case, Police, Arrested, National.

About kvartha pre

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal