Follow KVARTHA on Google news Follow Us!
ad

പ്ലസ്ടു പരീക്ഷയില്‍ തോറ്റതിന് കടലില്‍ ചാടിയ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി; കടലില്‍ ചാടിയ വിവരം അറിയിച്ചത് കൂടെച്ചാടി കല്ലില്‍ പിടിച്ച് തിരിച്ചുകയറിയ പെണ്‍കുട്ടി

ചേര്‍ത്തലയില്‍ പ്ലസ്ടു പരീക്ഷയില്‍ തോറ്റതിന് കടലില്‍ ചാടിയ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി. പരീക്ഷയില്‍ തോറ്റതില്‍ മനംനൊന്ത് കടലില്‍ ചാടിയ സാന്ദ്രയുടെ മൃദേഹമാണ് Alappuzha, Kerala, News, Examination, Plus Two student, Result, Student, Education, Suicide, Suicide Attempt, Suicide after losing in Higher Secondary Examination; Dead Body Founded.
ചേര്‍ത്തല: (www.kvartha.com 10.05.2019) ചേര്‍ത്തലയില്‍ പ്ലസ്ടു പരീക്ഷയില്‍ തോറ്റതിന് കടലില്‍ ചാടിയ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി. പരീക്ഷയില്‍ തോറ്റതില്‍ മനംനൊന്ത് കടലില്‍ ചാടിയ സാന്ദ്രയുടെ മൃദേഹമാണ് കണ്ടെത്തിയത്.
 വെള്ളിയാഴ്ച്ച പുലര്‍ച്ചെ മത്സ്യത്തൊഴിലാളികളാണ് തെരച്ചിനൊടുവില്‍ മൃതദേഹം കണ്ടെത്തിയത്. പ്ലസ്ടു പരീക്ഷാഫലം അറിഞ്ഞതിന് പിന്നാലെയാണ് സാന്ദ്ര സുഹൃത്തിനൊപ്പം കടലില്‍ ചാടിയത്.

രണ്ട് വിഷയങ്ങളിലാണ് സാന്ദ്ര പരാജയപ്പെട്ടത്. സുഹൃത്ത് മൂന്ന് വിഷയത്തിലും പരാജയപ്പെട്ടു. ഇതില്‍ മനംനൊന്താണ് ഇരുവരും ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചത്. തുടര്‍ന്ന് ഇരുവരും അര്‍ത്തുങ്കല്‍ കടപ്പുറത്തെത്തി പുലിമുട്ടില്‍ നിന്നും കടലിലേക്ക് ചാടുകയായിരുന്നു.

എന്നാല്‍ കടലില്‍ ചാടിയ ശേഷം കൂട്ടുകാരി മുങ്ങിത്താഴുന്നതിനിടെ കല്ലില്‍ പിടിച്ച് തിരികെ കയറി. കൂട്ടുകാരിയാണ് പ്രദേശവാസികളെ വിവരം അറിയിച്ചത്. എന്നാല്‍ സാന്ദ്ര തിരയില്‍പ്പെട്ട് മുങ്ങി താഴ്ന്നു. തുടര്‍ന്ന് പോലീസും അഗ്‌നിശമന സേനയും മത്സ്യതൊഴിലാളികളും ചേര്‍ന്ന് കഴിഞ്ഞദിവസം തിരച്ചില്‍ നടത്തിയെങ്കിലും സാന്ദ്രയെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Alappuzha, Kerala, News, Examination, Plus Two student, Result, Student, Education, Suicide, Suicide Attempt, Suicide after losing in Higher Secondary Examination; Dead Body Founded.