Follow KVARTHA on Google news Follow Us!
ad

ഏതൊരു പെണ്‍കുട്ടിയും പ്രതീക്ഷിക്കുന്ന നീതി കിട്ടുമെന്ന് കരുതി, വിജയരാഘവന്‍ നടത്തിയ വിവാദ പരാമര്‍ശത്തില്‍ മൊഴിയെടുക്കാന്‍ പോലും കമ്മീഷന്‍ തയ്യാറായില്ല, വനിതാകമ്മീഷനെതിരെ വിമര്‍ശനവുമായി വീണ്ടും രമ്യ ഹരിദാസ്

വനിതാ കമ്മീഷനെതിരെ വിമര്ശനമുന്നയിച്ച് നിയുക്ത എംപി രമ്യ ഹരിദാസ് Kerala, News, Conspiracy, Lok Sabha, Women, Case, LDF, UDF, palakkad, Politics, ramya haridas stands against womens commision
പാലക്കാട്: (www.kvartha.com 29.05.2019) വനിതാ കമ്മീഷനെതിരെ വിമര്ശനമുന്നയിച്ച് നിയുക്ത എംപി രമ്യ ഹരിദാസ്. ഇടത് മുന്നണി കണവീനര്‍ എ വിജയരാഘവന്‍ നടത്തിയ വിവാദ പരാമര്‍ശത്തില്‍ വനിതാ കമ്മീഷന്‍ കാര്യക്ഷമമായി ഇടപെട്ടില്ല എന്ന രമ്യ ആരോപിച്ചു. മൊഴിയെടുക്കാന്‍ പോലും വനിതാ കമ്മീഷന്‍ തയ്യാറായില്ലെന്ന് രമ്യ ഹരിദാസ് പറഞ്ഞു. ഏതൊരു പെണ്‍കുട്ടിയും പ്രതീക്ഷിക്കുന്ന നീതി തനിക്ക് കിട്ടുമെന്ന് കരുതി. എന്നാല്‍ വനിതാ കമ്മീഷനില്‍ നിന്ന് അത് ലഭിച്ചില്ലെന്നും രമ്യ ഹരിദാസ് പ്രതികരിച്ചു. 


രാഷ്ട്രീയത്തിന് അതീതമായാണ് വനിതാ കമ്മീഷന്‍ ചിന്തിക്കേണ്ടത്. ഇടത് മുന്നണി കണ്‍വീനര്‍ ആയിട്ടുള്ള എ വിജയരാഘവന്‍ തനിക്കെതിരെ നടത്തിയ വിവാദ പരാമര്‍ശത്തില്‍ സ്വമേധയാ നടപടി എടുക്കാമെന്നിരിക്കെ വനിതാ കമ്മീഷന്‍ അത് ചെയ്തില്ല. ഈ സാഹചര്യത്തില്‍ കോടതിയില്‍ നല്‍കിയ കേസുമായി മുന്നോട്ട് പോകുമെന്നും ആലത്തൂരിലെ നിയുക്ത എംപി രമ്യ ഹരിദാസ് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Conspiracy, Lok Sabha, Women, Case, LDF, UDF, palakkad, Politics, ramya haridas stands against womens commision