Follow KVARTHA on Google news Follow Us!
ad

രാജി വെക്കേണ്ടതില്ല... ശൈലിയും മാറില്ല... ഇടത് മുന്നണിയുടെ തോല്‍വിയുടെ കാരണം ശബരിമല വിഷയം അല്ല; ബിജെപിക്ക് ബദല്‍ കോണ്‍ഗ്രസാണ് എന്ന വികാരം യുഡിഎഫിന് വോട്ടായി മാറിയെന്ന് പിണറായി

ഇടതുമുന്നണിക്കെതിരായ ജനവിധിയുടെ കാരണം ശബരിമല വിഷയമല്ലെന്ന് Kerala, News, Politics, Thiruvananthapuram, LDF, BJP, Congress, UDF, Voters, Pinarayi vijayan, Chief Minister, Sabarimala, pinarayi vijayan discussed election loss
തിരുവനന്തപുരം: (www.kvartha.com 25.05.2019) ഇടതുമുന്നണിക്കെതിരായ ജനവിധിയുടെ കാരണം ശബരിമല വിഷയമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിശ്വാസപരമായ കാര്യങ്ങളില്‍ ചില ശക്തികള്‍ തെറ്റായ വസ്തുതകള്‍ പറഞ്ഞു പരത്തിയിട്ടുണ്ട്. അത് പാര്‍ട്ടി വിശദമായി പരിശോധിക്കുമെന്നും വിലയിരുത്തുമെന്നും പിണറായി പറഞ്ഞു.

Kerala, News, Politics, Thiruvananthapuram, LDF, BJP, Congress, UDF, Voters, Pinarayi vijayan, Chief Minister, Sabarimala, pinarayi vijayan discussed election loss

ഇന്നത്തെ ജനവിധിയുടെ പശ്ചാത്തലത്തില്‍ തന്റെ ശൈലി മാറ്റില്ല എന്നും ഇത് സര്‍ക്കാരിനെതിരായ ജനവിധിയല്ലെന്നും അതിനാല്‍ തന്നെ രാജി വയ്ക്കുകയുമില്ലെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു. തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് ശേഷം ആദ്യമായി പ്രതികരിക്കുകയായിരുന്നു പിണറായി വിജയന്‍.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് തിരിച്ചടി സംഭവിച്ചു, പക്ഷേ ഇത് സ്ഥിരമായിരിക്കില്ല. ബിജെപിക്ക് ബദലായി കോണ്‍ഗ്രസ് വരണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്. അങ്ങനെയെങ്കില്‍ ആ വോട്ട് നേരിട്ട് കോണ്‍ഗ്രസിന് കൊടുക്കുന്നതാണ് നല്ലതെന്ന് ജനങ്ങള്‍ കരുതിയിരിക്കണം. അതാണ് തിരിച്ചടിയായത് എന്ന് പിണറായി പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Politics, Thiruvananthapuram, LDF, BJP, Congress, UDF, Voters, Pinarayi vijayan, Chief Minister, Sabarimala, pinarayi vijayan discussed election loss