Follow KVARTHA on Google news Follow Us!
ad

ആകാംക്ഷയോടെ കാത്തിരുന്ന ഇന്ത്യ ടുഡേ സര്‍വ്വേ ഫലത്തില്‍ ബിജെപി സഖ്യത്തിന് മൃഗീയ ഭൂരിപക്ഷം; ഏറ്റവും വലിയ എക്‌സിറ്റ് പോളില്‍ അവിശ്വസീനയമായി സീറ്റുകള്‍ വാരിക്കൂട്ടി എന്‍ഡിഎ; തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസ്

മെയ് 23ന് ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കാനിരിക്കെNational, New Delhi, News, Election, EXIT-POLL, Trending, India Today exit poll predicts 365 seats for NDA
ന്യൂ ഡല്‍ഹി: (www.kvartha.com 19.05.2019) മെയ് 23ന് ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കാനിരിക്കെ പുറത്തുവന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ രാജ്യത്ത് ബിജെപി തരംഗം പ്രവചിച്ചതിന് പിന്നാലെ ഏറ്റവും വലിയ എക്‌സിറ്റ് പോളായ ഇന്ത്യാ ടുഡേ ഫലത്തില്‍ അവിശ്വസീനയമായി സീറ്റുകള്‍ വാരിക്കൂട്ടി എന്‍ഡിഎ. റിപ്പബ്ലിക്ക് ചാനല്‍, ഇന്ത്യാ ടുഡേ, ന്യൂസ്18, സിഎന്‍എന്‍ തുടങ്ങിയ മുന്‍നിര എക്‌സിറ്റ് പോളുകളെല്ലാം രാജ്യത്ത് ബിജെപി കേവല ഭൂരിപക്ഷം നേടുമെന്ന് പ്രവചിച്ചിരുന്നെങ്കിലും ഏഴ് ലക്ഷത്തിലധികം സാമ്പിളുകള്‍ ഉപയോഗപ്പെടുത്തി ഏറ്റവും വിശ്വസനീയമായി സര്‍വ്വേ തയ്യാറാക്കിയ ഇന്ത്യാ ടുഡേ എക്‌സിറ്റ് പോളാണ് രാജ്യം ആകാംക്ഷയോടെ ഉറ്റുനോക്കിയിരുന്നത്.

എന്നാല്‍ 365 സീറ്റുകള്‍ നേടി തെരഞ്ഞെടുപ്പില്‍ ബിജെപി സഖ്യം മൃഗീയ ഭൂരിപക്ഷം നേടുമെന്നാണ് ഇന്ത്യാ ടുഡേയുടെ പ്രവചനം. ബിജെപിക്ക് 365ഉം, കോണ്‍ഗ്രസ് 108ഉം, മറ്റുള്ളവര്‍ 95 സീറ്റുകളും നേടുമെന്ന് ഇന്ത്യാ ടുഡേ പ്രവചിക്കുന്നു. ഇതുവരെ പുരത്തുവന്ന എക്‌സിറ്റ് പോളുകളില്‍ എബിപി ന്യൂസ് മാത്രമാണ് എന്‍ഡിഎയ്ക്ക് കേവല ഭൂരിപക്ഷം പ്രവചിക്കാത്തത്. കേവല ഭൂരിപക്ഷത്തിന് 5 സീറ്റുകള്‍ കുറവ്, അതായത് 267 സീറ്റുകളാണ് എന്‍ഡിഎയ്ക്ക് എബിപി പ്രവചിച്ചിരിക്കുന്നത്.


മറ്റു എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ഇങ്ങനെ;-

ടൈംസ് നൗ
എന്‍ഡിഎ 306
യുപിഎ 132
മറ്റുള്ളവര്‍ 104

റിപ്പബ്ലിക്ക് ടിവി
എന്‍ഡിഎ-305
യുപിഎ-124
മറ്റുള്ളവര്‍-113

ടുഡേയ്‌സ് ചാണക്യ
എന്‍ഡിഎ-340
യുപിഎ-70
മറ്റുള്ളവര്‍-133

ന്യൂസ് നേഷന്‍
എന്‍ഡിഎ-290
യുപിഎ-126
മറ്റുള്ളവര്‍-138

ന്യൂസ് എക്‌സ്
എന്‍ഡിഎ-298
യുപിഎ-118
മറ്റുള്ളവര്‍-126

ന്യൂസ് 18
എന്‍ഡിഎ-336
യുപിഎ- 82
മറ്റുള്ളവര്‍-124

എബിപി
എന്‍ഡിഎ-267
യുപിഎ- 127
മറ്റുള്ളവര്‍-148

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: National, New Delhi, News, Election, EXIT-POLL, Trending, India Today exit poll predicts 365 seats for NDA