Follow KVARTHA on Google news Follow Us!
ad

സി ഒ ടി നസീര്‍ വധശ്രമം: യുവനേതാവിനെ ചോദ്യം ചെയ്യും; നടപടി നിയമസഭാ സമ്മേളനത്തിന് ശേഷം

വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ഥിയും സിപിഎം വിമതനുമായ സി ഒ ടി നസീറിനെ അക്ര Kerala, News, Youth, Leader, Questioned, Murder Attempt, Vadakara, CPM, Election, Lok Sabha, COT Naseer murder attempt case: Youth leader will be questioned soon.
തലശ്ശേരി: (www.kvartha.com 29.05.2019) വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ഥിയും സിപിഎം വിമതനുമായ സി ഒ ടി നസീറിനെ അക്രമിച്ചതിനുപിന്നില്‍ തലശ്ശേരിയിലെ യുവജനനേതാവായ ജനപ്രതിനിധിയാണെന്ന ആരോപണം ശക്തമാകുന്നു. ഈക്കാര്യം പോലിസ് സ്ഥിരീകരിച്ചില്ലെങ്കിലും ഇദ്ദേഹത്തെ ഉടന്‍ ചോദ്യം ചെയ്യുമെന്നാണ് അന്വേഷണ സംഘം നല്‍കുന്ന സൂചന. നിയമസഭാ സമ്മേളനം കഴിഞ്ഞേ അടിയന്തിര നടപടികളുണ്ടാവൂ.

ഇതിനകം യുവനേതാവ് സി ഒ ടി നസീറിനെ ഭീഷണിപ്പെടുത്തിയ ഫോണ്‍കോളുകള്‍, പൊതുവേദിയില്‍ വെച്ചുനടന്ന വാക്കേറ്റത്തിന് ദൃക്‌സാക്ഷികള്‍ എന്നിവരില്‍ നിന്നും കൂടുതല്‍ തെളിവു ശേഖരിച്ചുവരികയാണ്. ഇതു ആഭ്യന്തര വകുപ്പിനു കൈമാറിയതിനുശേഷമായിരിക്കും ചോദ്യം ചെയ്യാന്‍ വിളിക്കുക. സിപിഎം അനുഭാവിയായ സി ഐ വിശ്വംഭരനാണ് കേസ് അന്വേഷിക്കുന്നത്. അതുകൊണ്ടു തന്നെ പോലിസ് കേസ് അട്ടിമറിക്കാന്‍ സാധ്യതയുണ്ടെന്ന ആരോപണം സി ഒ ടി നസീര്‍ തന്നെ ഉയര്‍ത്തിയിട്ടുണ്ട്. ഇതിനിടെ നസീറിനെ ആക്രമിച്ചതിന് പിന്നില്‍ സിപിഎം ജനപ്രതിനിധിയാണെന്ന ആരോപണം ശ്രദ്ധയില്‍പ്പെട്ടില്ലെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ വ്യക്തമാക്കി. ഇക്കാര്യം പാര്‍ട്ടി പരിശോധിച്ചിട്ടില്ലെന്നും ജയരാജന്‍ പറഞ്ഞു.


സംഭവത്തില്‍ സിപിഎമ്മിന് പങ്കില്ലെന്ന് നേരത്തെ വ്യക്തമാക്കിയുിരുന്നു. അക്രമത്തെ ഒരു തരത്തിലും ന്യായീകരിക്കുന്ന പാര്‍ട്ടിയല്ല സിപിഎം. നസീറിനെ ആക്രമിക്കേണ്ട കാര്യം സിപിഎമ്മിനില്ല. അക്രമവുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്നുണ്ടെന്നും രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ജയരാജന്‍ പറഞ്ഞു.

എന്നാല്‍ തനിക്കെതിരെയുള്ള വധശ്രമക്കേസില്‍ വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി ജയരാജന് പങ്കില്ലെന്ന് സി ഒ ടി നസീര്‍ പറഞ്ഞിരുന്നു. തന്നെ ആക്രമിക്കാന്‍ തലശേരിയിലെ ജനപ്രതിനിധിയും രണ്ട് ലോക്കല്‍ കമ്മിറ്റി അംഗങ്ങളും ഗൂഢാലോചന നടത്തി. ഇതിനെക്കുറിച്ച് പോലീസിന് മൊഴി നല്‍കിയിട്ടുണ്ടെന്നും നസീര്‍ പറഞ്ഞു.

തലശേരി കേന്ദ്രീകരിച്ച് ജനപ്രതിനിധിയുടെ നേതൃത്വത്തില്‍ ഗൂഢാലോചന നടന്നു. രണ്ട് ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ക്കും ഇതില്‍ പങ്കുണ്ട്. തലശേരിയിലെ ജനപ്രതിനിധി പരസ്യമായി ഭീഷണിപ്പെടുത്തിയിരുന്നുവെന്നും നസീര്‍ വെളിപ്പെടുത്തിയിരുന്നു. നസീറിനെ ആക്രമിച്ച സംഭവത്തില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ നേരത്തെ അറസ്റ്റിലായിട്ടുണ്ട്. കൊളശേരി കളരിമുക്ക് സ്വദേശി സോജിത്ത്, പൊന്ന്യം പുല്ലോടിയിലെ അശ്വന്ത് എന്നിവരെയാണ് പോലീസ് പിടികൂടിയത്. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് യുവനേതാവിന്റെ പങ്ക് വ്യക്തമായത്.


Keywords: Kerala, News, Youth, Leader, Questioned, Murder Attempt, Vadakara, CPM, Election, Lok Sabha, COT Naseer murder attempt case: Youth leader will be questioned soon.
< !- START disable copy paste -->