» » » » » » കള്ളന്മാര്‍ക്കെല്ലാം പേര് മോദി, കാവല്‍ക്കാരന്‍ പെരുങ്കള്ളന്‍; മോദിക്കെതിരെ രാഹുല്‍ ഗാന്ധി

ചിത്രദുര്‍ഗ: (www.kvartha.com 13.04.2019)  കര്‍ണാടകയിലെത്തി കോണ്‍ഗ്രസിനെതിരെ പ്രസംഗിച്ച മോദിയെ കര്‍ണാടകയില്‍ വെച്ചുതന്നെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി. രാജ്യത്തെ കള്ളന്മാര്‍ക്കെല്ലാം ഒരേ പേരാണെന്നും കാവല്‍ക്കാരന്‍ 100 ശതമാനവും കള്ളന്‍ ആയ പെരുങ്കള്ളന്‍ ആണെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. കര്‍ണാടകയിലെ വരള്‍ച്ചാബാധിത മേഖലയായ കോളാര്‍, ചിത്രദുര്‍ഗ മേഖലകളില്‍ തെരഞ്ഞെടുപ്പ് റാലികളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചങ്ങാത്ത മുതലാളിത്തമാണ് മോദി ഇഷ്ടപ്പെടുന്നത്. അവര്‍ കള്ളന്മാരുടെ കൂട്ടമാണ്. കര്‍ഷകരും ചെറുകിട വ്യവസായികളുമായ നിങ്ങളുടെ പോക്കറ്റില്‍ നിന്നു പണം കൈക്കലാക്കി അവര്‍ നീരവ് മോദി, മെഹുല്‍ ചോക്‌സി, വിജയ് മല്ല്യ, ലളിത് മോദി എന്നിങ്ങനെ 15 പേര്‍ക്കായി നല്‍കി. എന്താണ് ഈ കള്ളന്മാര്‍ക്കെല്ലാം മോദി എന്നു പേരുവരുന്നത്. തിരഞ്ഞാല്‍ ഇനിയും കൂടുതല്‍ മോദിമാരുടെ പേരുകള്‍ പുറത്തുവരും. രാഹുല്‍ പറഞ്ഞു.

അഞ്ചു കോടി കുടുംബങ്ങള്‍ക്ക് 72,000 രൂപ വര്‍ഷംതോറും ലഭിക്കുന്ന ന്യായ് പദ്ധതി കോണ്‍ഗ്രസ് പ്രഖ്യാപിച്ചതോടെ കാവല്‍ക്കാരന്റെ മുഖം വിളറിയിരിക്കുകയാണ്. എവിടെ നിന്നാണ് പണം കണ്ടെത്തുന്നതെന്നായിരുന്നു ബിജെപിയുടെ മറുചോദ്യം. നിങ്ങളുടെ സുഹൃത്ത് അനില്‍ അംബാനിയുടെ പോക്കറ്റില്‍ നിന്നു പണം വരുമെന്നാണ് മോദിയോട് എനിക്ക് പറയാനുള്ളതെന്ന് രാഹുല്‍ പരിഹസിച്ചു.

കാര്‍ഷിക കടം തിരിച്ചടയ്ക്കാത്തതിന്റെ പേരില്‍ രാജ്യത്തെ ഒരു കര്‍ഷകനും ജയിലില്‍ പോകേണ്ടിവരില്ലെന്നും കാര്‍ഷിക ബജറ്റിലൂടെ കര്‍ഷകരുടെ സര്‍ക്കാരായി കോണ്‍ഗ്രസ് മാറുമെന്നും രാഹുല്‍ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: National, News, Rahul Gandhi, Narendra Modi, Why do all thieves have Modi in their names: Rahul Gandhi 

About Web Desk

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal