Follow KVARTHA on Google news Follow Us!
ad

പ്രധാന അധ്യാപകന്റെ പീഡനശ്രമം ചെറുത്ത 18കാരിയെ സഹപാഠികള്‍ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി കൊന്നു; സഹോദരന്റെ മൊബൈല്‍ ഫോണില്‍ അവള്‍ തന്നെ മരണമൊഴി രേഖപ്പെടുത്തി; സംഭവം നടന്ന് മണിക്കൂറുകള്‍ക്കകം തന്നെ കുറ്റവാളികളായ 15പേരും അറസ്റ്റിലായി

പ്രധാന അധ്യാപകന്റെ പീഡനശ്രമം ചെറുത്ത 18കാരിയെ സഹപാഠികള്‍ മണ്ണെണ്ണ Bangladesh, News, Local-News, Murder, Crime, Criminal Case, Police, Arrested, Molestation, Teacher, World,
ധാക്ക: (www.kvartha.com 19.04.2019) പ്രധാന അധ്യാപകന്റെ പീഡനശ്രമം ചെറുത്ത 18കാരിയെ സഹപാഠികള്‍ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി കൊന്നു. ഇക്കഴിഞ്ഞ മാര്‍ച്ച് 27നാണ് ബംഗ്ലാദേശിന്റെ ഹൃദയം പിളര്‍ത്തിയ സംഭവങ്ങളുടെ തുടക്കം. ധാക്കയില്‍നിന്നു 160 കിലോമീറ്റര്‍ അകലെ ഫെനി എന്ന കൊച്ചുഗ്രാമത്തില്‍ നിന്നുളള 18കാരിയായ നസ്രത്ത് ജഹാന്‍ റാഫി എന്ന പെണ്‍കുട്ടിയാണ് സഹപാഠികളാല്‍ കൊല്ലപ്പെട്ടത്.

ഫെനിയിലുളള മദ്രസയില്‍ പഠിച്ചിരുന്ന നസ്രത്തിനെ മാര്‍ച്ച് 27-ാം തീയതി പ്രധാന അധ്യാപകന്‍ മൗലാന സിറാജുദ്ദൗള ഓഫീസ് മുറിയില്‍ വിളിച്ചു വരുത്തുകയും ലൈംഗികമായ ചേഷ്ഠകളോടെ പലവട്ടം ശരീരത്തില്‍ സ്പര്‍ശിക്കുകയും ചെയ്തു. എന്നാല്‍ നസ്രത്ത് അധ്യാപകന്റെ ചേഷ്ടകള്‍ക്ക് മുന്നില്‍ വഴങ്ങാതെ അതിനെ ശക്തമായി എതിര്‍ത്തു. ഒടുവില്‍ ശാരീരിക ഉപദ്രവം അതിരുവിട്ടതോടെ അവള്‍ ഓഫീസ് മുറിയില്‍ നിന്ന് ഇറങ്ങി ഓടി.

 This Student Died After She Was Set On Fire For Reporting immoral Harassment, Bangladesh, News, Local-News, Murder, Crime, Criminal Case, Police, Arrested, Molestation, Teacher, World

എന്നാല്‍ യാഥാസ്ഥിതിക കുടുംബങ്ങളില്‍നിന്നു വരുന്ന മറ്റു പെണ്‍കുട്ടികളെ പോലെ ലൈംഗിക പരാതി പുറത്തു പറഞ്ഞാല്‍ മോശക്കാരിയും കുറ്റവാളിയുമായി ചിത്രീകരിക്കപ്പെടുമെന്ന വിചാരത്താല്‍ സംഭവം മൂടിവയ്ക്കാന്‍ നസ്രത്ത് തയാറായില്ല. മാതാപിതാക്കള്‍ക്കൊപ്പം സമീപത്തുളള പോലീസ് സ്റ്റേഷനില്‍ ചെന്ന് പ്രധാന അധ്യാപകനെതിരെ അവള്‍ പരാതി നല്‍കി. എന്നാല്‍ പരാതിയില്‍ നടപടി എടുക്കുന്നതിന് പകരം പെണ്‍കുട്ടിയെ അപഹസിക്കാനാണ് പോലീസുകാര്‍ ശ്രമിച്ചത്.

 This Student Died After She Was Set On Fire For Reporting immoral Harassment, Bangladesh, News, Local-News, Murder, Crime, Criminal Case, Police, Arrested, Molestation, Teacher, World

പലതവണ ഹൃദയത്തെ മുറിപ്പെടുത്തുന്ന ചോദ്യങ്ങളാണ് അവളോട് ഉദ്യോഗസ്ഥര്‍ ചോദിച്ചത്. ദൃശ്യങ്ങള്‍ ചിത്രീകരിക്കപ്പെട്ടു. മുഖത്തുനിന്നു അവളുടെ കൈകള്‍ മാറ്റാനും സൗന്ദര്യമുളള മുഖം പ്രദര്‍ശിപ്പിക്കാനും പോലീസുകാര്‍ ആവശ്യപ്പെട്ടു. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിടുകയും ചെയ്തു. ഇതോടെ പ്രതിഷേധമിരമ്പി, മൗലാന സിറാജുദ്ദൗളയെ പോലീസ് അറസ്റ്റ് ചെയ്തു.

 This Student Died After She Was Set On Fire For Reporting immoral Harassment, Bangladesh, News, Local-News, Murder, Crime, Criminal Case, Police, Arrested, Molestation, Teacher, World

തുടര്‍ന്ന് പ്രധാന അധ്യാപകനെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രാദേശിക രാഷ്ട്രീയ നേതാക്കളുടെയും രണ്ടു വിദ്യാര്‍ഥികളുടെയും നേതൃത്വത്തില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കപ്പെട്ടു. സംഭവം വന്‍ വിവാദമായതോടെ നസ്രത്തിനെതിരെ കുടുംബത്തിലും പ്രതിഷേധം ഉയര്‍ന്നു.

 This Student Died After She Was Set On Fire For Reporting immoral Harassment, Bangladesh, News, Local-News, Murder, Crime, Criminal Case, Police, Arrested, Molestation, Teacher, World

തുടര്‍ന്ന് ഇക്കഴിഞ്ഞ എപ്രില്‍ ആറിന് പരീക്ഷയെഴുതാനായി നസ്രത്ത് മദ്രസയില്‍ തിരിച്ചെത്തി. ഇതിനിടെ ഒരു സഹപാഠി വന്ന് സുഹൃത്തിനെ മുതിര്‍ന്ന വിദ്യാര്‍ഥികള്‍ ടെറസില്‍ ക്രൂരമായി മര്‍ദിക്കുന്നുവെന്ന് അറിയിച്ചു. ഇതേതുടര്‍ന്നാണ് നസ്രത്ത് കെട്ടിട്ടത്തിന്റെ ടെറസിലെത്തിയത്. എന്നാല്‍ അതൊരു ചതിയായിരുന്നുവെന്ന് അപ്പോള്‍ അവള്‍ക്ക് അറിഞ്ഞില്ല. ടെറസിലെത്തിയ നസ്രത്തിനെ മുഖം മറച്ച ഒരു കൂട്ടം വിദ്യാര്‍ഥികള്‍ വളഞ്ഞു. അധ്യാപകനെതിരെയുളള പരാതി പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടു.

 This Student Died After She Was Set On Fire For Reporting immoral Harassment, Bangladesh, News, Local-News, Murder, Crime, Criminal Case, Police, Arrested, Molestation, Teacher, World

എന്നാല്‍ പരാതി പിന്‍വലിക്കാന്‍ തയ്യാറല്ലെന്ന് നസ്രത്ത് തീര്‍ത്ത് പറഞ്ഞതോടെ കയ്യില്‍ കരുതിയിരുന്ന മണ്ണെണ്ണ എടുത്ത് അവളുടെ ദേഹം മുഴുവന്‍ ചൊരിഞ്ഞു തീ കൊളുത്തി. ആത്മഹത്യയെന്നു ചിത്രീകരിക്കാനായിരുന്നു ശ്രമം. എന്നാല്‍ കടുത്ത വേദനയ്ക്കിടയിലും സംഭവിച്ച കാര്യങ്ങള്‍ അക്കമിട്ടു പറഞ്ഞു സഹോദരന്റെ മൊബൈലില്‍ നസ്രത്ത് മരണമൊഴി രേഖപ്പെടുത്തിയതോടെ പ്രതികള്‍ ഒരോരുത്തരായി പിടിയിലാവുകയായിരുന്നു. തുടര്‍ന്ന് കടുത്ത വേദനയ്‌ക്കൊടുവില്‍ എപ്രില്‍ 10ന് നസ്രത്ത് മരണത്തിനു കീഴടങ്ങി.

ഇതോടെ നസ്രത്തിന്റെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് കടുത്ത പ്രതിഷേധമാണ് ബംഗ്ലാദേശില്‍ കാണാനിടയായത്. പ്രതിഷേധം ശക്തമായതോടെ ഏപ്രില്‍ 17ന് മുഖ്യപ്രതി അബ്ദൂര്‍ റഹിം താനും തന്റെ സുഹൃത്തുക്കളായ 11 പേരും ചേര്‍ന്നാണു നസ്രത്തിനെ കൊലപ്പെടുത്തിയതെന്ന് കോടതിയില്‍ കുറ്റസമ്മതം നടത്തി. ഏപ്രില്‍ നാലാം തീയതി നസ്രത്തിനെ കൊലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ റഹിമും സുഹൃത്തുക്കളും യോഗം ചേര്‍ന്നതായും ഗൂഢാലോചന നടത്തിയതായും കോടതിയില്‍ തെളിഞ്ഞു.

പ്രതികള്‍ പിടിയിലായെങ്കിലും നസ്രത്തിനു നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് പതിനായിരങ്ങളാണ് ബംഗ്ലാദേശില്‍ തെരുവില്‍ ഇറങ്ങുന്നത്. ധീരതയുടെ പര്യായമായ നസ്രത്തിന്റെ ഘാതകരെ തൂക്കിലേറ്റാതെ വിശ്രമമില്ലെന്നും ഒരു പെണ്‍കുട്ടിയും ഇനി ആക്രമിക്കപ്പെടരുതെന്നും നസ്രത്തിനായി തെരുവിലിറങ്ങിയവര്‍ പറയുന്നു.

സഹപാടികളുടെ അപ്രതീക്ഷിത ആക്രമണം നടക്കുമ്പോള്‍ വിളിപ്പാടകലെ നസ്രത്തിന്റെ സഹോദരന്‍ ഉണ്ടായിരുന്നുവെങ്കിലും കൊലയാളികള്‍ അയാളെ അങ്ങോട്ടേക്ക് കടത്തിവിട്ടില്ല. 80 ശതമാനം പൊള്ളലേറ്റ താന്‍ വൈകാതെ മരിക്കുമെന്ന് അവള്‍ക്കു ഉറപ്പുണ്ടായിരുന്നു. ഇതോടെ തന്റെ അവസ്ഥയ്ക്ക് കാരണക്കാരായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന ദൃഢനിശ്ചയത്തില്‍ സഹോദരന്റെ മൊബൈല്‍ ഫോണ്‍ വാങ്ങി അവള്‍ മരണമൊഴി രേഖപ്പെടുത്തി.

'എന്നെ പ്രധാന അധ്യാപകന്‍ ഓഫീസ് മുറിയില്‍ വിളിച്ചു വരുത്തി ദേഹത്ത് പലവട്ടം സ്പര്‍ശിക്കുകയും ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. മരണം വരെ അനീതിയോട് ഞാന്‍ പോരാടും' എന്നാണ് മരണമൊഴിയില്‍ അവള്‍ പറഞ്ഞത്. മരണക്കിടക്കയിലും അനീതിയോടു പടപൊരുതിയ തന്റെ ഘാതകരെ നിയമത്തിനു മുന്നില്‍ തുറന്നു കാട്ടിയ കൊച്ചു പെണ്‍കുട്ടിക്കു മുന്‍പില്‍ തല കുനിക്കുകയാണ് ഇപ്പോള്‍ ബംഗ്ലാദേശ്.

അതുകൊണ്ടുതന്നെ എപ്രില്‍ 10ന് മരണത്തിനു കീഴടങ്ങുമ്പോള്‍ പതിനായിരക്കണക്കിനു ആളുകളാണ് നസ്രത്ത് ജഹാന്‍ റാഫി എന്ന പത്തൊന്‍പതുകാരിയെ അവസാനമായി ഒരു നോക്കു കാണാന്‍ എത്തിയത്. സംഭവം നടന്നു മണിക്കൂറുകള്‍ക്കുളളില്‍ തന്നെ കൃത്യത്തില്‍ ഉള്‍പ്പെട്ട 15 പേരെയും പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിനു കാരണക്കാരനായ പ്രധാന അധ്യാപകനു മേല്‍ കൊലക്കുറ്റമടക്കമുളള വകുപ്പുകളാണ് ചുമത്തിയത്. ഒരു പ്രതി പോലും രക്ഷപ്പെടില്ലെന്നു പ്രധാനമന്ത്രി ഷെയ്ഖ് ഹസിന നേരിട്ടെത്തി നസ്രത്തിന്റെ മാതാപിതാക്കള്‍ക്കു ഉറപ്പു നല്‍കി.

താന്‍ ലൈംഗികമായി ആക്രമിക്കപ്പെട്ടുവെന്ന പരാതിയുമായി ചെന്ന നസ്രത്തിനെ സ്റ്റേഷനില്‍ അപമാനിക്കുകയും ലൈംഗിക പരാതി വിഡിയോയില്‍ ചിത്രീകരിച്ചു സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത പോലീസ് ഓഫീസറെയും തല്‍സ്ഥാനത്തുനിന്നു നീക്കി. ലൈംഗിക അതിക്രമങ്ങളില്‍ ലജ്ജിക്കേണ്ടതു പെണ്‍കുട്ടിയല്ലെന്നും അക്രമികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ ഇരകള്‍ക്കു ധൈര്യം കൊടുക്കുകയാണു വേണ്ടതെന്നും പറഞ്ഞ് ചര്‍ച്ചകള്‍ വരെ നടന്നു.

നസ്രത്ത് ജഹാന്‍ റാഫി ബംഗ്ലാദേശിന്റെ 'നിര്‍ഭയ'യായി മാറുകയാണ്. തെരുവുകളില്‍ നസ്രത്തിനു നീതി ലഭിക്കാന്‍ പതിനായിരങ്ങളാണു പ്രതിഷേധ പ്രകടനവുമായി ഒത്തുകൂടുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: This Student Died After She Was Set On Fire For Reporting immoral Harassment, Bangladesh, News, Local-News, Murder, Crime, Criminal Case, Police, Arrested, Molestation, Teacher, World.