Follow KVARTHA on Google news Follow Us!
ad

ട്രെയിലര്‍ തന്നെ ഇങ്ങനെയായാല്‍ സിനിമയില്‍ എന്തൊക്കെയുണ്ടാകും? കന്യാസ്ത്രീകളെ പീഡിപ്പിച്ച ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന 'ദി ഡാര്‍ക്ക് ഷേഡ്‌സ് ഓഫ് ആന്‍ എയ്ഞ്ചല്‍ ആന്‍ഡ് ദി ഷെപ്പേഡ്' എന്ന ചിത്രത്തിനെതിരെ ഹര്‍ജി, പ്രദര്‍ശനാനുമതി നല്‍കരുതെന്നാവശ്യം, ട്രെയിലര്‍ കാണാം

കന്യാസ്ത്രീകളെ പീഡിപ്പിച്ച ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന 'ദി ഡാര്‍ക്ക് News, Kochi, Kerala, Cinema, Entertainment, High Court, Social Network,
കൊച്ചി:(www.kvartha.com 13/04/2019) കന്യാസ്ത്രീകളെ പീഡിപ്പിച്ച ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന 'ദി ഡാര്‍ക്ക് ഷേഡ്‌സ് ഓഫ് ആന്‍ എയ്ഞ്ചല്‍ ആന്‍ഡ് ദി ഷെപ്പേഡ്' എന്ന ചിത്രത്തിനെതിരെ ഹര്‍ജി. മതവികാരം വ്രണപ്പെടുത്തുമെന്നാരോപിച്ചാണ് പാലക്കാട് ഷോളയൂരിലെ പി ജി ജോണ്‍ എന്നയാള്‍ ചിത്രത്തിനെതിരെ രംഗത്തെത്തിയത്. സിനിമയ്ക്ക് പ്രദര്‍ശനാനുമതി നല്‍കരുതെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്.

News, Kochi, Kerala, Cinema, Entertainment, High Court, Social Network,The petition is filed against the dark shades of an angel and the shepherd

ചിത്രത്തിന്റെ ട്രെയിലര്‍ കണ്ടപ്പോള്‍ കടുത്ത മനോവേദനയുണ്ടായെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. ചിത്രത്തിന്റെ ട്രെയിലറില്‍ വൈദികവേഷം ധരിച്ചെത്തുന്ന പുരോഹിത കഥാപാത്രം കന്യാസ്ത്രീകളുമായി ലൈംഗികബന്ധത്തിലേര്‍പ്പെടുന്നതടക്കമുള്ള ദൃശ്യങ്ങളുണ്ട്. അത് മതവികാരം വ്രണപ്പെടുത്തുന്നതാണെന്ന് ഹര്‍ജിക്കാരന്‍ വാദിക്കുന്നു. ഹര്‍ജിയില്‍ ഹൈക്കോടതി സെന്‍സര്‍ ബോര്‍ഡുള്‍പ്പെടെ എതിര്‍കക്ഷികളുടെ വിശദീകരണം തേടി.

കവേലില്‍ ഫിലിംസ് നിര്‍മിക്കുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് ആന്റോ ഇലഞ്ഞിയാണ്. മലയാളം, തമിഴ്, പഞ്ചാബി ഭാഷകളിലാണ് സിനിമ പുറത്തിറങ്ങുന്നത്. അതേസമയം ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റമാണ് ഹര്‍ജിയെന്നാണ് സോഷ്യല്‍ മീഡിയകളിലെ പ്രതികരണം.

 
]
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kochi, Kerala, Cinema, Entertainment, High Court, Social Network,The petition is filed against the dark shades of an angel and the shepherd