Follow KVARTHA on Google news Follow Us!
ad

സമസ്ത പൊതുപരീക്ഷ മൂല്യനിര്‍ണയം 25 ന് ആരംഭിക്കും

സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡ് ഏപ്രില്‍ 14, 15 തിയ്യതികളില്‍ നടത്തിയ Kerala, News, Samastha, Examination, Valuation, Exam, Samastha board examination, Valuation will be started on 25th
ചേളാരി: (www.kvartha.com 22.04.2019) സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡ് ഏപ്രില്‍ 14, 15 തിയ്യതികളില്‍ നടത്തിയ പൊതുപരീക്ഷയുടെ മൂല്യനിര്‍ണ്ണയം ഏപ്രില്‍ 25 മുതല്‍ 28 വരെ ഒമ്പത് കേന്ദ്രങ്ങളില്‍ വെച്ച് നടക്കും. മണ്ണാര്‍ക്കാട് ദാറുന്നജാത്ത് ഓര്‍ഫനേജ്, കരുവാരക്കുണ്ട് ദാറുന്നജാത്ത് അറബിക് കോളജ്, ജാമിഅ നൂരിയ്യ പട്ടിക്കാട്, അന്‍വാറുല്‍ ഇസ്‌ലാം അറബിക് കോളജ് തിരൂര്‍ക്കാട്, മര്‍ക്കസുസ്സഖാഫത്തില്‍ ഇസ്‌ലാമിയ്യ കുണ്ടൂര്‍, ജാമിഅ ദാറുസ്സലാം നന്തി, സി എം മഖാം ഓര്‍ഫനേജ് മടവൂര്‍, ജാമിഅ യമാനിയ്യ കുറ്റിക്കാട്ടൂര്‍, സമസ്താലയം ചേളാരി എന്നിവയാണ് കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പുകളായി നിശ്ചയിച്ചത്.
Kerala, News, Samastha, Examination, Valuation, Exam, Samastha board examination, Valuation will be started on 25th

ഈ വര്‍ഷം 2,41,807 കുട്ടികളാണ് പൊതുപരീക്ഷ എഴുതിയത്. 10 ലക്ഷം പേപ്പറുകള്‍ മൂല്യനിര്‍ണയം നടത്തുന്നതിന് 1600 പരിശോധകരെ നിയമിച്ചിട്ടുണ്ട്. ഓരോ സെന്ററിലും ഒരു സൂപ്രണ്ടിന്റെയും മൂന്ന് വീതം സൂപ്പര്‍വൈസര്‍മാരുടെയും ഒരു ചെക്കിംഗ് ഇന്‍സ്‌പെക്ടര്‍, ഒരു ഓഫീസ് അസിസ്റ്റന്റ്, ഒരു കോഓഡിനേറ്റര്‍ എന്നിവരുടെയും സേവനം ലഭ്യമാക്കും.

സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡ് മെമ്പറുടെ മേല്‍നോട്ടത്തിലായിരിക്കും ഓരോ സെന്ററും പ്രവര്‍ത്തിക്കുക. ഉത്തര പേപ്പര്‍ പരിശോധനക്ക് നിയോഗിക്കപ്പെട്ടവര്‍ 25 ന് രാവിലെ ഒമ്പത് മണിക്ക് മുമ്പായി അതാത് സെന്ററുകളില്‍ എത്തണമെന്ന് പരീക്ഷാ ബോര്‍ഡ് ചെയര്‍മാന്‍ എം ടി അബ്ദുല്ല മുസ്‌ലിയാര്‍ അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Samastha, Examination, Valuation, Exam, Samastha board examination, Valuation will be started on 25th