Follow KVARTHA on Google news Follow Us!
ad

കെ എം മാണി; കുട്ടനാടന്‍ കര്‍ഷിക മേഖലയ്ക്ക് മങ്ങാത്ത മായാത്ത ഓര്‍മ്മ...

എഴുപതുകളില്‍ കുട്ടനാട്ടിലെയും-അപ്പര്‍ കുട്ടനാട്ടിലെയും നെല്‍കര്‍ഷക മേഖലകളില്‍Alappuzha, News, Kerala, K.M.Mani, Farmers, Politics, Lifestyle & Fashion
ആലപ്പുഴ: (www.kvartha.com 10.04.2019) എഴുപതുകളില്‍ കുട്ടനാട്ടിലെയും-അപ്പര്‍ കുട്ടനാട്ടിലെയും നെല്‍കര്‍ഷക മേഖലകളില്‍ അശാന്തിപടര്‍ത്തിയ കര്‍ഷകരും കര്‍ഷകത്തൊഴിലാളികളുമായിട്ടുള്ള നിരന്തര സംഘര്‍ഷങ്ങള്‍ക്ക് അറുതി വരുത്തുവാന്‍ മുന്‍ നിന്ന് പ്രവര്‍ത്തിച്ചവരില്‍ പ്രമുഖനായിരുന്നു കേരളാ കോണ്‍ഗ്രസിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളായിരുന്ന കെ എം മാണി. ഒരു ഭാഗത്ത് നിരണം ബേബി എന്നറിയപ്പെട്ടിരുന്ന പില്‍ക്കാലത്ത് സംസ്ഥാന ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രിയായി ഉയര്‍ന്ന കേരള കോണ്‍ഗ്രസ് സ്ഥാപക നേ താക്കളിലൊരാളായ ഇ ജോണ്‍ ജേക്കബ്ബും മറുഭാഗത്ത് സിപിഎം നിയന്ത്രണത്തിലുള്ള കര്‍ഷകത്തൊഴിലാളി സംഘടനയും അതിന്റെ നേതാക്കളായ കെ പി ജോസഫും വെളിയം നാരായണപിള്ളയും കെ എന്‍ തങ്കപ്പന്‍ തുടങ്ങിയവരും.

നിരന്തര സംഘര്‍ഷത്തിനൊടുവില്‍ വിയപുരത്ത് ഗോപാലന്‍ എന്ന കര്‍ഷകത്തൊഴിലാളി രക്തസാക്ഷിയാകുന്നു ഇതോടെ കാര്‍ഷിക മേഖല കൂടുതല്‍ സംഘര്‍ഷഭരിതമായി മാറി. ഇരുവിഭാഗവും ആയുധങ്ങളുമായി മേഖലയെ യുദ്ധസമാനമാക്കി മാറ്റിയ നാളുകള്‍ കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണെന്ന പ്രഖ്യാപനവുമായി മേഖലയില്‍ ശാശ്വത സമാധാനം കൈവരിക്കുവാന്‍ കെ എം മാണിയാണ് നേരിട്ടെത്തി ഇരുവിഭാഗവുമായി ചര്‍ച്ച ചെയ്ത് പ്രശ്നപരിഹാരത്തിന് മുന്‍കൈയെടുത്തത്.

Remembrance of K M Mani, Alappuzha, News, Kerala, K.M.Mani, Farmers, Politics, Lifestyle & Fashion

അന്ന് ഹരിപ്പാട് എംഎല്‍എ ആയിരുന്ന സിബിസി വാര്യര്‍ വഹിച്ച പങ്കും വളരെ വലുതാണ്. കുട്ടനാട്ടിലെ നെല്‍ക്കര്‍ഷകരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുവാന്‍ അദ്ദേഹം പലപ്പോഴും മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ഏക സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള താറാവ് വളര്‍ത്തല്‍ കേന്ദ്രം നിരണത്ത് സ്ഥാപിക്കുന്നതിനും അദ്ദേഹം നിസ്വാര്‍ഥമായ പങ്ക് വഹിച്ചു. റബ്ബര്‍ കര്‍ഷകരുടെ നേതാവ് എന്നറിയപ്പടുമ്പോഴും കുട്ടനാട്ടിലെ നെല്‍ക്കര്‍ഷകരുടെയും തീരദേശ മേഖയിലെ തെങ്ങ് കൃഷിക്കാരുടെയും ജീവല്‍ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുവാന്‍ എന്നും അദ്ദേഹം മുന്നണിയില്‍ തന്നെ ഉണ്ടായിരുന്നു.

കുട്ടനാട് വികസന ഏജന്‍സി രൂപികരിച്ചപ്പോള്‍ അതിന്റെ അലകും പി ടിയും മാറ്റി വിശാല കുട്ടനാട് വികസന അതോറിറ്റിയാണ് വേണ്ടതെന്ന് അതിനു വേണ്ടി കര്‍ഷകരുമായി സമരത്തിനിറങ്ങുവാനും അദ്ദേഹം തയ്യാറായി. മാണി സാറിന്റെ മരണത്തോടെ നമുക്ക് നഷ്ടമായത് ബഹുമുഖ പ്രതിഭയായി തിളങ്ങിയ ഒരു മന്ത്രിയെ മാത്രമല്ല മറിച്ച് ചെറുകിട നാമമാത്ര കര്‍ഷകരുടെയടക്കം ജീവിത യാഥാര്‍ഥ്യങ്ങള്‍ക്ക് പരിഹാരം കാണുവാന്‍ ഒരു ജീവിത കാലമത്രയും ഉഴിഞ്ഞ് വെച്ച എന്നും മുന്‍പേ നടന്ന ഒരു കര്‍മ്മധീരനെയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Remembrance of K M Mani, Alappuzha, News, Kerala, K.M.Mani, Farmers, Politics, Lifestyle & Fashion.