Follow KVARTHA on Google news Follow Us!
ad

കോട്ടയത്ത് നാലുനില കെട്ടിടത്തിനുളളില്‍ ഇതര സംസ്ഥാന തൊഴിലാളി മരിച്ചനിലയില്‍; കമിഴ്ന്നുകിടക്കുന്ന നിലയിലുള്ള മൃതദേഹത്തിന്റെ തലയിലും നെഞ്ചിലും മുറിവേറ്റ പാടുകള്‍; കൊലപാതകമെന്ന് സംശയം

കോട്ടയം ടി.ബി. ജങ്ഷനിലെ നാലുനില കെട്ടിടത്തിനുളളില്‍ ഇതര സംസ്ഥാന Kottayam, News, Local-News, Dead Body, Murder, Police, Crime, Criminal Case, Kerala
കോട്ടയം: (www.kvartha.com 18.04.2019) കോട്ടയം ടി.ബി. ജങ്ഷനിലെ നാലുനില കെട്ടിടത്തിനുളളില്‍ ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ കമിഴ്ന്നുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം കാണപ്പെട്ടത്.


തലയിലും നെഞ്ചിലും കഴുത്തിലും ആഴത്തിലുള്ള മുറിവേറ്റ പാടുണ്ട്. അതുകൊണ്ടുതന്നെ കൊലപാതകമാണെന്ന് പോലീസ് സംശയിക്കുന്നു. സംഭവസ്ഥലത്ത് രക്തക്കറകളുണ്ട്. മരിച്ചയാളെ തിരിച്ചറിയാനുളള ശ്രമത്തിലാണ് പോലീസ്. മരിച്ചയാള്‍ ബംഗാളിയോ അസമീസുകാരനോ ആണെന്ന് സംശയമുണ്ടെന്ന് പോലീസ് പറയുന്നു.

Migrant worker found dead in Kottayam; Suspected Murder, Kottayam, News, Local-News, Dead Body, Murder, Police, Crime, Criminal Case, Kerala

നിര്‍മാണം നടക്കുന്ന കെട്ടിടത്തിനുളളിലാണ് മൃതദേഹം കാണപ്പെട്ടത്. വ്യാഴാഴ്ച രാവിലെ ഒന്‍പതേകാലോടെ പണിക്കായി ഇവിടെയെത്തിയ തൊഴിലാളികളാണ് മൃതദേഹം ആദ്യം കണ്ടത്. തുടര്‍ന്ന് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ഉടന്‍ തന്നെ വെസ്റ്റ് പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. കഴിഞ്ഞ ദിവസം കെട്ടിടത്തില്‍ പണിക്കെത്തിയിരുന്നവരുടെ വിവരങ്ങള്‍ പോലീസ് ശേഖരിക്കുന്നുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Migrant worker found dead in Kottayam; Suspected Murder, Kottayam, News, Local-News, Dead Body, Murder, Police, Crime, Criminal Case, Kerala.