Follow KVARTHA on Google news Follow Us!
ad

മറിയാമ്മ ടീച്ചര്‍ ഓര്‍ക്കുന്നു; കാളവണ്ടിയില്‍ ഉച്ചഭാഷിണി കെട്ടിയുള്ള ആ പ്രചരണകാലം

കൊട്ടും കുരവയും ആര്‍ഭാടങ്ങളും ഇല്ലാത്ത ഒരു ഇലക്ഷന്‍ കാലഘട്ടമാണ് റിട്ട. ഹെഡ്മിസ്ട്രസായ വെണ്മണി കുഴിയിലേത്ത് ഉഷസില്‍ മറിയാമ്മ ചാക്കോ Kerala, News, Election, Trending, Mariama teacher remembering Old Election days
ചെങ്ങന്നൂര്‍: (www.kvartha.com 15.04.2019) കൊട്ടും കുരവയും ആര്‍ഭാടങ്ങളും ഇല്ലാത്ത ഒരു ഇലക്ഷന്‍ കാലഘട്ടമാണ് റിട്ട. ഹെഡ്മിസ്ട്രസായ വെണ്മണി കുഴിയിലേത്ത് ഉഷസില്‍ മറിയാമ്മ ചാക്കോ(80)യുടേത്. ഇരുപ്പത്തി രണ്ടാമത്തെ വയസിലാണ് കന്നി വോട്ട് ചെയ്യതത്.വളരെ ലളിതവും ഒച്ചപാടുകള്‍ ഒന്നും അന്ന് ഇല്ലായിരുന്നു. തെരഞ്ഞെടുപ്പിന് രണ്ടാഴ്ച മുന്‍പാണ് പ്രചാരണം തുടങ്ങുന്നത്. ഇന്നത്തെ പോലെ വാഹനസൗകര്യങ്ങളോ ആധുനിക സമ്പ്രദായങ്ങളോ ഒന്നും തന്നെ ഇല്ലായിരുന്നു.

സ്ഥാനാര്‍ത്ഥികള്‍ക്കും രാഷ്ട്രിയ പാര്‍ട്ടികള്‍ക്കും ചെലവഴിക്കാന്‍ പണവും കുറവായിരുന്നു. കാളവണ്ടിയില്‍ ഉച്ചഭാഷിണി കെട്ടിയുള്ള അനൗണ്‍സ്മെന്റായിരുന്നു അന്ന്. പ്രധാന റോഡിലും നാല്‍ക്കവലകളിലുമായിരുന്നു ഇത്തരത്തിലുള്ള പ്രചാരണങ്ങളേറെയും. ഇടവഴിയിലും മുക്കിലും മൂലയിലും ഇതൊന്നും എത്തുകയുമില്ല. ഇന്നത്തെപ്പോലെ ആയിരക്കണക്കിന് ആളുകള്‍ പങ്കെടുക്കുന്ന പ്രചരണ യോഗങ്ങള്‍ ഇല്ലായിരുന്നു. അനുഭാവികള്‍ കുറച്ച് പേരെ സംഘടിപ്പിച്ച് കാല്‍നടയായി റോഡിന്റെ ഓരം ചേര്‍ന്ന് തങ്ങളുടെ സ്ഥാനാര്‍ത്ഥയേയും ചിഹ്നത്തെയും പരിചയപ്പെടുത്തും. ആദ്യകാലത്ത് കോണ്‍ഗ്രസിന്റെ ചിഹ്നം നുകം വെച്ച കാളയും. കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് അരിവാള്‍ നെല്‍കതിരുമായിരുന്നു.അരിവാള്‍ ചുറ്റിക നക്ഷത്രം,ടോര്‍ച്ച്,സൈക്കിള്‍, രണ്ടില തുടങ്ങിയ ചിഹ്നങ്ങളും ഒരോ കാലഘട്ടത്തിലും വന്നു.

കോണ്‍ഗ്രസിന്റെ ചിഹ്നം പിന്നീട് പശുവും കിടാവുമായി. കൈപത്തി ചിഹ്നം കോണ്‍ഗ്രസ് സ്വീകരിച്ചത് അടുത്തകാലത്താണ്.മുത്തശന്‍ ഗീവര്‍ക്ഷീസിനൊപ്പമായിരുന്നു കന്നിവോട്ട് ചെയ്യാന്‍ പോയത്.പോളിംഗ് ബൂത്തില്‍ രാവിലെ ഏഴ്മണിക്ക് തന്നെ എത്തി ആദ്യ വോട്ട് രേഖപ്പെടുത്തണമെന്നായിരുന്നു വല്യപ്പച്ചന്റെ നിര്‍ബന്ധം.

ഇന്ന് പഞ്ചായത്ത് തെരഞ്ഞെടുപ്പു പോലും ലോകസഭാ തെരഞ്ഞെടുപ്പിനെ വെല്ലുന്ന തരത്തിലാണ്. വസ്ത്രം മാറുന്നതുപോലെയാണ് രാഷ്ട്രീയക്കാര്‍ രാഷ്ട്രീയം മാറുന്നത്. ഇതിന് യാതൊരു ലജ്ജയുമില്ല, പണം വെള്ളം പോലെ ഒഴുകയാണ് ഒപ്പം മദ്യവും. കൊട്ടും കുരവയും ആര്‍ഭാടത്തിനും ഒന്നിനും ഒരു കുറവുമില്ല.പരസ്പരം പഴിചാരലും പരിഹാസവും അതിര് കടക്കുകയാണ്. പൊള്ളയായ വാഗ്ദാനങ്ങളും പ്രലോഭനങ്ങളും വഴി ജനങ്ങളെ സ്വാധിനിക്കുകയാണ. 'ആടിനെ പട്ടി'യാക്കുന്നതില്‍ ഒരു മടിയുമില്ല. മനസാക്ഷിയെ ലജ്ജിപ്പിക്കുന്ന തരത്തിലുള്ള പ്രചരണ പരിപാടികളാണ് നടന്നു വരുന്നത്.ആദ്യകാലത്ത് സ്‌ക്വാഡുകള്‍ വീട്ടില്‍ എത്താറില്ലായിരുന്നു.

ഇപ്പോള്‍ സ്‌ക്വാഡുകള്‍ പലതവണ വീട്ടില്‍ എത്തുന്നതോടപ്പം കുടുംബയോഗങ്ങളും നടത്തുന്നു. പണ്ട് പോളിംഗ് ബൂത്തിന് ഇത്രയും സുരക്ഷക്രമികരണങ്ങള്‍ ഇല്ലായിരുന്നു.ഇന്ന് വന്‍ സുരക്ഷക്രമികരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ആദ്യ കാലങ്ങളില്‍ കള്ളവോട്ട്,ആള്‍മാറാട്ടം, ബാലറ്റ് പെട്ടി തട്ടികൊണ്ട് പോകല്‍ എന്നിങ്ങനെ കേട്ടുകേള്‍വി പോലും ഇല്ലായിരുന്നു.

തെരഞ്ഞടുപ്പ് സര്‍വ്വേകളോ അതിന്‍പ്രകാരമുള്ള ഫലപ്രഖ്യാപനങ്ങളോ ഇല്ലായിരുന്നു. തെരഞ്ഞടുപ്പ് ഫലമറിയാന്‍ ദിനപത്രങ്ങള്‍ മാത്രമായിരുന്നു ആശ്രയം. പൂര്‍ണമായ ഫലം അറിയുവാന്‍ ദിവസങ്ങളെടുക്കും ഇന്ന് ഒരോ നിമിഷത്തേയും ചലങ്ങള്‍ അറിയാന്‍ സാങ്കേതിക വിദ്യ വികസിച്ചു കഴിഞ്ഞു. ഇത്തവണ നടക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും വോട്ട് ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് എണ്‍പതുകാരിയായ ടീച്ചര്‍.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Election, Trending, Mariama teacher remembering Old Election days
  < !- START disable copy paste -->