» » » » » » » » » » » » » » വയനാട് ഇന്ത്യയിലോ പാകിസ്ഥാനിലോ? രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതിന് വര്‍ഗീയ പരാമര്‍ശം നടത്തി അമിത് ഷാ

നാഗ്പുര്‍: (www.kvartha.com 10.04.2019) ബി ജെ പി അധ്യക്ഷന്‍ അമിത് ഷായ്ക്ക് ഇപ്പോള്‍ ഒരു സംശയം, വയനാട് ഇന്ത്യയിലാണോ അതോ പാകിസ്ഥാനിലാണോ എന്ന്. മറ്റൊന്നും കൊണ്ടല്ല അദ്ദേഹത്തിന് ഇത്തരമൊരു സംശയം ഉണ്ടായിരിക്കുന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി വയനാട്ടില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതാണ് അദ്ദേഹത്തിന് ആശയക്കുഴപ്പത്തിനിട വരുത്തിയത്. മാത്രമല്ല, അന്ന് കണ്ട കൊടികളെല്ലാം മുസ്ലീം ലീഗിന്റേതാണെന്നും അധ്യക്ഷ പറയുന്നു.

വയനാട് ഇന്ത്യയിലോ പാകിസ്ഥാനിലോ എന്ന ചോദ്യത്തിലൂടെ വര്‍ഗീയ പരാമര്‍ശമാണ് ബി ജെ പി അധ്യക്ഷന്‍ അമിത് ഷാ നടത്തിയിരിക്കുന്നത്. ഇക്കഴിഞ്ഞ ഏപ്രില്‍ നാലിനാണ് രാഹുല്‍ സഹോദരി പ്രിയങ്കാ ഗാന്ധിക്കൊപ്പം വയനാട്ടില്‍ നാമനിര്‍ദേശ പത്രിക നല്‍കാന്‍ എത്തിയത്. അന്നത്തെ റാലി കണ്ടാല്‍ അത് നടക്കുന്നത് ഇന്ത്യയിലാണോ പാകിസ്ഥാനിലാണോ എന്ന് പറയാനാവില്ലെന്നാണ് അമിത്ഷായുടെ പരാമര്‍ശം. നാഗ്പുരില്‍ നിതിന്‍ ഗഡ്കരിയുടെ തെരഞ്ഞെടുപ്പ് സമ്മേളനത്തില്‍ സംസാരിക്കുമ്പോഴായിരുന്നു അമിത് ഷായുടെ വര്‍ഗീയ പരാമര്‍ശം.

Amit Shah on Rahul’s Wayanad show: Is it in India or Pakistan?, News, Politics, Trending, BJP, Congress, Lok Sabha, Election, Wayanad, Rahul Gandhi, National, Religion, Criticism

'വയനാട്ടില്‍ നടന്ന റാലി കണ്ടാല്‍ അത് നടക്കുന്നത് ഇന്ത്യയിലാണോ പാകിസ്ഥാനിലാണോ എന്ന് പറയാനാവില്ല. എന്തിനാണ് അത്തരമൊരു സ്ഥലത്ത് രാഹുല്‍ മത്സരിക്കുന്നത്' എന്നും അമിത് ഷാ പ്രസംഗത്തില്‍ ചോദിക്കുന്നു. ഏപ്രില്‍ നാലിന് രാഹുല്‍ ഗാന്ധി വയനാട്ടില്‍ നാമനിര്‍ദേശ പത്രിക നല്‍കാനെത്തിയപ്പോള്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ കൊടിയുമേന്തി നടത്തിയ റാലിയെ പരാമര്‍ശിച്ചുകൊണ്ടായിരുന്നു അമിത് ഷായുടെ പ്രസംഗം.

ഇന്ത്യ പാകിസ്ഥാനില്‍ വ്യോമാക്രമണം നടത്തിയപ്പോള്‍ രാജ്യം മുഴുവന്‍ സന്തോഷത്തിലായിരുന്നു. എന്നാല്‍, പാകിസ്ഥാനും കോണ്‍ഗ്രസ് പാര്‍ട്ടിയും മാത്രം ദുഃഖത്തിലായെന്നും അമിത് ഷാ കുറ്റപ്പെടുത്തി. കോണ്‍ഗ്രസിന്റെ സാം പിത്രോഡ പാകിസ്ഥാനുവേണ്ടി വാദിക്കുന്നു. പുല്‍വാമയില്‍ ആക്രമണം നടത്തിയ ഭീകരരെ ന്യായീകരിക്കാനാവുമെന്ന് തോന്നുന്നുണ്ടോയെന്നും അമിത് ഷാ ചോദിച്ചു.

മുസ്ലിം ലീഗിന്റെ പതാക പാകിസ്ഥാന്റെ പതാകയാണെന്ന തരത്തിലുള്ള പ്രചാരണം നേരത്തെയും നടന്നിരുന്നു. കൂടാതെ, വയനാട്ടിലെ രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വത്തിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസിനും മുസ്ലീം ലീഗിനുമെതിരെ അധിക്ഷേപ പരാമര്‍ശവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും നേരത്തെ രംഗത്തെത്തിയിരുന്നു.

അതേസമയം രാഹുല്‍ ഗാന്ധി അമേഠിയിലും മത്സരിക്കുന്നുണ്ട്. അവിടെ ബി ജെ പിയുടെ സ്മൃതി ഇറാനിയാണ് രാഹുലിന്റെ എതിര്‍ സ്ഥാനാര്‍ത്ഥി. അവിടെ തോല്‍ക്കുമെന്ന് ഭയന്നാണ് രാഹുല്‍ ഇങ്ങ് വയനാട്ടില്‍ മത്സരിക്കുന്നതെന്ന ആക്ഷേപം നേരത്തെ ഉയര്‍ന്നിരുന്നു. അതിനിടെയാണ് അമിത് ഷായുടെ വിവാദ പരാമര്‍ശം. നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോഡിയും സ്മൃതി ഇറാനിയും രാഹുലിന്റെ വയനാട്ടിലെ സ്ഥാനാര്‍ഥിത്വത്തെ പരിഹസിച്ച് രംഗത്തെത്തിയിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Amit Shah on Rahul’s Wayanad show: Is it in India or Pakistan?, News, Politics, Trending, BJP, Congress, Lok Sabha, Election, Wayanad, Rahul Gandhi, National, Religion, Criticism.

About kvartha pre

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal