Follow KVARTHA on Google news Follow Us!
ad

ശരീരഭാഗങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നരീതിയില്‍ വസ്ത്രധാരണം; യുവതിയെ വിമാനത്തില്‍ കയറ്റാന്‍ വിസമ്മതിച്ച് ജീവനക്കാര്‍, ഒടുവില്‍ സംഭവിച്ചത്!

ശരീരഭാഗങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നരീതിയില്‍ വസ്ത്രധാരണംLondon, News, Allegation, London, Media, Flight, World,
 ലണ്ടന്‍: (www.kvartha.com 14.03.2019) ശരീരഭാഗങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നരീതിയില്‍ വസ്ത്രധാരണം നടത്തിയെന്ന് ആരോപിച്ച് ജീവനക്കാര്‍ വിമാനത്തില്‍ കയറ്റാന്‍ വിസമ്മതിച്ചെന്ന് കാട്ടി യുവതി രംഗത്ത്. എയര്‍ലൈന്‍ ജീവനക്കാരാണ് പ്രതിക്കൂട്ടിലായത്.

മാര്‍ച്ച് രണ്ടിന് യുകെയിലെ ബിര്‍മിങ്ഹാമില്‍നിന്ന് കാനറി ദ്വീപിലേക്കു പോകാന്‍ വിമാനത്തില്‍ കയറിയ എമിലി ഒ'കോണര്‍ക്കാണ് തോമസ് കുക്ക് എയര്‍ലൈന്‍സ് ജീവനക്കാരില്‍നിന്ന് ഇത്തരമൊരു ദുരനുഭവമുണ്ടായത്. 'പ്രകോപനപരമായ' വസ്ത്രം ധരിച്ച് യാത്ര ചെയ്യാനെത്തിയെന്ന പേരിലാണ് തന്നെ വിമാനത്തില്‍ കയറ്റാന്‍ ജീവനക്കാര്‍ വിസമ്മതിച്ചതെന്ന് എമിലി യുകെ മാധ്യമമായ 'ദി സണ്ണി'നോട് പറഞ്ഞു.

Woman Ordered To Cover Up "Offensive" Crop Top To Board Flight, London, News, Allegation, London, Media, Flight, World

സ്‌പെഗറ്റി സ്ട്രാപ്പുള്ള ക്രോപ്പ്ഡ് ടോപ്പും ഹൈവെയ്സ്റ്റ് പാന്റ്‌സും ആയിരുന്നു എമിലി ധരിച്ചത്. വിമാനത്താവളത്തിലെ സുരക്ഷാപരിശോധന കഴിഞ്ഞു വിമാനത്തില്‍ കയറാനെത്തിയപ്പോഴാണു ശരീരഭാഗങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന തരത്തില്‍ വസ്ത്രധാരണം നടത്തിയെന്ന് പറഞ്ഞ് ജീവനക്കാര്‍ എമിലിയെ തടഞ്ഞത്. വസ്ത്രം മാറ്റിയില്ലെങ്കില്‍ വിമാനത്തില്‍ കയറാന്‍ അനുവദിക്കില്ലെന്ന കര്‍ശന നിര്‍ദേശമാണ് എമിലിക്ക് ജീവനക്കാര്‍ നല്‍കിയത്.

എന്നാല്‍ തന്റെ വസ്ത്രധാരണം മാത്രമാണ് ജീവനക്കാര്‍ക്ക് പ്രശ്‌നമായതെന്നും തനിക്കു കുറച്ചു പിന്നിലായി ഒരു പുരുഷന്‍ ഷോര്‍ട്‌സും വെസ്റ്റ് ടോപ്പും ധരിച്ച് ഇരിക്കുന്നുണ്ടായിരുന്നുവെന്നും എമിലി പറയുന്നു. അയാളുടെ വസ്ത്രധാരണത്തെക്കുറിച്ച് ജീവനക്കാര്‍ക്ക് ഒരു പ്രശ്‌നവുമുണ്ടായിരുന്നില്ലെന്നും എമിലി ആരോപിക്കുന്നു. തന്റെ ജീവിതത്തിലെ ഏറ്റവും ലൈംഗിക ചുവയുള്ള, സ്ത്രീവിരുദ്ധമായ, ലജ്ജാകരമായ അനുഭവമാണു വിമാനക്കമ്പനി ജീവനക്കാരായ നാലുപേരില്‍നിന്ന് ഉണ്ടായതെന്നും എമിലി പറയുന്നു.

എന്നാല്‍ തന്റെ വസ്ത്രധാരണം കൊണ്ട് ആര്‍ക്കെങ്കിലും ബുദ്ധിമുട്ടുണ്ടോയെന്ന് സഹയാത്രികരോട് ചോദിച്ചപ്പോള്‍ ആരും തന്നെ മറുപടി പറഞ്ഞില്ലെന്നും എമിലി പറയുന്നു. സാഹചര്യത്തെക്കുറിച്ചു സ്പീക്കറിലൂടെ ജീവനക്കാരിലാരോ സംസാരിച്ചത് തന്റെ മാനഹാനി വര്‍ധിപ്പിച്ചു. സഹയാത്രികനായ മറ്റൊരാളും വസ്ത്രധാരണത്തെ മോശമായി പറഞ്ഞുവെന്നും ഇതിനോടു ജീവനക്കാര്‍ പ്രതികരിച്ചില്ലെന്നും എമിലി കൂട്ടിച്ചേര്‍ത്തു.

ഒടുവില്‍ വാക്കുതര്‍ക്കം രൂക്ഷമായതോടെ യുവതിയുടെ ബന്ധു ഒരു ജാക്കറ്റ് ധരിക്കാനായി നല്‍കി. ഇതു ധരിക്കുന്നതുവരെ യുവതിയെ വിമാനത്തില്‍ കയറ്റില്ലെന്ന നിലപാടായിരുന്നു ജീവനക്കാരുടേത്. അതേസമയം, സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതിനുപിന്നാലെ ജീവനക്കാരുടെ പെരുമാറ്റത്തില്‍ ക്ഷമ ചോദിച്ച് തോമസ് കുക്ക് എയര്‍ലൈന്‍ അധികൃതര്‍ രംഗത്തെത്തി.


Keywords: Woman Ordered To Cover Up "Offensive" Crop Top To Board Flight, London, News, Allegation, London, Media, Flight, World.