Follow KVARTHA on Google news Follow Us!
ad

നെതര്‍ലാന്‍ഡിലെ വെടിവെപ്പ്: മരിച്ചവരുടെ എണ്ണം 3 ആയി; ഭീകരാക്രമണമാണെന്ന് പോലീസ്

നെതര്‍ലാന്‍ഡിലെ വെടിവെപ്പില്‍ മരിച്ചവരുടെ എണ്ണം മൂന്ന് ആയി. നടന്നത് ഭീകരാക്രമണമാണെന്ന് പോലീസ് പറഞ്ഞു. World, News, Shoot dead, Obituary, Utrecht shooting: Three dead after attack on tram
ആംസ്റ്റര്‍ഡാം: (www.kvartha.com 18.03.2019) നെതര്‍ലാന്‍ഡിലെ വെടിവെപ്പില്‍ മരിച്ചവരുടെ എണ്ണം മൂന്ന് ആയി. നടന്നത് ഭീകരാക്രമണമാണെന്ന് പോലീസ് പറഞ്ഞു. ആക്രമത്തില്‍ ഒമ്പത് പേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച നെതര്‍ലാന്‍ഡിലെ യൂട്രെച്ച് നഗരത്തിലാണ് വെടിവെപ്പ് നടന്നത്. യൂട്രെച്ചിലെ ട്രാമിനുള്ളിലാണ് വെടിവെപ്പ് നടത്തിയത്.

തുര്‍ക്കി പൗരനായ ഗോക്ക്‌മെന്‍ ടാനിസ് (37) എന്നയാളെ പോലീസ് തിരയുന്നുണ്ട്. ഭീകരാക്രമണത്തെ തുടര്‍ന്ന് സ്‌കൂളുകള്‍ അടയ്ക്കുകയും സുരക്ഷ ശക്തമാക്കുകയും ചെയ്തിട്ടുണ്ട്. സംഭവത്തില്‍ പ്രതികരണവുമായി പ്രധാനമന്ത്രി മാര്‍ക്ക് റൂട്ട് രംഗത്തെത്തി. സംഭവം അപലപനീയമാണെന്നും ഏറെ വിഷമമുണ്ടാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
World, News, Shoot dead, Obituary, Utrecht shooting: Three dead after attack on tram

ഡച്ച് നഗരത്തിലെ മറ്റു ചില പ്രദേശങ്ങളിലും വെടിവെപ്പ് നടന്നതായി റിപോര്‍ട്ടുണ്ട്. വെടിവെപ്പ് നടത്തിയശേഷം തോക്കുധാരി മുങ്ങി. വെടിവെപ്പ് നടന്ന സ്ഥലത്തിന്റെ നിയന്ത്രണം ഏറ്റെടുത്തുകഴിഞ്ഞുവെന്നും സംഭവത്തെപ്പറ്റി അന്വേഷണം ആരംഭിച്ചുവെന്നും യൂട്രെച്ച് പോലീസ് ട്വിറ്ററിലൂടെ അറിയിച്ചു. വെടിവെപ്പിനെ തുടര്‍ന്ന് ട്രാം സര്‍വീസ് താത്കാലികമായി നിര്‍ത്തിവെച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: World, News, Shoot dead, Obituary, Utrecht shooting: Three dead after attack on tram