Follow KVARTHA on Google news Follow Us!
ad

പശ്ചിമബംഗാളില്‍ കോണ്‍ഗ്രസുമായി സംയുക്തപ്രചാരണം നടത്തില്ലെന്ന് സി പി ഐ

പശ്ചിമബംഗാളില്‍ കോണ്‍ഗ്രസുമായി സംയുക്തപ്രചാരണംNew Delhi, News, Politics, Lok Sabha, Election, Trending, West Bengal, Congress, CPI(M), National,
ന്യൂഡല്‍ഹി: (www.kvartha.com 09.03.2019) പശ്ചിമബംഗാളില്‍ കോണ്‍ഗ്രസുമായി സംയുക്തപ്രചാരണം നടത്തില്ലെന്ന് സി പി ഐ. സി.പി.ഐ ജനറല്‍ സെക്രട്ടറി എസ്.സുധാകര്‍ റെഡ്ഢിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. പശ്ചിമബംഗാളില്‍ കോണ്‍ഗ്രസുമായി ധാരണയുണ്ടാകുമെങ്കിലും സംയുക്തപ്രചാരണം നടത്തില്ലെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. മാത്രമല്ല, ബിഹാറും തമിഴ്‌നാടും ഒഴികെയുള്ള സംസ്ഥാനങ്ങളിലും കോണ്‍ഗ്രസും ഇടതുപക്ഷവും സംയുക്ത പ്രചാരണം നടത്തില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ ഏകോപിപ്പിക്കുകയാണ് സി പി ഐയുടെ നയം. 24 സംസ്ഥാനങ്ങളിലെ 53 സീറ്റുകളില്‍ സി.പി.ഐ മത്സരിക്കും. കേരളത്തിലെ നാലു മണ്ഡലങ്ങളിലടക്കം 15 സ്ഥാനാര്‍ത്ഥികളുടെ ആദ്യപട്ടിക അംഗീകരിച്ചു. രണ്ട് ദിവസത്തെ ദേശീയ എക്‌സിക്യുട്ടീവിന് ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Sudhakar Reddy speaks about alliance campaign,New Delhi, News, Politics, Lok Sabha, Election, Trending, West Bengal, Congress, CPI(M), National.

ബീഹാറില്‍ മഹാസഖ്യത്തിന്റെ ഭാഗമായി ആറു സീറ്റുകളില്‍ മത്സരിക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം. സീറ്റ് സംബന്ധിച്ച് ആര്‍.ജെ.ഡിയുമായി ചര്‍ച്ച തുടരുകയാണ്. ഡി.എം.കെ സഖ്യത്തിന്റെ ഭാഗമായി തമിഴ്‌നാട്ടില്‍ രണ്ട് സീറ്റില്‍ മത്സരിക്കും. പഞ്ചാബില്‍ ബി.എസ്.പിയുമായും ആന്ധ്രാപ്രദേശില്‍ പവന്‍ കല്യാണിന്റെ ജനസേനയുമായും സഖ്യമുണ്ടാക്കും. ഒറീസയില്‍ കോണ്‍ഗ്രസിന് പിന്തുണ നല്‍കും.

ദേശീയ സെക്രട്ടറി ഡി.രാജ അധ്യക്ഷനായുള്ള 11 അംഗ തെരഞ്ഞെടുപ്പ് പ്രകടനപത്രിക സമിതി രൂപീകരിച്ചു. ബിനോയ് വിശ്വം, ആനി രാജ എന്നിവര്‍ അംഗങ്ങളാണ്.

അതേസമയം 2014ല്‍ തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ പേയ്‌മെന്റ് സീറ്റ് വിവാദം മാധ്യമസൃഷ്ടി മാത്രമാണെന്നും പാര്‍ട്ടി അങ്ങനെ പറഞ്ഞിട്ടില്ലെന്നും സുധാകര്‍ റെഡ്ഢി വ്യക്തമാക്കി. കുറ്റാരോപിതനായി പാര്‍ട്ടി നടപടിയെടുത്തയാളെ അതേ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാക്കിയതിനെകുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

പേയ്‌മെന്റ് സീറ്റായിരുന്നെങ്കില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കല്‍ ഉള്‍പ്പെടെ ഗുരുതര നടപടിയുണ്ടായേനെ. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ സാങ്കേതിക പിഴവുണ്ടായതിനാണ് പാര്‍ട്ടി അന്ന് നടപടിയെടുത്തത്. സിറ്റിംഗ് എം.എല്‍.എമാരെ ലോക്സഭാ സ്ഥാനാര്‍ത്ഥികളാക്കുന്നത് ആദ്യമല്ല. വിജയസാധ്യത നോക്കിയാണ് സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചത്.

കേരളത്തില്‍ നാലു സീറ്റ് മാത്രമായതിനാലാണ് വനിതാ പ്രാതിനിധ്യം ഉറപ്പാക്കാനാവാതെ വന്നതെന്നും മറ്റു സംസ്ഥാനങ്ങളില്‍ വനിതാ സ്ഥാനാര്‍ത്ഥികളുണ്ടെന്നും അദ്ദേഹം പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Sudhakar Reddy speaks about alliance campaign,New Delhi, News, Politics, Lok Sabha, Election, Trending, West Bengal, Congress, CPI(M), National.