» » » » » » സ്ത്രീ ബാല്യത്തെ വരച്ചുകാട്ടി 'പെണ്ണാള്‍'; ആദ്യഗാനം പുറത്തിറങ്ങി, Watch Video

കൊച്ചി: (www.kvartha.com 08.03.2019) സ്ത്രീ ബാല്യത്തെ വരച്ചുകാട്ടുന്ന 'പെണ്ണാള്‍' എന്ന സംഗീത ആല്‍ബത്തിലെ ആദ്യഗാനം പുറത്തിറങ്ങി. ശ്രയ ജയദീപ് ആലപിച്ച ഗാനമാണ് യൂട്യൂബില്‍ റിലീസ് ചെയ്തത്. ശ്രയയുടെ മനോഹരമായ ആലാപനരീതി സംഗീത പ്രേമികളെ ഏറെ ആകര്‍ഷിക്കുന്നതാണ്.
Video, Entertainment, Song, News, Baalyam, Stage One Of Pennaal, Sreya Jayadeep, Sreya Jayadeep's Song About Woman's Childhood Impresses Music Lovers.

ഒരു സ്ത്രീ കടന്നുപോകുന്ന ബാല്യം, കൗമാരം, യൗവ്വനം, മാതൃത്വം, വാര്‍ദ്ധക്യം എന്നീ അഞ്ച് ഘട്ടങ്ങളടങ്ങുന്ന സംഗീതയാത്രയാണ് പെണ്ണാള്‍. 'ബാല്യം' എന്ന തലക്കെട്ടോട് തുങ്ങുന്ന ആദ്യ ഭാഗം ഒരു കുട്ടിയുടെ നിഷ്‌ക്കളങ്കതയും, വിനോദങ്ങളെക്കുറിച്ചുമുള്ളതാണ്.

ഷൈല തോമസിന്റെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് ഗായത്രി സുരേഷാണ്. ഷൈല തോമസാണ് മ്യൂസിക് വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത്. ചിന്നു കുരുവിള, സുമേഷ് സുകുമാരന്‍ എന്നിവരാണ് ഛായാഗ്രഹകര്‍. ഷൈല തോമസും ഡോ. ഷാനി ഹഫീസും ചേര്‍ന്നാണ് പെണ്ണാള്‍ ആല്‍ബം ഒരുക്കിയിരിക്കുന്നത്.(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Video, Entertainment, Song, News, Baalyam, Stage One Of Pennaal, Sreya Jayadeep, Sreya Jayadeep's Song About Woman's Childhood Impresses Music Lovers. 

About Web Desk

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal